മനുഷ്യ ശരീരത്തിലെ ഓരോ ഭാഗങ്ങളും ഭംഗിയോടെയും ആരോഗ്യത്തൊടെയും കാത്തുസൂക്ഷിക്കാൻ നമ്മളിൽ പലരും ശ്രദ്ധിക്കാറുണ്ട്.അതെ സമയം നമ്മളെ ബാധിക്കുന്ന അസുഖങ്ങളും മറ്റും നമ്മുടെ ശരീരത്തിലും അവയവങ്ങളിലും പ്രതിഫലിപ്പിക്കാറുണ്ട്.നമ്മുടെ ശരീരത്തെ ബാധിക്കുന്ന പല ആരോഗ്യപ്രശ്നങ്ങളും, അവയുടെ സൂചനകളും ചർമ്മം മുടി കണ്ണുകൾ എന്നിവയിൽ കാണാവുന്നതാണ്.ഇവയെ കൂടാതെ തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നമ്മുടെ നഖങ്ങളെയും ബാധിക്കാറുണ്ട്.
ശരീരത്തിലെ ജലാംശത്തിന്റെ കുറവും അനീമിയ രോഗത്തിന്റെ ഭാഗമായി വിരലുകളിൽ നിറം മാറ്റവും വരകളും കാണാൻ സാധിക്കുന്നതാണ്.ശരീരത്തിലെ വൈറ്റമിൻ പ്രോട്ടീൻ എന്നിവയുടെ കുറവുമൂലം നഖം നേർത്തെ വരികയും എപ്പോഴും പൊട്ടുകയും ചെയ്തേക്കാം.രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്ന സാഹചര്യത്തിൽ നഖം നീല നിറത്തിൽ കാണാനാകും.ആവശ്യ പോഷക ഘടകങ്ങൾ ഭക്ഷണത്തിലൂടെ ലഭിക്കാതെ വരുന്നതാണ് പലപ്പോഴും നഖങ്ങളെ ഇത്തരം പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്.
ഇത്തരത്തിൽ നഖങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ച ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പങ്കുവെക്കുന്നത്.വൈറ്റമിൻ ഡി,പ്രോട്ടീൻ എന്നിവ അടങ്ങിയ മുട്ട ദിവസവും കഴിക്കുന്നത് നഖങ്ങൾക്ക് നല്ലതാണ്.മുട്ടയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി-12,അയേണ്‍,ബയോട്ടിൻ എന്നിവ നഖങ്ങൾക്ക് ശക്തി പകരുകയും പൊട്ടുന്നത് കുറയ്ക്കുകയും ചെയ്യുന്നു.കാത്സ്യം,അയേണ്‍,ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്ന ഇലക്കറികൾ ധാരാളമായി കഴിക്കുന്നത് നഖത്തിന് നല്ലതാണ്.
പ്രോട്ടീൻ,സള്‍ഫര്‍,ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ സമ്പന്നമായ മത്സ്യം കഴിക്കുന്നതും നഖത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.വെജിറ്റേറിയൻ അയവർക്ക് മത്സ്യം ഡയറ്റിൽ ഉൾപ്പെടുത്താൻ ആവില്ല.പക്ഷേ മറ്റുള്ളവര്‍ക്ക് ഇത് ഡയറ്റിലുള്‍പ്പെടുത്തുന്നത് വഴി പല ആരോഗ്യഗുണങ്ങളും ലഭിക്കും.മതങ്ങളുടെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കാൻ താല്പര്യപ്പെടുന്നവർ ഇത്തരത്തിലുള്ള ഭക്ഷണ രീതികളും മറ്റും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നഖങ്ങളുടെ ആരോഗ്യത്തിനും അവയെ ബലപ്പെടുത്തുന്നതിനും സഹായിക്കുന്നു.