മലയാളി പ്രേക്ഷകർക്ക് മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും വളരെയധികം സുപരിചിതയായ താരം തന്നെയാണ് മഞ്ജു പത്രോസ്. രണ്ട് മേഖലയിലും സജീവമായി തന്നെ താരം അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാളികൾക്ക് വളരെയധികം ഇഷ്ടമാണ് മഞ്ജുവിനെ. അതുപോലെ മിനിസ്ക്രീനിൽ പല കോമഡി സ്കിറ്റുകളിലൂടെയും കോമഡി ഷോകളിലൂടെയും മഞ്ജു തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. അതിലൂടെ തന്നെ മഞ്ജുവിന്റെ പല വിശേഷങ്ങളും ആരാധകർ ഏറ്റെടുത്തിട്ടുമുണ്ട്. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത വെറുതെയല്ല ഭാര്യയെന്ന റിയാലിറ്റി ഷോയിലൂടെയാണ് ശരിക്കും പറഞ്ഞാൽ മഞ്ജു മലയാളികളുടെ മുന്നിലേക്ക് എത്തുന്നത്.
അതിനുശേഷം ഇന്നുവരെ മഞ്ജുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല എന്ന് തന്നെ പറയാം. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം യൂട്യൂബിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. അക്കൂട്ടത്തിൽ കഴിഞ്ഞ കുറച്ചുദിവസമായി തന്നെ താരം വലിയ ഒരു സ്വപ്നത്തിന്റെ അത് ഉടനെ സാക്ഷാത്കരിക്കുമെന്നും താരം അറിയിച്ചിരുന്നു. പിന്നാലെ തന്റെ സ്വപ്നസാക്ഷാത്കാരമായ പുത്തൻ വീടിൻറെ പാലുകാച്ച് വീഡിയോസ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് നടന്നിരിക്കുന്നത് എന്ന് താരം തന്നെ വ്യക്തമാക്കുന്നു.
സ്വന്തമായി ഒരു വീടെന്നതായിരുന്നു സ്വപ്നം ഇതാണ് ഇപ്പോൾ താരം പങ്കുവെക്കുന്നത്. ഇതാണ് ഇരുകൈയും നീട്ടി ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ മനോഹരം ആയ ഒരു വീട് മഞ്ജു പണിതുയർത്തിയിരിക്കുകയാണ് എന്നും താരത്തിന്റെ വീടിൻറെ പാലുകാച്ചൽ ചടങ്ങിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണെന്ന് വാർത്തകളിൽ വരുന്നു. അതേസമയം വീടിൻറെ പാലുകാച്ചൽ വീഡിയോ വൈറൽ ആയതോടെ നിരവധി നെഗറ്റീവ് കമന്റുകളും എത്തുന്നു. ഭർത്താവിനെ കുറിച്ചുള്ളതാണ് കമൻറുകൾ ഏറെയും. വീട് കിട്ടിയപ്പോൾ ഭർത്താവിനെ നഷ്ടപ്പെട്ടു വെറുതെ ഒരു ഭർത്താവ് ഭർത്താവ് വന്നില്ലേ തുടങ്ങി ഭർത്താവിനെ കുറിച്ചുള്ള ചോദ്യങ്ങൾ തന്നെയാണ് ആരാധകരുടെ ഇടയിൽ ചർച്ച ചെയ്യുന്നത്.
ഒരുപാട് ചോദ്യങ്ങൾ താരത്തിന് നേരിടേണ്ടി വരുന്നു. ഒരുപാട് നെഗറ്റീവ് കമന്റുകളാണ് മഞ്ജു എപ്പോൾ വിശേഷ വാർത്ത പങ്കുവെച്ചാലും വരുന്നത്. ഭർത്താവ് സുനിചനെ കുറിച്ചുള്ള വിശേഷങ്ങൾ ചോദിച്ചത് തന്നെയാണ് ഭൂരിഭാഗം സമയമെത്താറുള്ളത്. ബിഗ് ബോസിലൂടെയാണ് ഭർത്താവിനെ കുറിച്ച് കൂടുതലും മഞ്ജു പറഞ്ഞു മലയാളികൾക്ക് അറിയാവുന്നത്. അതിനുശേഷം മഞ്ജു യാതൊന്നും തന്നെ സുനിചനെ കുറിച്ച് പറയുന്നില്ല എന്നും, ഈ ഇടയ്ക്ക് തന്നെ ഇവർ വേർപിരിഞ്ഞു എന്ന വാർത്തകളും പുറത്തുവന്നതോടെ കൂടുതൽ സംശയങ്ങൾ ആണ് ആരാധകർ. മഞ്ജുവിന്റെ ഉറ്റ സുഹൃത്തുക്കളും സഹപ്രവർത്തകരും എല്ലാം പാലുകാച്ചൽ ചടങ്ങിന് പങ്കെടുക്കാൻ എത്തിയിരുന്നു. പാലുകാച്ചൽ ചടങ്ങിന്റെ വീഡിയോ എല്ലാം തന്നെ താരം യൂട്യൂബ് ചാനലിലൂടെ ആരാധകരോട് പങ്കുവെച്ചിട്ടുണ്ട്.