അല്ലു അർജുൻ എന്ന നടന് ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഒരുപക്ഷേ കേരളത്തിലായിരിക്കും. പുഷ്പ ഒക്കെ റിലീസ് ചെയ്യുന്നതിനും വർഷങ്ങൾക്കു മുൻപ് വലിയൊരു വിഭാഗം ആളുകൾ അല്ലുവിനെ കേരളത്തിൽ ആഘോഷിച്ചിരുന്നു. അന്നും ഇന്നും അല്ലു അർജുനോടുള്ള സ്നേഹം കഴിഞ്ഞിട്ട് മറ്റേതൊരു തെലുങ്ക് നടനും കേരളത്തിന് സ്ഥാനമുള്ളൂ. മല്ലു അർജുൻ എന്നൊരു വിശേഷണവും താരത്തിനുണ്ട്. ദാമ്പത്യ ജീവിതത്തിന്റെ പന്ത്രണ്ടാം വർഷത്തിൽ എത്തി നിൽക്കുകയാണ് അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും. സിനിമ കഥയെ വെല്ലുന്ന ഒരു പ്രണയത്തിനു ഒടുവിലാണ് അല്ലുവും സ്നേഹയും വിവാഹിതനായത്. സുഹൃത്തിൻറെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്.
യുഎസിൽ വിവാഹത്തിൽ പങ്കെടുക്കാനായി അല്ലു അർജുൻ പോയപ്പോൾ സ്നേഹയും അതിഥിയായി വന്നിരുന്നു. സുഹൃത്താണ് സ്നേഹയെ അല്ലുവിന് പരിചയപ്പെടുത്തി കൊടുത്തത്. അല്ലുവിന്റെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് മൊമെന്റ് ആയിരുന്നു അത്. ശേഷം ഇരുവരും രണ്ടു വഴിക്ക് പിരിഞ്ഞു. പിന്നീട് സ്നേഹയുമായി അല്ലു അർജുൻ പരിചയം പുതുക്കിയത് സോഷ്യൽ മീഡിയ വഴിയാണ്. ആ പരിചയം പതിയെ സൗഹൃദത്തിലേക്കും നിരന്തരമുള്ള ചാറ്റിങ്ങിലേക്കും വഴിമാറി. ശക്തമായ ഒരു സൗഹൃദം ഉടലെടുത്ത ശേഷം ഇരുവരും പലപ്പോഴായി ഡേറ്റിംഗ് നടത്തി പരസ്പരം അടുക്കുകയും മനസ്സിലാക്കുകയും ചെയ്തു. തെന്നിന്ത്യയിൽ നല്ല ഫാൻ ഫോളോവേഴ്സ് ഉള്ള താരമായിരുന്നു അന്നും അല്ലു അർജുൻ.
അതുകൊണ്ടുതന്നെ സ്നേഹയുമായുള്ള ബന്ധത്തിന് നൽകേണ്ട സ്വകാര്യത അല്ലു അർജുൻ നൽകിയിരുന്നു. തനിക്കൊരു പ്രണയം ഉണ്ടെന്നത് പുറത്തറിയിക്കാതിരിക്കാൻ വേണ്ടതെല്ലാം അല്ലു അർജുൻ ചെയ്തിരുന്നു. വിവാഹം തീരുമാനിച്ചാൽ മാത്രം പുറത്തറിയിക്കാമെന്ന് അല്ലു അർജുൻ തീരുമാനിച്ചു. ഇരുവരുടെയും കുടുംബാംഗങ്ങൾ പോലും ഇവരുടെ പ്രണയം അറിഞ്ഞിരുന്നില്ല. അല്ലുവിനോട് സ്നേഹയെക്കുറിച്ച് ആദ്യം ചോദിച്ചത് അച്ഛൻ ആയിരുന്നു. അപ്പോഴേക്കും ഇരുവരുടെയും പ്രണയം ശക്തി പ്രാപിച്ചിരുന്നു. തുടക്കത്തിൽ ഇരുവരുടെയും പ്രണയം അച്ഛൻ അല്ലു അരവിന്ദന് താല്പര്യം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് ചില ആശങ്കകൾ ഉണ്ടായിരുന്നു.
മറുവശത്ത് സ്നേഹയുടെ മാതാപിതാക്കളും അല്ലുവുമായുള്ള ബന്ധത്തെ അംഗീകരിക്കാൻ മടി കാണിച്ചിരുന്നു. എന്നാലും ഇരുവരും കുടുംബം തങ്ങളുടെ ബന്ധത്തിന് പച്ചക്കൊടി കാണിക്കുന്നതായി കാത്തിരുന്നു. ഒടുവിൽ ഇരുവരുടെയും കാത്തിരിപ്പും പ്രാർത്ഥനയും ഫലം കണ്ടു. 2010 നവംബർ 26 ഹൈദരാബാദിൽ വച്ച് ആഘോഷമായാണ് അല്ലുവിന്റെയും സ്നേഹയുടെയും വിവാഹനിശ്ചയം നടന്നത്. വിവാഹനിശ്ചയം കഴിഞ്ഞു കുറച്ചു നാളുകൾ കൂടി ഇരുവർക്കും പ്രണയിക്കാനായി ലഭിച്ചു. 2011 മാർച്ച് 6നായിരുന്നു അത്യാഡംബരമായി അല്ലു അർജുൻ സ്നേഹ വിവാഹം നടന്നത്. ഇവരുടെയും വെഡിങ് ലുക്കും അക്കാലത്ത് വൈറൽ ആയിരുന്നു. ഓറഞ്ച് കലർന്ന കാഞ്ചീപുരം സിൽക്ക് സാരിയിലാണ് സ്നേഹ പ്രത്യക്ഷപ്പെട്ടത്.
വെളുത്ത ഷർവാണിയിൽ സുന്ദരൻ ആയിട്ടാണ് അല്ലു എത്തിയത്. സിനിമ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും അതിഥികളായി പങ്കെടുത്തിരുന്നു. വരൻ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിൽ ആയിരുന്നതിനാൽ സ്ട്രൈറ്റ് ചെയ്ത നീളം മുടി ലുക്കിൽ ആണ് അല്ലു വിവാഹത്തിന് എത്തിയത്. അതുവരെ അധികമാരും പരീക്ഷിച്ചു കാണാത്ത ഒരു ഹെയർ സ്റ്റൈൽ ആയിരുന്നു. പിന്നീട് അത് ട്രെൻഡ് ആയി മാറി. കുടുംബജീവിതം ആരംഭിച്ച മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇരുവർക്കും മകൻ പിറന്നത്. കുറച്ചു വർഷങ്ങൾ കൂടി പിന്നിട്ടപ്പോൾ ഒരു മകൾ കൂടി അല്ലുവിനും സ്നേഹക്കും പിറന്നു. മകൾ അല്ലു അർഹ അടുത്തിടെ സാമന്തയുടെ സിനിമ ശാകുന്തളത്തിലൂടെ അഭിനയത്തിലേക്ക് കാലെടുത്തുവെച്ചു. കുടുംബത്തിനൊപ്പം ചിലവഴിക്കാൻ കിട്ടുന്ന സമയങ്ങളൊന്നും പാഴാക്കാത്തൊരു നടൻ കൂടിയാണ് അല്ലു അർജുൻ.