മലയാളം സിനിമയിലെ മിന്നും താരമാണ് റിമ കല്ലിങ്കൽ. റിയാലിറ്റി ഷോയിലൂടെയാണ് റിമ കല്ലിങ്കൽ സിനിമയിൽ എത്തുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അടക്കം നേടിയ താരമാണ് റിമ. ഇന്ന് മലയാള സിനിമയിലെ ശക്തമായ പേരാണ് റിമ കല്ലിങ്കൽ എന്നത്. ഓൺ സ്ക്രീൻ പ്രകടനം എന്നതുപോലെ തന്നെ ഓഫ് സ്ക്രീനിൽ തൻറെ നിലപാടുകളിലൂടെയും റിമ കല്ലിങ്കൽ കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ റിമ മനസ്സ് തുറക്കുകയാണ്. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഒക്കെയാണ് റിമ കല്ലിങ്കൽ മനസ്സ് തുറക്കുന്നത്. താൻ വിവാഹത്തിൽ വിശ്വസിക്കുന്നില്ല എന്നാണ് റിമ കല്ലിങ്കൽ പറയുന്നത്. റിമയുടെ വാക്കുകൾ ഇങ്ങനെയാണ്;
ആഷിഖുമായുള്ള വിവാഹം നടന്നില്ലായിരുന്നുവെങ്കിൽ എന്തായേനെ ജീവിതം എന്നാണ് അവതാരിക ചോദിക്കുന്നത്. ഇതിന് റിമ നൽകിയ മറുപടി ഞാൻ വിവാഹിതയാകുമായിരുന്നില്ല എന്നാണ്. വിവാഹത്തിൽ വിശ്വസിക്കുന്നില്ലെന്നും പ്രണയത്തിലാണ് വിശ്വസിക്കുന്നതെന്നും റിമ കല്ലിങ്കൽ പറയുന്നുണ്ട്. ഞാൻ ഇപ്പോഴും വിവാഹത്തിൽ വിശ്വസിക്കുന്നില്ല. വിവാഹം നമുക്ക് ഒന്നുമല്ല. പ്രത്യേകിച്ച് സ്ത്രീകൾക്ക്. എല്ലായിടത്തും വലിയ മൈനസ് ആണ് നൽകു എന്നാണ് റിമ കല്ലിങ്കൽ പറയുന്നത്. എൻ്റെ എല്ലാ കാര്യത്തിലും മാറ്റങ്ങൾ സംഭവിച്ചു. ഞാൻ 16 വയസ്സ് മുതൽ അധ്വാനിക്കാൻ തുടങ്ങിയതാണ്.
ഞാനാരെയും ഡിപെൻഡ് ചെയ്ത് ജീവിച്ച ഒരാളല്ല. പക്ഷേ എന്തെന്നറിയില്ല എനിക്ക് മാറ്റമില്ലെങ്കിലും ആളുകൾക്ക് ഞാൻ മാറിയെന്നാണ് വിചാരം എന്നും റിമ പറയുന്നുണ്ട്. വിവാഹം എന്നത് ഞങ്ങൾ ഉദ്ദേശിച്ചത് അല്ല സംഭവിച്ചതെന്നും താരം പറയുന്നു. ഞങ്ങൾ മാരേജിനെ അങ്ങനെ സീരിയസായി ഒന്നും എടുക്കുന്ന വ്യക്തികൾ അല്ല എന്നാണ് റിമ പറയുന്നത്. അതിനെ ഒരു ലീഗൽ പേപ്പർ എന്ന രീതിയിലാണ് കണ്ടതെന്നും താരം പറയുന്നു. എങ്കിലും അത് ഞങ്ങളെ ഒരുപാട് ചേഞ്ച് ചെയ്തു. 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലും മറ്റും ക്രിയേറ്റ് ചെയ്ത ഒരു മാജിക് ഉണ്ട്.
അത് റിക്രീയേറ്റ് ചെയ്യണം എന്നായിരുന്നു ആഗ്രഹം എന്നാണ് താരം പറയുന്നത്. എന്നാൽ ഒരു ലീഗൽ പ്രോസസ് കാരണം എല്ലാം മാറി എന്നും അതിന് കാരണം സമൂഹമാണെന്നും റിമ പറയുന്നു. സമൂഹം നമ്മളെ ഒരു ബോക്സിനുള്ളിൽ ഒതുക്കാൻ ശ്രമിക്കുക ആണെന്നാണ് റിമ പറയുന്നത്. എന്നാൽ താനും ആഷിക്കും ഒരു ബോക്സും ടിക്ക് ചെയ്യാത്ത രണ്ടുപേരാണെന്നാണ് റിമ പറയുന്നത്. അത് വല്ലാത്ത പ്രഷർ ഉണ്ടാക്കി ഞങ്ങൾ രണ്ടു മനുഷ്യരാണല്ലോ എന്നാണ് റിമ പറയുന്നത്. ആഷിക്കിനെക്കാളും എനിക്കൊരു ഐഡന്റിറ്റി ക്രൈസിസ് ആയിരുന്നു കുറച്ചുനാൾ എന്നും നേരത്തെ നൽകിയ അഭിമുഖത്തിലും റിമ കല്ലിങ്കൽ പറഞ്ഞിരുന്നു.
ആ ഒരു ക്രൈസിസ് കുറെ കാലമുണ്ടായിരുന്നു ഞാൻ വേറെ ആളുകളുടെ ഒപ്പം സിനിമ ചെയ്യുമോ എന്ന് ചോദ്യങ്ങൾ ആയിരുന്നു എന്നാണ് റിമ പറയുന്നത്. വിവാഹശേഷം താൻ ഒരിടത്ത് ഡാൻസ് പരിപാടി ചെയ്തിരുന്നു ശേഷം തനിക്ക് പൊന്നാട അണിയിച്ചു. അപ്പോൾ പറഞ്ഞത് ഇത് റിമയ്ക്കും ആഷിക്കിനും കൂടെ ഉള്ളതാണ് എന്നാണ്. അതെന്താ അങ്ങനെ ആഷിക് ഡാൻസ് കളിച്ചില്ലല്ലോ ഞാനല്ലേ കളിച്ചത് എന്നാണ് റിമ ചോദിക്കുന്നത്. ഒരു ഇടവേളക്കുശേഷം ബിഗ് സ്ക്രീനിലേക്ക് മടങ്ങി വരികയാണ് റിമ കല്ലിങ്കൽ. നീല വെളിച്ചത്തിലൂടെയാണ് റിമയുടെ തിരിച്ചുവരവ്. ടോവിനോ തോമസ്, റോഷൻ മാത്യു എന്നിവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ സംവിധാനം ആഷിക് അബുവാണ്. സന്തോഷത്തിന്റെ ഒന്നാം രഹസ്യമാണ് റിമയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.