മലയാളികൾക്ക് വളരെയധികം സുപരിചിതനായ വ്യക്തിയാണ് ബിനീഷ് ബാസ്റ്റിൻ. ടീമേ എന്ന് തന്നെ പറയണം ബിനീഷിനെ കുറിച്ച് മലയാളികൾക്ക് കുറച്ചുകൂടി സുപരിചിതമാകണമെങ്കിൽ. മലയാളത്തിലെ മിനി സ്ക്രീൻ ഇഷ്ടപ്പെട്ട ഒരു ഷോ തന്നെയാണ് സ്റ്റാർ മാജിക്. ഒരുപാട് മിമിക്രി കലാകാരന്മാരെയും സിനിമ സീരിയലിൽ നിന്നും ചെറിയ ചെറിയ കഥാപാത്രങ്ങൾ ചെയ്യുന്നവരെ ഒക്കെ പ്രശസ്തരാക്കിയ ഒരു പരിപാടി തന്നെയാണ് സ്റ്റാർ മാജിക്. ഇതിലൂടെ തന്നെയാണ് ബിനീഷിനെ കൂടുതലും മലയാളികൾ അറിഞ്ഞു തുടങ്ങിയത്. സംസാരശൈലി തന്നെയാണ് എപ്പോഴും മലയാളികൾക്കും പ്രത്യേകത ഉണ്ടാക്കുന്നത്.
ടീമേ എന്ന് പറഞ്ഞു തുടങ്ങിയാണ് എപ്പോഴും ബിനീഷ് സംസാരിക്കാറുള്ളത്. അതുകൊണ്ടുതന്നെ ബിനീഷിന്റെ പ്രത്യേക രീതിയിലുള്ള ഈ സംസാരശൈലി ആരാധകരിലേക്ക് എത്തുകയും അത് ബിനീഷിനെ സ്നേഹിക്കാനുള്ള കാരണമായി മാറുകയും ആയിരുന്നു. ഇപ്പോൾ സോഷ്യൽ താരം പങ്കുവെച്ചിരിക്കുന്ന ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. തനിക്ക് കുടിക്കാൻ വെള്ളമില്ല എന്നുള്ള കാര്യം തൻറെ അമ്മയുടെ മുമ്പിൽ വച്ച് താനും അമ്മയും ഒരുമിച്ച് എത്തി വീഡിയോ ചെയ്തിരിക്കുകയാണ്. ഫ്രണ്ടിൽ മുഴുവൻ കുപ്പികൾ ഒക്കെ നിർത്തിയിട്ടുണ്ട്.
എന്താണ് സംഭവം എന്നറിയാൻ എല്ലാവരും വീഡിയോ കാണുകയായിരുന്നു. കോപ്പറേഷൻ വാട്ടർ എന്ന് പറഞ്ഞ് വീടുകളിൽ പൈപ്പിൽ വരുന്ന വെള്ളം വിഷമാണ് എന്നാണ് ഇതിൽ പറയുന്നത്. പ്രതിഷേധിക്കു ബ്രിട്ടീഷുകാരുടെ കാലത്ത് ഇട്ട പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ ഇടുക. ഞങ്ങളെ ജീവിക്കാൻ അനുവദിക്കുക ദയവുചെയ്ത് ഷെയർ ചെയ്യണം എന്ന ക്യാപ്ഷനോടെയാണ് ബിനീഷ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആരാധകർ എല്ലാവരും ബിനീഷിന്റെ ഈ ഒരു വിഷമഘട്ടത്തിൽ കൂടെ നിൽക്കുന്നുണ്ടെന്നും, ഞങ്ങളും ഇതിനെ സപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഈ വെള്ളം ടെസ്റ്റ് ചെയ്തു അതുവച്ച് മുഖ്യമന്ത്രിക്കോ, ഉന്നതലത്തിലുള്ള മറ്റാർക്കെങ്കിലും പരാതി കൊടുക്കൂ എന്നും നിരവധി പേർ ഇതിന്റെ താഴെ കമൻറ് ചെയ്യുന്നു.
ഇതൊന്നും വലിയ നടന്മാർക്ക് പ്രശ്നമാകില്ല അവർ മുന്തിയ ഹോട്ടലിൽ താമസിക്കും. അതുപോലെ രാഷ്ട്രീയക്കാരും അവരും വലിയ ഹോട്ടലിൽ നിന്ന് പൈസ വാങ്ങി അവർക്ക് നല്ല വെള്ളം എത്തിക്കും സാധാരണ ജനങ്ങളുടെ വീട്ടിൽ ഇതാണ് അവസ്ഥ ടീമിനെ വലിയ നടനാവാൻ സാധിക്കട്ടെ അതോടൊപ്പം സമാധാനമായി ജീവിക്കാനും സാധിക്കട്ടെ എന്നൊക്കെ നിരവധി പേരാണ് ബിനീഷിനെയുന് അമ്മയെയും സപ്പോർട്ട് ചെയ്തുകൊണ്ട് എത്തുന്നത്.