ബിഗ് ബോസ് മലയാളം സീസൺ ഫൈവ് മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു വിഷ്ണു ജോഷി. പുറത്തായതിന്റെ വിഷമത്തിലാണ് പ്രേക്ഷകർ. നന്നായി ടാസ്ക് ചെയ്യുകയും കണ്ടെൻറുകൾ സമ്മാനിക്കുകയും ചെയ്തിരുന്ന ഒരു മത്സരാർത്ഥി പ്രേക്ഷക പിന്തുണ കുറവുള്ള നിരവധി പേർ ഉണ്ടായിരിക്കെ എങ്ങനെ പുറത്തായി എന്നതാണ് പ്രേക്ഷകരെ അലട്ടുന്ന പ്രധാന ചോദ്യം. സെറീനയോ നാദിറ യോ പുറത്താകും എന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് വിഷ്ണു എവിക്റ്റ് ആയി എന്ന വിവരം പ്രേക്ഷകരിലേക്ക് എത്തിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തമിഴ് അടക്കമുള്ള ഭാഷകളിലെ ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകനാണ് വിഷ്ണു.
ആശിച്ചു മോഹിച്ച് വളരെ നാളത്തെ കഷ്ടപ്പാടുകൾക്ക് ശേഷമാണ് സീസൺ ഫൈവിൽ വിഷ്ണു മത്സരാർത്ഥി ആയത്. താരത്തിന്റെ ഗെയിമും പ്രവോകിംഗ് സ്ട്രാറ്റജിയും കണ്ടു കൂടെ കൂടിയവരാണ് വിഷ്ണുവിനെ പിന്തുണയ്ക്കുന്നവരിൽ ഏറെ പേരും. ടോപ് ഫൈവില് എത്തുന്നവരിൽ ഒരാൾ താനായിരിക്കുമെന്ന് വിഷ്ണുവിന് ഉറപ്പുണ്ടായിരുന്നു. ഗ്രാൻഡ്ഫിനാലെ കയ്യെത്തും ദൂരെ നിൽക്കേ ആ സ്വപ്നം ബാക്കിയാക്കി പടിയിറങ്ങേണ്ടി വന്നു എന്നത് താരത്തെ തളർത്തി. പന്ത്രണ്ടാം ആഴ്ചയിലെ എവിക്ഷനാണെന്ന് മനസ്സിലാക്കി ടിക്കറ്റ് ടൂ ഫിനാലയിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നെങ്കിൽ വിഷ്ണുവിന് 100 ദിവസം ഹൗസിൽ തികയ്ക്കാൻ സാധിക്കുമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.
അതേസമയം വിഷ്ണു തന്റെ മനസ്സിലെ ടോപ് ഫൈവ് ലിസ്റ്റിൽ ആരൊക്കെ ഉൾപ്പെടുമെന്ന് വെളിപ്പെടുത്തി. ടോപ് ഫൈവ് എന്നത് ഓർക്കാൻ കൂടി കഴിയുന്നില്ലെന്നും അതിനുമുമ്പ് പുറത്തായതിൽ സങ്കടം ഉണ്ടെന്നും വിന്നർ ഉയർത്താൻ പോകുന്ന കപ്പിനെയാണ് ഹൗസിൽ പുറത്തായപ്പോൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് എന്നും വിഷ്ണു പുറത്തായ ശേഷം സംസാരിക്കവേ പറഞ്ഞു. ഹൗസിൽ അവശേഷിക്കുന്നവരുടെ സ്വഭാവസവിശേഷതകളെ കുറിച്ചും വിഷ്ണു സംസാരിച്ചു. ഈഗോ ഉള്ളതായി തോന്നിയിട്ടുള്ളത് അഖിൽ മാരാർ ആണെന്നാണ് വിഷ്ണു പറയുന്നത്. അതിനുള്ള കാരണം വിഷ്ണു വെളിപ്പെടുത്തി. ടാസ്ക് ചെയ്യുന്നതിനിടെ താങ്കൾക്കിടയിൽ മിസ് കമ്മ്യൂണിക്കേഷൻ വന്നാൽ ഫ്രണ്ട്സ് എന്ന രീതിയിൽ മാരാർക്ക് താങ്ങാൻ സാധിക്കില്ല എന്നും മോശമായിട്ടല്ല നല്ല രീതിയിലാണ് താൻ പറയുന്നത് എന്നും വിഷ്ണു പറഞ്ഞു.
അടുത്ത പെരുമാറുമ്പോൾ ലോലനായി തോന്നിയിരിക്കുന്നത് അനിയൻ മിഥുനെയാണ്. ഗെയിം പ്ലാൻ നടത്തി പിന്നീട് ചീറ്റി പോകുന്നവർ ശോഭ ചേച്ചിയും നാദിറയും ആണ്. അവരുടെ പ്ലാനിങ് ഫ്ലോപ്പ് ആയി പോകാറുണ്ട്. മൾട്ടി സ്റ്റാൻഡ് ഉള്ള നിരവധി പേരുണ്ട്. പറയാനാണെങ്കിൽ ജുനൈസ് ശോഭ ചേച്ചി ചില സമയങ്ങളിൽ ഷിജു ചേട്ടൻ എന്നും പറയേണ്ടിവരും. ടോപ്പ് ഫൈവിൽ വരാൻ സാധ്യതയുള്ളത് അഖിൽ മാരാർ, റിനോഷ്, അനിയൻ മിഥുൻ ടിക്കറ്റ് ട് ഫിനാലെ ജയിച്ചാൽ നാദിറ, സെറീന എന്നിവരാണ്. ബിഗ് ബോസിൽ നിന്നും ജനുവിൻ ആയിട്ടുള്ള നിരവധി സുഹൃത്തുക്കളെ കിട്ടി.
പിന്നെ സിനിമയാണ് സ്വപ്നം കാണുന്നതെന്ന് പറഞ്ഞശേഷം ഷിജു ചേട്ടൻ, അഖിൽ മാരാർ തുടങ്ങിയവർ നിരവധി ടിപ്സും അവിടേക്ക് എത്തിപ്പെടാൻ കാര്യങ്ങളും പറഞ്ഞു തന്നിട്ടുണ്ടെന്നും വിഷ്ണു പറയുന്നു. ബിഗ് ബോസിലെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു അഖിലും വിഷ്ണുവും. അണ്ണനും തമ്പിയും എന്നാണ് ഇരുവരും സ്വയം വിശേഷിപ്പിക്കാനുള്ളത്. രണ്ടുപേരും ഒന്നിച്ചുള്ള രസകരമായ നിരവധി രംഗങ്ങൾ ബിഗ് ബോസിൽ ഉണ്ടായിട്ടുണ്ട്. അപ്രതീക്ഷിതമായി വിഷ്ണു പുറത്തായതോടെ അഖിൽ മാരാർ അടിപതറിയ അവസ്ഥയിലാണ്.