താരങ്ങളുടെ മക്കൾ സിനിമയിൽ അഭിനയിക്കാൻ വരുന്നു എന്ന് പറഞ്ഞാൽ തന്നെ ആളുകൾ വിധിയെഴുത്ത് തുടങ്ങും. പ്രണവ് മോഹൻലാൽ ദുൽഖർ സൽമാൻ തുടങ്ങിയവരെല്ലാം ഇതെല്ലാം അനുഭവിച്ചിട്ടുള്ളവരാണ്. അച്ഛന്റെ ഏഴയിലത്ത് എത്താൻ പറ്റില്ലല്ലോ എന്നും, എന്തിനാണ് പറ്റാത്ത പണിക്ക് ഇറങ്ങുന്നത് എന്ന് പ്രണവും ദുൽഖറും എല്ലാം ആദ്യത്തെ സിനിമ ചെയ്ത ശേഷം ഏറ്റവും കൂടുതൽ കേട്ട കമന്റുകളാണ്. മമ്മൂട്ടിയുടെ മകൻ എന്ന ലൈനോടെ വന്നതുകൊണ്ട് ആദ്യസിനിമയ സെക്കൻഡ് ഷോയുടെ സമയത്ത് താൻ അനുഭവിച്ച പ്രശ്നങ്ങളെക്കുറിച്ച് കളിയാക്കലുകളെ കുറിച്ചും ദുൽഖർ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ഇപ്പോൾ മമ്മൂട്ടിയുടെ മകനായിട്ടല്ല പാൻ ഇന്ത്യൻ സ്റ്റാർ എന്ന ലെവലിലാണ് ദുൽഖർ സൽമാൻ അറിയപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മലയാളത്തിലെ യുവതാരം ദുൽഖർ സൽമാനാണ്. സീതാരാമം റിലീസ് ശേഷം ദുൽഖറിന്റെ ആരാധകരുടെ എണ്ണം വർദ്ധിച്ചിട്ട് ഉള്ളൂ. ഇപ്പോൾ ഇതാ സിനിമ നിരൂപകനും മാധ്യമപ്രവർത്തകനുമായ ചെയ്യാർ ബാലു മമ്മൂട്ടിയെയും ദുൽഖർ സൽമാനെയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പല നടന്മാരും ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ സൂപ്പർതാരത്തിന്റെ മകനാണ് എന്നുള്ള ടാഗ് പോലും മറന്നു ദുൽഖർ ചെയ്യാറുണ്ട് ബാലു പറയുന്നു. മലയാള താരങ്ങൾക്ക് എന്തൊക്കെ പറഞ്ഞാലും ഒരു അഹങ്കാരം ഉണ്ട് ദുൽഖറിനോ പക്ഷേ ഇതില്ല.
ഒരു അഭിമുഖം എടുക്കാൻ ആയി ദുൽഖറിനെ വീട്ടിൽ പോയി കണ്ടിരുന്നു. ചെന്നൈ തമിഴ് സംസാരിക്കുന്ന പക്കാ തമിഴ്നാട് പയ്യനാണ് അവിടെ ഞാൻ കണ്ടത് അദ്ദേഹം മലയാളം തമിഴ് ആയിരിക്കും പറയുക എന്നാണ് ഞാൻ കരുതിയത്. ചെന്നൈയിലാണ് താൻ വളരെ നാളായി വളരുന്നതെന്ന് അതുകൊണ്ടുതന്നെ തമിഴ് നന്നായി സംസാരിക്കുമെന്നും ദുൽഖർ എന്നോട് പറഞ്ഞു എന്നും ചെയ്യാർ ബാലു പറയുന്നു. മമ്മൂട്ടിയുടെ സ്വഭാവം ദുൽഖറിന്റെ സ്വഭാവം രണ്ട് നിൽക്കുന്നതാണ്. മമ്മൂട്ടി കുറിച്ച് ആറ്റിട്യൂട് ഉള്ള കൂട്ടത്തിലാണ്. മമ്മൂട്ടിയുടെ മകനാണെന്ന് തമിഴ്നാട്ടിൽ വന്നപ്പോൾ ആദ്യം ദുൽഖർ ആരോടും പറഞ്ഞിരുന്നില്ല.
സംവിധായകർക്ക് വേണ്ടി പ്രവർത്തിക്കുന്ന നടനാണ് ദുൽഖർ സൽമാൻ. കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന സിനിമ ചെയ്യാൻ വേണ്ടി സംവിധായകൻ നിരവധി നടന്മാരെ പോയി കണ്ട് കഥ പറഞ്ഞതാണ്. പക്ഷേ ആരും ആ സിനിമ ചെയ്യാൻ തയ്യാറായില്ല. അവസാനം ആരോ പറഞ്ഞിട്ടാണ് ദുൽഖർ സൽമാനോട് അദ്ദേഹം കഥ പറഞ്ഞത്. സിനിമ ചെയ്യാൻ സമ്മതിച്ചശേഷം സിനിമ പൂർത്തിയാക്കാൻ അടക്കം സംവിധായകനും നിർമാതാവും ഒത്ത് നിന്ന് ദുൽഖർ സൽമാൻ എല്ലാവിധ സഹായങ്ങളും ചെയ്തു. പ്രതിഫലത്തിന് ചെറിയ തുക പെൻറിങ് വന്നാൽ പോലും ഡബ്ബിങ്ങിന് വരാത്ത താരങ്ങളുടെ കാലഘട്ടത്തിലാണ് ദുൽഖർ ഇത്ര സഹായങ്ങൾ സംവിധായകനും നിർമാതാവിനും ചെയ്തു കൊടുത്തത്.
സീതാരാമം എന്ന തലക്കെട്ട് വെച്ച് സിനിമ ചെയ്തതിനെ കുറിച്ച് മോശമായ രീതിയിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചപ്പോൾ പോലും മിതത്വം പാലിച്ചു മാന്യമായി ഉത്തരം പറഞ്ഞു ദുൽഖർ സൽമാൻ. ഒറ്റ ടേക്കിൽ ഷോട്ട് ഒക്കെ ആക്കുന്ന നടൻ കൂടിയാണ് ദുൽഖർ സൽമാൻ എന്നും ബാലു പറയുന്നു. ഇത്രയൊക്കെ സ്ത്രീകള് ആരാധകർ ഉണ്ടായിട്ടും ഒരു ഗോസിപ്പ് പോലും ദുൽഖറിന്റെ പേരിൽ വന്നിട്ടില്ല എന്നുള്ളത് പ്രശംസനീയമാണെന്ന് ബാലു കൂട്ടിച്ചേർത്തു. കിംഗ് ഓഫ് കൊത്ത ആണ് റിലീസിന് തയ്യാറെടുക്കുന്ന ദുൽഖറിന്റെ ഏറ്റവും പുതിയ സിനിമ.