മലയാളികൾ എല്ലാവരും ഇപ്പോൾ ബിഗ് ബോസിന് പിന്നാലെ തന്നെയാണ്. ബിഗ് ബോസിൽ എന്തൊക്കെ കാര്യങ്ങൾ നടക്കുന്നു എന്ന് അന്വേഷിച്ചിരിക്കുകയാണ് ഇപ്പോൾ ആരാധകർ. എല്ലാവരും ഇപ്പോൾ ബിഗ് ബോസിൽ ചർച്ച ചെയ്യുന്നതും പ്രധാനമായിട്ടുള്ള കാര്യങ്ങളും സോഷ്യൽ മീഡിയയിലും വൈറൽ ആകാറുണ്ട്. ആവേശകരമായ ഒരു വീക്കിലി ടാസ്ക് ആണ് ഇപ്പോൾ ഉണർന്നിരിക്കുന്നത്. ബിഗ് ബോസിന് ഓരോ ഘട്ടം കടക്കും തോറും ഓരോ വീക്കിലി ടാസ്കുകളും ഫിസിക്കൽ ടാസ്കുകളും കൂടുമെന്നും മലയാളികൾക്ക് അറിയാം. താരങ്ങൾക്കും പ്രേക്ഷകർക്കും കനത്ത ഞെട്ടൽ നൽകിയിരിക്കുകയാണ് പുതിയ വാർത്ത.
ഷോയിൽ നിന്നും ഒരു താരം പുറത്തായിരിക്കുകയാണ് എന്ന് റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബിഗ് ബോസ് മലയാളത്തിലെ മറ്റൊരു ആഴ്ച കൂടി പിന്നിടുമ്പോൾ ഇതിനിടെ തന്നെ പലരുടെയും ഉദയത്തിനും പുറത്താക്കലിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുന്നുണ്ട്. അത്തരത്തിൽ ഉയർന്ന് നിൽക്കുന്ന പേരാണ് ലച്ചുവിന്റെത്. ലച്ചു ആണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലച്ചുവിന് ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടായിരുന്നു.
ഇതിനാൽ ടാസ്കുകളിലും വീട്ടിലെ മറ്റു പ്രവർത്തനങ്ങളിലും ഒന്നും തന്നെ ലച്ചുവിന് കാര്യമായി പങ്കെടുക്കാൻ സാധിച്ചില്ല. പലവട്ടം മെഡിക്കൽ റൂമിലേക്ക് വിളിക്കുകയും ചെയ്തിരുന്നു. പീരിയഡ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ താൻ കുറച്ചുനാളുകളായി നേരിടുന്നുണ്ട് എന്ന് ലച്ചു പറഞ്ഞിരുന്നു. ഇത് തന്നെയാണ് താരത്തിന്റെ പുറത്താക്കലിന് കാരണം. ഹനാനെ പോലെ തന്നെ മെഡിക്കൽ പരിശോധനയ്ക്ക് ലച്ചുവിനെയും വിധേയ ആക്കിയതും ഇതോടെ താരം ഷോയിൽ നിന്നും തുടരുന്നത് സുരക്ഷിതമല്ലെന്ന് ബോധ്യപ്പെട്ടു എന്നുമാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. തുടർ ചികിത്സകൾക്കായാണ് ലച്ചു ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തു പോയത്. ദിവസവും ശർദ്ദിയും മറ്റുമായി ആരോഗ്യത്തിൽ വലിയ വെല്ലുവിളിയാണ് ലച്ചു നേരിട്ട് കൊണ്ടിരുന്നത്.