മലയാള ടെലിവിഷൻ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ടതും നിരവധി ആരാധകർ ഉള്ളതുമായ ഒരു ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്.ബിഗ് ബോസിന്റെ ഓരോ സീസണിലും ഓരോ മത്സരാർത്ഥികൾക്കും നിരവധി ആരാധകരാണ് ഉണ്ടായിരിക്കുക.’ബാറ്റിൽ ഓഫ് ദി ഒർജിനൽസ്,തീ പാറും’എന്നാൽ ടാഗ് ലൈനോടെ എത്തിയ ബിഗ് ബോസ് സീസൺ 5 മത്സരം ആവേശത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.പല രീതിയിലുള്ള ഗെയിമുകളും,പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെയായി ബിഗ് ബോസ് മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.ഇപ്പോഴിതാ താൻ ബിഗ് ബോസിലേക്ക് പോകാത്തതിൻറെ പിന്നിലുള്ള കാരണത്തെക്കുറിച്ച് പറയുകയാണ് സോഷ്യൽ മീഡിയ താരമായ പാലാ സജി.
ഒരു ഓൺലൈൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബിഗ് ബോസിനെക്കുറിച്ചും അതിലേക്ക് താൻ പോകാൻ ഇഷ്ടപ്പെടാത്തതിനെക്കുറിച്ചും പാലാ സജി മനസ്സ് തുറന്നത്.തനിക്ക് മുൻവർഷങ്ങളിലും ബിഗ്ബോസിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാൽ മൂന്നുമാസത്തോളം അവിടെ പോയി തടങ്കലിൽ കിടക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ടാണ് പോകാത്തത് എന്നും അദ്ദേഹം പറയുന്നു. പാട്ടുകളിലൂടെയും,വ്യത്യസ്തമായ റീലുകളിലൂടെയും സോഷ്യൽ മീഡിയ രംഗത്ത് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് പാലാ സജി. അദ്ദേഹത്തിൻറെ പുറത്തുവരുന്ന വീഡിയോകൾക്കും മറ്റും നിരവധി ആരാധകരും കാഴ്ചക്കാരുമാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്.
മുൻ വർഷങ്ങളിൽ തനിക്ക് ബിഗ്ബോസിൽ നിന്ന് കോൾ വന്നിരുന്നു എന്നും എന്നാൽ ഇല്ല എന്ന മറുപടിയാണ് പറഞ്ഞതെന്നും പാലാ സജി പറയുന്നു. ഇത്തരത്തിൽ കഴിഞ്ഞവർഷം കോൾ വന്നപ്പോൾ താൻ മുംബൈയിൽ ആയിരുന്നു എന്നും അതിനാൽ പങ്കെടുക്കാൻ സാധിച്ചില്ല.ബിഗ് ബോസ് ഷോ തനിക്ക് വളരെ ഇഷ്ടമുള്ള ഒന്നാണെന്നും എന്നാലും അവിടെ പോയി മൂന്നുമാസത്തോളം തടങ്കലിൽ കിടക്കുന്നതുപോലെ മത്സരിക്കാൻ താല്പര്യമില്ല എന്നും അദ്ദേഹം പറയുന്നു.ചിലപ്പോൾ ബിഗ് ബോസിൽ പോയാൽ ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ പ്രശസ്തി ലഭിക്കുമായിരിക്കാം.എങ്കിലും ഇപ്പോഴുള്ളതിൽ സംതൃപ്തനാണ്,കൂടുതൽ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന വ്യക്തിത്വമാണ് തന്റേതെന്നും പാലാ സജി പറയുന്നു.
മത്സരിക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ടാണ് അഥവാ മത്സരിച്ചാൽ ഒന്നാം സ്ഥാനവും നേടിയെ തിരിച്ചു വരൂ എന്നും പാലാജി പറയുന്നു.താൻ പണ്ടത്തെ അത്ല്ലക്റ്റും,കരാട്ടെ ബ്ലാക്ക് ബെൽറ്റും ആണെന്നും അതിനാൽ തന്നെ ഏതു മത്സരമായാലും മാക്സിമം പരിശ്രമിക്കും.അവിടുന്ന് ലഭിക്കുന്ന കുറച്ചു പൈസക്ക് വേണ്ടി ഇത്രയും നാൾ തടങ്കലിൽ കിടക്കാൻ തനിക്ക് മനസ്സ് ഇല്ലെന്നും അദ്ദേഹം പറയുന്നു.സിഐഎസ്എഫ് ൽ പോലീസ് ഉദ്യോഗസ്ഥനായ പാലാ സജി പിന്നീട് എസ് പി ജി യിൽ സുരക്ഷാ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചിട്ടുണ്ട്. തൻറെ ഔദ്യോഗിക ജീവിതത്തിനിടയിൽ പല വിഐപികളുടെയും സുരക്ഷയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.ഭാര്യ മോളിയും പാലാ സജിക്ക് ഒപ്പം അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.