സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ സംവിധായകനാണ് അൽഫോൻസ് പുത്രൻ. സോഷ്യൽ മീഡിയയിലെ പല പ്രശ്നങ്ങളിലും പല വിഷയങ്ങളിലും തന്റേതായ നിലപാട് പറയുകയും, ആരാധകർ ഇടുന്ന കമന്റുകൾക്ക് കൃത്യമായി പ്രതികരിക്കാറുണ്ട് താരം. ഇൻസ്റ്റഗ്രാമിൽ വന്ന ഒരു ചോദ്യത്തിന് അൽഫോൺസ് കൊടുത്ത ഒരു മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഗോൾഡിന്റെ തമിഴ് മീം പോസ്റ്ററിന് താഴെ വന്ന ഒരു കമന്റിനാണ് അദ്ദേഹം കിടിലൻ മറുപടി നൽകിയിരിക്കുന്നത്. ആരാണ് ഈ അൽഫോൺസ് പുത്രൻ എന്നായിരുന്നു കമൻറ് ഇട്ടത്. നിമിഷനേരം കൊണ്ട് തന്നെ ആ കമന്റിന് അൽഫോൺസ് പുത്രൻ തന്നെ മറുപടി നൽകി. “എൻറെ സിനിമ റിലീസ് ചെയ്യുമ്പോൾ തിയറ്ററിലേക്ക് വരൂ. അപ്പോൾ മനസ്സിലാകും ഞാൻ ആരാണെന്ന്” എന്നായിരുന്നു അൽഫോൺസ് പുത്രന്റെ മറുപടി.
അദ്ദേഹത്തിൻറെ മറുപടി വൈറൽ ആയതോടെ സംശയം ചോദിച്ചയാൾ ക്ഷമ പറഞ്ഞു രംഗത്ത് വന്നു. പ്രേമം സിനിമയുടെ സംവിധായകനാണ് താങ്കൾ എന്ന് അറിയാതെയാണ് ഞാൻ ഇങ്ങനെ പറഞ്ഞതെന്നും, എന്നോട് ക്ഷമിക്കണം എന്നുമായിരുന്നു ഇയാൾ മറുപടിയായി കുറിച്ചത്. യുവാവിന്റെ ചോദ്യവും സംവിധായകൻറെ ഉത്തരവും നിമിഷനേരം കൊണ്ട് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
തൻറെ പുതിയ ചിത്രത്തിന്മേലുള്ള അൽഫോൺസിന്റെ കോൺഫിഡൻസ് ആണിത് എന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്. ഡിസംബർ ഒന്നിനാണ് തന്റെ പുതിയ ചിത്രമായ ഗോൾഡ് റിലീസ് ചെയ്യുന്നത്. ഓണത്തിന് റിലീസ് ചെയ്യാനിരുന്ന ചിത്രം ചില സാങ്കേതിക പ്രശ്നങ്ങളാൽ റിലീസ് മാറ്റിവെക്കുകയായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരം പൃഥ്വിരാജ് തെന്നിന്ത്യൻ നായികയായ നയൻതാരയും ആണ് പ്രധാന കഥാപാത്രങ്ങൾ ആകുന്നത്.
ലാലു അലക്സ്, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ്, ജഗദീഷ്, പ്രേംകുമാർ, അജ്മൽ അമീർ, മല്ലിക സുകുമാരൻ, ദീപ്തി സതി, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, കൃഷ്ണ ശങ്കർ, റോഷൻ മാത്യു, ശബരീഷ് വർമ്മ, സുരേഷ് കൃഷ്ണ എന്നിങ്ങനെ വലിയ താരനിരകളാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നേരം, പ്രേമം, അവിയൽ എന്നീ ചിത്രങ്ങൾ ആണ് അൽഫോൺസ് സംവിധാനം ചെയ്തിട്ടുള്ളത്.