നമ്മളിൽ പലരും നമ്മുടെ മുഖത്തെയും ചർമ്മത്തെയും പരിപാലിക്കാനായി നിരവധി കാര്യങ്ങൾ ചെയ്യാറുണ്ട്.മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും മുഖക്കുരു ഇല്ലാതാക്കാനും പലരും പല രീതിയിലുള്ള മാർഗങ്ങൾ പരീക്ഷിക്കാറുണ്ട്. പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖത്ത് ഉണ്ടാവുന്ന അളവിൽ കൂടുതലുള്ള എണ്ണമയം.ശരീരത്തിൽ സെബം കൂടുതൽ ഉൽപ്പാദിപ്പിക്കുന്നത് മൂലം ഉണ്ടാകുന്ന ഈ എണ്ണമയം നിരവധി ചർമ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. മുഖത്ത് ഉണ്ടാകുന്ന ഈ എണ്ണമയം മുഖക്കുരു ഉണ്ടാകുന്നതിനും കാരണമാകാം.മുഖത്തിലെ എണ്ണമയം കളയാൻ ഇടയ്ക്കിടെ മുഖം നല്ല വെള്ളത്തിൽ കഴുകി വൃത്തിയാക്കുന്നത് നല്ലതാണ്.
ഇത്തരത്തിൽ ഇടയ്ക്കിടെ കഴുകുമ്പോൾ സോപ്പ് ഉപയോഗിക്കാതെ നല്ല ഫേസ് വാഷ് ഉപയോഗിക്കുന്നത് മുഖം അമിതമായി ഡ്രൈ ആകാതിരിക്കാൻ നല്ലതാണ്.ഇത്തരത്തിൽ എണ്ണമയമുള്ള ചർമം ഉള്ളവർക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗങ്ങളാണ് ഇനി ചർച്ച ചെയ്യുന്നത്.ആപ്പിൾ സിഡെർ വിനെഗറിന് ചർമ്മത്തിൽ ഉണ്ടാകുന്ന അമിതമായ എണ്ണമയത്ത് കുറയ്ക്കുന്നതിന് ഉള്ള കഴിവുണ്ട്.ഇതിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ എണ്ണയുടെ അളവ് കുറയ്ക്കുന്നതിനും ചർമത്തിന്റെ ആരോഗ്യത്തിന് മികച്ചതുമാണ്.രണ്ട് സ്പൂൺ ആപ്പിൾ സിഡെർ വിനെഗർ മുഖത്തെ പുരട്ടിയതിന് 10 മിനിറ്റിനു ശേഷം കഴുകിക്കളയേണ്ടതാണ്.
ചർമ്മത്തിന്റെ ആരോഗ്യത്തിന് അനുയോജ്യമായ ചില പദാർത്ഥങ്ങൾ അടങ്ങിയ ഒന്നാണ് നാരങ്ങ. കൂടാതെ നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് പോലെയുള്ള പദാർത്ഥങ്ങൾ ചർമ്മത്തിലെ എണ്ണയുടെ അളവ് കുറയ്ക്കുകയും ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.ഒരു നാരങ്ങ എടുത്ത് മുറിച്ച് അതിൻറെ പകുതി പിഴിഞ്ഞെടുത്ത് മുഖത്ത് നന്നായി പുരട്ടുക. അതിനുശേഷം 10 മിനിറ്റ് കഴിഞ്ഞ് മുഖം നല്ല രീതിയിൽ കഴുകി വൃത്തിയാക്കുക.ഈ പ്രവർത്തി ഇടക്ക് ആവർത്തിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് മികച്ചതാണ്.നല്ല ശുദ്ധമായ തേനിന് ഒട്ടനവധി ഔഷധഗുണങ്ങൾ ഉള്ള കാര്യം നമുക്കെല്ലാവർക്കും അറിയാവുന്നതാണ്.
ആന്റിമൈക്രോബയൽ,ആൻറി ഇൻഫ്ലമേറ്ററി തുടങ്ങിയ ഗുണങ്ങൾ അടങ്ങിയ ചർമ്മപ്രശ്നങ്ങൾക്കും മുഖത്തെ എണ്ണമയത്തിനും ഫലപ്രദമായ ഒന്നാണ്.നാരങ്ങാനീര് തേനും ചേർത്തുള്ള സംയുക്തം മുഖത്ത് തേച്ചുപിടിപ്പിക്കുന്നതും മുഖ ചർമ്മത്തിന് മികച്ചതാണ്.നാരങ്ങയെയും തേനിനേയും പോലെ തന്നെ ചർമ്മത്തിലെ എണ്ണമയത്തെ നിയന്ത്രിക്കാൻ കഴിവുള്ള ഒന്നാണ് ടീ ട്രീ ഓയിൽ.തേങ്ങപാൽ അല്ലെങ്കിൽ ജോജോബ ഓയിൽ പോലുള്ളവ ടീ ട്രീ ഓയിൽ കലർത്തി മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കുകയും ഏതാണ്ട് 10 മിനിറ്റിനു ശേഷം ചെറിയ ചൂടുള്ള വെള്ളത്തിൽ കഴുകിക്കളയുക. ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കാനും, ഇൻഫെക്ഷനുകളിൽ നിന്ന് സംരക്ഷിക്കാനും കഴിവുള്ള പദാർത്ഥങ്ങൾ അടങ്ങിയതാണ് ട്രീ ട്രീ ഓയിൽ.