‘പ്രിയം’ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സിലേക്ക് കയറി കൂടിയ താരമാണ് മഞ്ജിമ മോഹൻ. മലയാള സിനിമയിൽ ബാലതാരമായി നിറഞ്ഞ നടി പിന്നീട് വർഷങ്ങൾക്കുശേഷം ‘ഒരു വടക്കൻ സെൽഫി’ എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് നായികയായി തിരിച്ചുവന്നത്. സിനിമാറ്റോഗ്രാഫർ വിപിൻ മോഹൻ്റെ മകൾ കൂടിയായ മഞ്ചിമ തമിഴിലും തെലുങ്കിലും ആണ് നിറഞ്ഞുനിൽക്കുന്നത്.
ഇപ്പോഴിതാ ഏറെ നാളത്തെ പ്രണയത്തിനുശേഷം മഞ്ജിമ വിവാഹിത ആയിരിക്കുകയാണ്. മുതിർന്ന നടൻ കാർത്തിക്കിന്റെ മകനും തമിഴ് താരമായ ഗൗതം കാർത്തിക്കിനെ ആണ് മഞ്ജിമ വിവാഹം കഴിച്ചിരിക്കുന്നത്. ചെന്നൈയിലെ ഗ്രീൻ മെഡോസ് റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. തീർത്തും സ്വകാര്യമായ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സിനിമ സുഹൃത്തുക്കൾ ആണ് പങ്കെടുത്തത്.
ആഡംബരങ്ങൾ എല്ലാം ഒഴിവാക്കി തികച്ചും ലളിതമായ ചടങ്ങിൽ ആയിരുന്നു വിവാഹം. വളരെയധികം ആഡംബരമാക്കി നടത്താൻ പറ്റുന്ന ചടങ്ങ് തികച്ചും ലളിതമാക്കി നടത്തിയ ചടങ്ങ് ഒരു മാതൃക തന്നെയാണ്. ഒരു തരി പൊന്നില്ലാതെ ലക്ഷങ്ങളുടെ പട്ടുസാരിയില്ലാതെ ബാലരാമപുരത്ത് നിന്നും എത്തിച്ചാൽ സാധാരണ കോട്ടൺ സെറ്റിൽ സാരി ഉടുത്താണ് മഞ്ജിമ വധുവായി ഒരുങ്ങിയത്. കഴുത്തിൽ ഒരു വലിയ മാല ധരിച്ചിട്ടുണ്ട് എങ്കിലും അത് സ്വർണമോ ഡയമണ്ട് ഒന്നുമല്ല.സാധാരണ ഒരു ഫാൻസി മാലയും കയ്യിൽ ലളിതമായ വളകളും അണിഞ്ഞ മഞ്ജിമ മെഹന്തി പോലും കുറച്ചാണ് ഇട്ടിരിക്കുന്നത്.
ഏറെനാളുകളായി മഞ്ജിമയുടെ വിവാഹം സംബന്ധിച്ചുള്ള അഭിമുഖങ്ങൾ വരക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ മാസം ആണ് തന്റെ പ്രണയം മഞ്ജിമ വെളിപ്പെടുത്തുകയും ചെയ്തത്. സോഷ്യൽ മീഡിയയിലൂടെയാണ് മഞ്ജിമയും ഗൗതമും പ്രണയം പരസ്യമാക്കിയത്. ഇരുവരും ഒരുമിച്ചുള്ള ചിത്രത്തിനൊപ്പം ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. എല്ലാം നഷ്ടപ്പെട്ട തന്നിലേക്ക് വന്ന ഒരു കാവൽ മാലാഖയാണ് ഗൗതം എന്നാണ് മഞ്ജിമ കുറിച്ചത്. എൻറെ കുറവുകൾ അംഗീകരിക്കാനും ഞാൻ തന്നെയായിരിക്കാനും നീ എന്നെ പഠിപ്പിച്ചു. ഞാൻ ആരാണോ അങ്ങനെ തന്നെ നീ എന്നെ സ്നേഹിക്കുന്നു. നീ എപ്പോഴും എനിക്ക് പ്രിയപ്പെട്ട ആളായിരിക്കും എന്നും മഞ്ജിമ കുറിച്ചിരുന്നു.
ഗൗതം മഞ്ചിമയും പ്രണയത്തിലാണ് എന്ന് മുൻപ് തന്നെ ഗോസിപ്പുകൾ പരന്നിരുന്നു. എന്നാൽ താരങ്ങൾ ഇതിനോട് പ്രതികരിച്ചിരുന്നില്ല. രണ്ടുപേരുടെയും കുടുംബത്തിൻറെ സമതപ്രകാരമാണ് വിവാഹം നടന്നിരിക്കുന്നത്. 2019-ല് പുറത്തിറങ്ങിയ ദേവരാട്ടം എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. കാർത്തിക് ആണ് ആദ്യം പ്രണയം തുറന്നു പ്രകടിപ്പിച്ചത് എന്ന് കാർത്തിക് തന്നെ പറഞ്ഞിട്ടുണ്ട്. ഇത് ഒരു ഗംഭീര പ്രണയകഥ അല്ല. ഞാൻ ആദ്യം മഞ്ജിമയോട് വിവാഹ അഭ്യർത്ഥന നടത്തി. അവളുടെ തീരുമാനം എന്നോട് പറയാൻ അവൾ രണ്ടുദിവസം എടുത്തു. ആ രണ്ടു ദിവസം എനിക്ക് ചെറിയ പേടി ഉണ്ടായിരുന്നു. പക്ഷേ അവൾ ഓക്കെ പറഞ്ഞു. ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ ഞങ്ങളോട് തീരുമാനത്തിൽ ഞങ്ങളുടെ കുടുംബാംഗങ്ങൾ അതീവ സന്തുഷ്ടരായി എന്നാണ് ഇരുവരുടെയും പ്രണയം അറിയിച്ചുകൊണ്ട് ഗൗതം കാർത്തിക് പറഞ്ഞത്.
പൊതുവേ സ്വകാര്യ കാര്യങ്ങൾ മഞ്ജിമ സംസാരിക്കാറില്ല. വിവാഹത്തിന് തീരുമാനങ്ങളായപ്പോഴാണ് വിവാഹ കാര്യം മഞ്ജിമ സംസാരിച്ചത്. അതേസമയം മുൻപൊരിക്കൽ നടന്ന അഭിമുഖത്തിൽ ഗൗതം കാർത്തിക് തൻറെ നല്ല സുഹൃത്താണ് എന്ന് മഞ്ജിമ പറഞ്ഞിരുന്നു. മണിരത്നം സംവിധാനം ചെയ്ത കടൽ എന്ന ചിത്രത്തിലൂടെയാണ് ഗൗതം സിനിമയിലെത്തിയത്.