അങ്ങനെ സിനിമ ഫീൽഡിൽ നിന്നും വീണ്ടും ഒരു പ്രണയവും പ്രണയസാക്ഷാത്കാരവും ഒക്കെ ഭയങ്കരമായിട്ട് മനസ്സ് നിറഞ്ഞിരിക്കുകയാണ് ആരാധകർ. നമുക്ക് പ്രിയപ്പെട്ട നൂറിൻ ഷെരീഫിന്റെയും ഫഹീം സഫറിന്റെയും വിവാഹ വാർത്തയാണ് എല്ലാ ആരാധകർക്കും സന്തോഷം പകരുന്നത്. രണ്ടുപേരും തമ്മിൽ കുറേക്കാലമായി പ്രണയത്തിലായിരുന്നു. പിന്നീടാണ് ആ ഒരു പ്രണയം തുറന്നു പറഞ്ഞു ഈ കഴിഞ്ഞ ദിവസങ്ങളിൽ ഇവരുടെ നിശ്ചയവും കഴിഞ്ഞു.
എന്നാൽ ഈ ഒരു പ്രണയം എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് ചോദിച്ചു കഴിഞ്ഞാൽ വ്യക്തമായിട്ട് ഒരു മറുപടിയും രണ്ടുപേർക്കും തരാനില്ല. ആദ്യം ഫിലിം ഫീൽഡ് ആയതുകൊണ്ട് തന്നെ ഒരുപോലെ വർക്ക് ചെയ്യുന്ന കാര്യങ്ങളൊക്കെ വന്നതുകൊണ്ട് തന്നെയും ഫ്രണ്ട്സ് ആയിരുന്നു ആദ്യം. പിന്നീട് ഈ ഫ്രണ്ട്സ് എന്നുള്ളത് കുറച്ച് പ്രമോഷൻ ഒക്കെ കിട്ടി ബെസ്റ്റ് ഫ്രണ്ട്സ് എന്ന നിലയിലേക്ക് എത്തി. പിന്നീടാണ് മനസ്സിലായത് ബെസ്റ്റ് ഫ്രണ്ട് ആയി മാത്രം ഇരുന്നാൽ മതിയാവില്ല തന്റെ ജീവിതത്തിലെ ഒരു സോൾമേറ്റിനെ ആണ് കിട്ടിയിരിക്കുന്നത് എന്ന്.
അങ്ങനെ ആ ഒരു ബന്ധം കൂട്ടി ഉറപ്പിച്ചു നിശ്ചയവും നടത്തിയിരിക്കുകയാണ്. ഇനി വിവാഹത്തിനു വേണ്ടി ഭയങ്കരമായിട്ട് വെയിറ്റ് ചെയ്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസമാണ് രണ്ടുപേരും ഒരുമിച്ച് പലയിടങ്ങളിൽ പോയി ഇഷ്ടമുള്ള ആഹാരം കഴിക്കുന്ന ഒരുപാട് വീഡിയോകൾ കോർത്തിണക്കിയ ഒരു വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോയ്ക്ക് താഴെ ആരാധകർ ഇരുവരുടെയും ഇഷ്ടങ്ങൾ ഒരുപോലെ ആയതുകൊണ്ട് തന്നെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത് എന്നാണ് കമൻറ് ചെയ്യുന്നത്.
എന്തായാലും ഇരുവരും ഇതുപോലെതന്നെ എന്നും മുന്നോട്ടു പോകട്ടെ എന്നും, വിവാഹത്തിനായി കാത്തിരിക്കുന്നു എന്നമെല്ലാമാണ് ആരാധകർ പറയുന്നത്. വൈകാതെ വിവാഹിതയായേക്കും എന്ന സൂചനകൾ ഒന്നും നൂറിൻ നൽകിയിരുന്നില്ല. എന്നാൽ ഫഹീം സഫറുമായി ഏറെക്കാലമായി നൂറിൻ അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. ഫഹീമിന്റെ സോഷ്യൽ മീഡിയ പേജിലും നൂറിനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ടെങ്കിലും പ്രണയത്തിലാണെന്ന് എവിടെയും പറഞ്ഞിട്ടില്ല.
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആഘോഷമായിട്ടാണ് കൊല്ലത്ത് വച്ച് വിവാഹനിശ്ചയിച്ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. കയ്യിൽ മെഹന്ദി ഇട്ടതിന്റെയും വേദിയുടെ ഒരുക്കങ്ങളും ഒക്കെ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി നൂറിൻ പങ്കുവെച്ചിരുന്നു. ബീച്ചിനോട് ചേർന്നിട്ടാണ് നൂറിന്റെ വിവാഹനിശ്ചയ ചടങ്ങുകൾ നടത്തിയിരിക്കുന്നത്. ഇതിൻറെ വീഡിയോ പുറത്തുവരികയും ചെയ്തു.
ഫഹീനും നൂറിനും ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും സൈഡ് റോളിലൂടെ ഇരുവരും ശ്രദ്ധേയരായി മാറിയിരുന്നു. ജൂൺ, മധുരം എന്നീ സിനിമകളിലാണ് ഫഹീം അഭിനയിച്ചിട്ടുള്ളത്. അതിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പലപ്പോഴും നൂറിന്റെ കൂടെ പൊതു പരിപാടികളിൽ പങ്കെടുക്കുവാൻ ഫഹീം എത്താറുണ്ട്. എന്നാൽ താരങ്ങൾ പ്രണയത്തിലായിരുന്നു എന്ന് ആരാധകരും അറിഞ്ഞിട്ടേയില്ല.