മലയാളി പ്രേക്ഷകർക്കിടയിൽ എന്നും ചർച്ച ചെയ്യപ്പെട്ട താര ദമ്പതികൾ ആണ് മുകേഷ് സരിതയും. സരിതയുമായി വേർപിരിഞ്ഞതിനുശേഷം മേതിൽ ദേവികയെ മുകേഷ് വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ താനുമായി നിയമപരമായി വിവാഹബന്ധം പേർപ്പെടുത്തിയിട്ടില്ല എന്ന് പറഞ്ഞ് സരിത പലപ്പോഴും മാധ്യമങ്ങളിലൂടെ മുകേഷിനു മുന്നിലെത്തിയിരുന്നു.
എന്നാൽ അതൊക്കെ തന്നെ വലിയൊരു വിഷയം ആവാത്തത് കൊണ്ട് തന്നെ മുകേഷ് മേതിൽ ദേവികയെ വിവാഹം കഴിക്കുകയും സരിത കൂടുതൽ പ്രതികരണവുമായി മുന്നോട്ടു പോകാതെ സ്വന്തം ജീവിതത്തിലേക്ക് ഒതുങ്ങുകയും ചെയ്തത്. സരിതയോടൊപ്പം മുകേഷിന്റെ 2 മക്കളും കൂടെ ഉണ്ടായിരുന്നു. അതിൽ മകനായ ഡോക്ടർ ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് ഇപ്പോൾ അഭിനയരംഗത്തേക്ക് എത്തിയിരിക്കുകയാണ്. മുകേഷും ദേവികയും ഇപ്പോൾ വിവാഹബന്ധം വേർപിരിയാൻ നിൽക്കുന്ന അവസരത്തിലും തന്നെ മുകേഷ് നിയമപരമായി ബന്ധം വേർപെടുത്തിയിട്ടില്ല എന്നൊരു വാക്കു മാത്രമാണ് സരിതയ്ക്ക് പറയാനുള്ളത്.
മുകേഷ് ഏറെക്കുറെ ഇപ്പോൾ ഒറ്റപ്പെട്ട രീതിയിലാണ് താമസിക്കുന്നത്. എന്നാൽ ദുബായിൽ മക്കളോടൊപ്പം സന്തോഷകരമായി താമസിക്കുകയാണ് സരിത ഇപ്പോൾ. മക്കൾ ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കണം എന്നത് അമ്മയുടെ വലിയ ആഗ്രഹമായിരുന്നുവെന്നും സ്കൂൾ തൊട്ട് എല്ലാ കാര്യങ്ങളും കൂടെ നിന്നത് അമ്മ മാത്രമാണെന്നും അതാണ് അമ്മയ്ക്കൊപ്പം നിൽക്കുന്നതിന് കാരണമെന്നും മുകേഷിന്റെ മക്കൾ കൂട്ടിച്ചേർക്കുന്നു. ഹോസ്റ്റലിൽ നിന്നായിരുന്നു ഞങ്ങൾ പഠിച്ചത്.
ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് ഓടിയെത്തുന്ന അമ്മ ഞങ്ങളെ കണ്ടു നിറക്കണ്ണുകളും ആയാണ് പോകുന്നത്. ഞങ്ങൾക്ക് വേണ്ടി ജീവിക്കുകയായിരുന്നു അമ്മ. അതുകൊണ്ടാണ് എന്നും അമ്മയെ ചേർത്തുപിടിച്ചത് എന്നും ഒരു അഭിമുഖത്തിൽ ശ്രാവൺ പറഞ്ഞു. മുകേഷ് നിയമസഭയിലേക്ക് മത്സരിക്കുന്ന സമയത്ത് താരത്തിനെതിരെ രൂക്ഷ വിമർശനവുമായി സരിത രംഗത്തെത്തിയിരുന്നു. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്തയാൾ എങ്ങനെയാണ് നാടിൻറെ ജനപ്രതിനിധി ആകുക എന്നായിരുന്നു അന്ന് സരിത ചോദിച്ചത്.