പ്രേക്ഷകർ എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രം ആയിരുന്നു ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ്. റിലീസിന് മുമ്പ് വൻ ഹയിപ്പ് ഉണ്ടാക്കിയ സിനിമ. പ്രേക്ഷകരുടെ ഇഷ്ടം കണക്കിലെടുത്ത് കഥയിൽ വരുത്തിയ മാറ്റങ്ങൾ സിനിമയിൽ അഭിനയിച്ചവരുടെ കരിയറിൽ ഉണ്ടായ ഉയർച്ചയും താഴ്ചയും തുടങ്ങി എല്ലാതരത്തിലും അഡാർ ലവ് ഒരു ചർച്ചാവിഷയമായിരുന്നു. മറ്റു ഭാഷകളിൽ മൊഴിമാറ്റം ചെയ്ത സിനിമ സാമ്പത്തികമായ ലാഭം ഉണ്ടാക്കി.
കേരളത്തിൽ റിലീസിനു ശേഷം വലിയ ട്രോളുകളും ഡിഗ്രേഡിങ്ങും സിനിമയ്ക്ക് നേരെ വന്നിരുന്നു. ഇതിനെതിരെ ഒമർ ലുലു രംഗത്ത് എത്തുകയും ഉണ്ടായി. അഡാർ ലവ് ശേഷം നൂറിനെയും റോഷനെയും പ്രിയയെയും അധികം സിനിമകളിൽ കണ്ടിട്ടില്ല. സിനിമയിൽ ആദ്യം പ്രധാന നായിക ആയിരുന്നത് നൂറിൻ ആയിരുന്നു. റിലീസിന് മുമ്പ് പ്രിയ വാര്യരുടെ പാട്ട് ഇറങ്ങിയതോടെ പ്രിയ പ്രധാന വേഷത്തിൽ എത്തി. നൂറിനു സിനിമയിലുള്ള പ്രാധാന്യം കുറഞ്ഞു.
നൂറിനും പ്രിയയും റോഷനും തമ്മിൽ അസ്വാരസ്ത്യങ്ങൾ ഉണ്ടായിരുന്നു എന്നാണ് അന്ന് പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. ഒരിക്കൽ കൈരളി ടിവിയിലെ ജെ ബി ജംഗ്ഷനിൽ അതിഥിയായി എത്തിയപ്പോൾ നൂറിൻ പറഞ്ഞ വാക്കുകൾ ആണ് വീണ്ടും വൈറലായി മാറുന്നത്. റോഷനുമായി ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചാണ് നൂറിൻ സംസാരിച്ചത്. റോഷനുമായി മുമ്പും അങ്ങനെ സംസാരിക്കാറില്ലായിരുന്നു. ഷൂട്ട് ചെയ്തു, പോയി. കുറച്ചുപേരൊക്കെയായി കമ്പനിയുണ്ട് എന്ന് അന്ന് നൂറിൻ പറഞ്ഞിരുന്നു. റോഷന്റെ കൂടെ ഡാൻസ് കളിക്കില്ല എന്ന് പറഞ്ഞതിനെക്കുറിച്ച് ചോദ്യം വന്നപ്പോൾ പ്രശ്നത്തെക്കുറിച്ച് നൂറിൻ വിശദീകരിച്ചു.
റോഷൻ എൻറെ കൂടെ ഇൻറർവ്യൂ ഇരിക്കില്ലായിരുന്നു എൻറെ കൂടെ അഭിനയിക്കുമ്പോൾ തന്നെ കുറച്ച് കംഫർട്ടബിൾ കുറവുണ്ടെന്ന് പറഞ്ഞിരുന്നു. ഇൻറർവ്യൂവിൽ എന്റെ കൂടെ ഇരിക്കില്ല എന്ന് ഞാൻ കേട്ടു. പിന്നെ ഞാനായിട്ട് പ്രശ്നമുണ്ടാക്കേണ്ട എന്ന് കരുതി. സിനിമയിൽ ഉണ്ടായ തർക്കത്തെക്കുറിച്ച് ഒമർ ലുലുവും അന്ന് സംസാരിച്ചു. അർഹിക്കാത്തത് കിട്ടുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് കുട്ടികൾക്ക് മനസ്സിലാവുന്നില്ല എന്നാണ് ഒമര്‍ ലുലു പറഞ്ഞത്.