മികച്ച ആലാപനത്തോട് കൂടിയുള്ള കുട്ടിപ്പാട്ടുകാരുടെ അതുല്യ വേദിയാണ് ടോപ് സിംഗർ. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ മൂന്നാം സീസണും മികച്ച റേറ്റിംഗ് ഓടുകൂടി സോഷ്യൽ മീഡിയയിൽ മുന്നേറുകയാണ്. ടോപ് സിംഗർ സീസൺ ത്രിയിലെ ഒരു മികച്ച പാട്ടുകാരിയാണ് പാർവണ അഭിലാഷ്.
ഈ കുട്ടി പാട്ടുകാരിക്ക് നിരവധി ആരാധകരാണ് ഉള്ളത്. എന്നാൽ പാർവണ അഭിലാഷിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട പുതിയ വാർത്തയാണ് ആരാധകരെ എല്ലാം നിരാശരാക്കിയിരിക്കുന്നത്. പാർവണയുടെ അമ്മ ഗർഭിണിയായിരുന്നു എന്നാൽ ഈ കുഞ്ഞ് ഞങ്ങളെ വിട്ടു. പോയി അതുകൊണ്ടുതന്നെ താൽക്കാലം വിട പറഞ്ഞിരിക്കുകയാണ് ഈ കുട്ടി ഗായിക.”ഞങ്ങൾ കാത്തിരുന്ന കുഞ്ഞാവ ഞങ്ങളെ കാണാൻ കാത്തിരിക്കാതെ വിട്ടുപോയി. ടോപ് സിങ്ങറിൽ തൽക്കാലം വിട. എല്ലാവരും കൂടെ ഉണ്ടാകണം അനുഗ്രഹിക്കണം” എന്നായിരുന്നു പാർവണയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
ഇനിയും പാർവണ കുട്ടി തിരിച്ചു വരണം. അതും പഴയതിനേക്കാൾ കൂടുതൽ ശക്തിയോടെ എന്നാണ് ഫേസ്ബുക്കിൽ പാർവണയുടെ പോസ്റ്റിന് താഴെ ആരാധകരെല്ലാം കമൻറ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരുള്ള ഒരു റിയാലിറ്റി ഷോ ആണ് ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ. കുഞ്ഞുങ്ങളുടെ കളി ചിരിയും മധുരമൂറിയ ശബ്ദത്തിലെ പാട്ടുകൾക്കും ആരാധകർ ഏറെയാണ്.
എം ജയചന്ദ്രനും, ശരത്തും, എംജി ശ്രീകുമാറും തുടങ്ങി സംഗീത ലോകത്തെ പ്രമുഖർ ആണ് പരിപാടിയിലെ വിധികർത്താക്കൾ. കുഞ്ഞുങ്ങളുടെ പാട്ടു കേൾക്കുക എന്നതിലുപരി അവരുടെ കളി ചിരി കാണുന്നതും കുസൃതി കാണുന്നതുമാണ് പ്രേക്ഷകർക്ക് ഏറെ പ്രിയം. മികച്ച നല്ല കഴിവുകൾ ഉള്ള നിരവധി പാട്ടുകാരിയാണ് ടോപ് സിംഗർ സംഗീത ലോകത്തിന് സമ്മാനിച്ചിട്ടുള്ളത്.