നിരവധി കാലങ്ങളായി ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ കലാകാരിയാണ് ഷംന കാസിം.തെന്നിന്ത്യൻ സിനിമാലോകത്തും ഷംന സജീവമാണ്.അടുത്തിടെ താൻ ഒരു അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത ഷംന തൻറെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ നിറവയറുമായുള്ള മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഷംന സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്.നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ ആശംസകളുമായി എത്തുന്നത്.
‘നിങ്ങളുടെ ഉള്ളിൽ ജീവൻ വളരുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം’. ഇത്തരത്തിൽ ആയിരുന്നു ഷംന ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയത്.ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയുമായി കഴിഞ്ഞ ഒക്ടോബറിൽ ആണ് ഷംനയുടെ വിവാഹം നടന്നത്.പരമ്പരാഗത സാരിയും സ്വർണാഭരണങ്ങളും ധരിച്ച് ഷംന തിളങ്ങിയ വിവാഹം ദുബായിൽ വച്ചായിരുന്നു നടന്നത്.അടുത്തിടെ നിറവയറുമായി ഒരു സ്റ്റേജ് ഷോയിൽ ഷംനയുടെ നൃത്തം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ഇത്തരത്തിൽ പെർഫോമൻസ് നടത്തുമ്പോൾ കുഞ്ഞിൻറെ സുരക്ഷയെപ്പറ്റിയും ആരാധകർ ആകുലരായിരുന്നു.
ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതയായ ഷംന പിന്നീട് അഭിനയ രംഗത്തേക്കും എത്തുകയായിരുന്നു.2004ൽ മഞ്ഞുപോലെ ഒരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ ആയിരുന്നു ഷംനയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റം. പിന്നീട് അന്യഭാഷകളിൽ സഹനടിയായും നായിക നടിയായും ഷംന തിളങ്ങി.അലി ഭായ്,കോളജ് കുമാരൻ,ചട്ടക്കാരി എന്ന ചിത്രങ്ങളിലും ഷംന ശ്രദ്ധേയമായ വേഷങ്ങളിൽ എത്തി.ജോസഫ് എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരമാണ് ഷംനയുടെ അവസാനം തിയേറ്ററുകളിൽ എത്തിയ ചിത്രം.
അടുത്തിടെ നടന്ന ഷംനയുടെ വളകാപ്പ് ചടങ്ങിന് ദീപ്തി വിധു പ്രതാപ്,രഞ്ജിനി ഹരിദാസ്,തെസ്നി ഖാൻ,സരയു,കൃഷ്ണ പ്രഭ,ശ്രുതി ലക്ഷ്മി,ശ്രീലയ എന്നീ താരങ്ങൾ പങ്കെടുത്തിരുന്നു.മെറൂണ്‍ നിറത്തിലുള്ള പട്ടുസാരിയിലാണ് ഷംന വളകാപ്പിന് തിളങ്ങിയത്.ഹെവി ആഭരണങ്ങളും കുപ്പിവളയും ധരിച്ച് വളരെ സുന്ദരിയായിരുന്നു ചടങ്ങിൽ ഷംന.ഡിസംബര്‍ അവസാനത്തോടെ ആണ് താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത തന്റെ യൂട്യൂബ് ചാനലിലൂടെ ഷംന കാസിം പങ്കുവച്ചത്.പടം പേസും,പിസാസ് 2, അമ്മായി,ദസറ,ബാക്ക് ഡോർ,വൃത്തം തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് ഷംനയുടെതായി റിലീസിന് എത്താൻ ഉള്ളത്.