അഭിനയ മികവുകൊണ്ടും കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ടും വെളുത്തിരയിൽ ശ്രദ്ധേയനായ താരമാണ് സൗബിൻ. ചുരുങ്ങിയ കാലയളവ് കൊണ്ട് പ്രേക്ഷക മനസ്സിൽ താരം ഇടം നേടി. സൗബിൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ജിന്ന്. ഡിസംബർ 30ന് തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ഇന്ത്യയിലെ മലയാളം ഭാഷാ ഫാന്റസി ഡ്രാമ ചിത്രമാണ് ജിന്ന്. സൗബിൻ നായകനായി എത്തുന്ന ചിത്രത്തിൽ വൻ താരനിര തന്നെയാണ് അണിനിരന്നിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം രാജേഷ് ഗോപിനാഥൻ ആണ് എഴുതിയിരിക്കുന്നത്.
സുധീർ വി കെ, മനു, മൃദുൽ ബി നാഥ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. എപ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന നടനായ സൗബിന്റെ മികച്ച അഭിനയം നിറഞ്ഞ ദൃശ്യവിസ്മയം ആയിരിക്കും ചിത്രം എന്ന പ്രതീക്ഷയിലാണ് ആരാധകർ. സിദ്ധാർത്ഥ് ഭരതന്റെ വേറിട്ട മേക്കിങ് സ്റ്റൈലും സൗബിൻ്റെ കിടിലം പ്രകടനം കൂടി ആകുമ്പോൾ ചിത്രം വേറെ ലെവൽ ആയിരിക്കും എന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിൻറെ ട്രെയിലർ പുറത്തുവന്നപ്പോൾ തന്നെ ആരാധകർ ഗംഭീര വരവേൽപ്പാണ് ട്രെയിലറിന് നൽകിയത്. ചിത്രം തിയറ്ററുകളിൽ എത്താനുള്ള കാത്തിരിപ്പിലും ആകാംക്ഷയിലുമാണ് പ്രേക്ഷകർ.
അഭിനയിക്കുന്ന ഓരോ ചിത്രത്തിലും വളരെയധികം വ്യത്യസ്തമായ രീതിയിലുള്ള അഭിനയ ശൈലികൊണ്ട് പ്രേക്ഷക മനസ്സുകൾ കീഴടക്കാറുള്ള സൗബിൻ്റെ വേറിട്ട ഒരു പ്രകടനം തന്നെയായിരിക്കും ഈ ചിത്രത്തിലും എന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ. ‘എല്ലാതരം റോളുകളും ചെയ്യാൻ സൗബിന് പറ്റില്ല, പക്ഷേ തനിക്ക് പറ്റിയ ഒരു റോൾ കിട്ടിയാൽ പുള്ളി ആറാടും’ എന്നാണ് ചിത്രത്തിൻറെ ട്രെയിലറിന് താഴെ വന്ന ഒരു ആരാധകന്റെ കമൻറ്.
ട്രെയിലറിൽ കാണിച്ചിരിക്കുന്ന ഓരോ സീനുകൾക്കും പരസ്പരം ഒരു കണക്ഷനും ഇല്ലാത്തതു കൊണ്ട് തന്നെ ചിത്രത്തിൻറെ കഥ എന്തെന്ന് ഊഹിക്കാൻ പോലും ആരാധകർക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ പ്രേക്ഷകരിൽ വലിയ രീതിയിലുള്ള ആകാംക്ഷയാണ് ചിത്രം ചെലുത്തുന്നത്. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക, ചതുരം എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത സിദ്ധാർത്ഥ് ഭരതന്റെ പുത്തൻ കഴിവ് കാണാൻ ആകാംക്ഷയിലാണ് ആരാധകർ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ ആണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.