നീണ്ട നാലുവർഷത്തെ ഇടവേളക്കുശേഷം സിദ്ധാർത്ഥ് ആനന്ദിൻറെ സംവിധാനത്തിൽ ബോളിവുഡിന്റെ കിരീടം വെക്കാത്ത രാജാവ് ഷാരൂഖ് ഖാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് പഠാൻ.ഈ കഴിഞ്ഞ ജനുവരി 25ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിലൂടെ കിംഗ്ഖാൻ വൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.വൻ വരവേൽപ്പാണ് ചിത്രത്തിലെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്.അതിനിടെ ആദ്യദിനം തന്നെ ഏകദേശം നൂറുകോടിയോളം രൂപ പഠാൻ കളക്ഷൻ നേടിയെന്നാണ് പുറത്തുവരുന്ന വിവരം.
ഇപ്പോഴിതാ കാശ്മീരിലെ ഒരു തിയേറ്റർ ഉടമകളുടെ ഷാരൂഖ് ഖാനോടുള്ള നന്ദി പ്രകടനമാണ് ഏറെ ശ്രദ്ധ നേടുന്നത്.കശ്മീരിലെ തീയറ്ററിലെ ‘ഹൗസ്ഫുൾ’ എന്ന ബോര്‍ഡാണ് തീയറ്റര്‍ ശൃംഖലയായ ഇനോക്സ് ഷെയര്‍ ചെയ്തത്.നീണ്ട 32 വർഷങ്ങൾക്ക് ശേഷം കശ്മീരിലെ തിയേറ്റർ ഹൗസ്ഫുൾ ആയെന്നും. ഇതില്‍ ഷാരൂഖിനോട് നന്ദിയുണ്ടെന്നും ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.ബുക്ക് മൈ ഷോയിൽ തിയേറ്ററിൽ ആറു മണി ഷോകളിൽ അഞ്ചണ്ണവും ഹൗസ് ഫുൾ ആയാണ് പ്രദർശനം നടത്തിയത്.
കഴിഞ്ഞവർഷമാണ് തീവ്രവാദ ആക്രമണങ്ങളെയും ഭീഷണികളെയും തുടർന്ന് ഏകദേശം 30 വർഷത്തോളം അടച്ചിട്ട കാശ്മീരിലെ തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്.ഹിന്ദിക്ക് പുറമേ തമിഴ് തെലുങ്ക് ഭാഷകളിലാലാണ് പഠാൻ പ്രദർശനത്തിന് എത്തിയത്.ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി,ഗൗതം,അഷുതോഷ് റാണ തുടങ്ങിയ നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നത്.വൈആർഎഫ് മൂവീസിൻറെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൻറെ ഓടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോസ് ആണ്.
സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് തന്നെ തിരക്കഥ തയ്യാറാക്കിയ ചിത്രം ലോകമെമ്പാടും 8000 ത്തോളം തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. വൈആർഎഫ് മൂവീസ് ചിത്രങ്ങളെ കൂട്ടിയിണക്കി ഒരുക്കുന്ന ഒരു സ്പൈ യൂണിവേഴ്സിൻറെ സൂചനയായി സൽമാൻ ഖാനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.ചിത്രം റിലീസ് ചെയ്ത ആദ്യദിനം ഇന്ത്യയിൽ മാത്രം ഏതാണ്ട് 67 കോടി രൂപയും ലോകമൊട്ടാകെ 100 കോടി രൂപയും കളക്ഷൻ മറികടന്നിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ.