അവതാരിക,യൂട്യൂബർ,അഭിനേത്രി തുടങ്ങിയ മേഖലകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കലാകാരിയാണ് പേളി മാണി.ബിഗ് ബോസ് ടെലിവിഷൻ ഷോയിലൂടെയാണ് പേളി പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയാകുന്നത്.ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ അവതാരികയായും പേളി തിളങ്ങിയിട്ടുണ്ട്.ബിഗ് ബോസ് സീസൺ വൻ മുതൽ പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണ് പേളിയും സീരിയൽ താരം ശ്രീനിഷ് അരവിന്ദും.ബിഗ് ബോസ് വേദിയിൽ വച്ചാണ് ഇരുവരും പ്രണയത്തിൽ ആവുന്നതും പിന്നീട് വിവാഹിതരാവുന്നതും.
ഇരുവരുടെയും പ്രണയം ബിഗ് ബോസ് ഷോയ്ക്ക് വേണ്ടിയുള്ള ഒരു നാടകമാണെന്ന ആരോപണങ്ങൾക്കിടയിലാണ് ഇരുവരും വിവാഹിതരാകുന്നത്.ഇരുവരുടെയും മകളായ നിലയുടെ വിശേഷങ്ങളും കുടുംബത്തിൻറെ വീഡിയോകളും എല്ലാം പേളി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.ഇപ്പോൾ കുടുംബത്തിനൊപ്പമുള്ള ദുബായ് യാത്രയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് പേളി. പേളിക്കും നിലക്കും ശ്രീനിഷിനുമൊപ്പം പേളിയുടെ അച്ഛനും അമ്മയും ഉണ്ട്.ന്യൂ ഇയർ ആഘോഷത്തിനായാണ് ഇവർ ദുബായിലേക്ക് പോകുന്നത്.
ഓരോ യാത്രകളും ഓർമ്മകൾ ആക്കാൻ ആയാണ് ഇപ്പോൾ ഈ വീഡിയോ പകർത്തുന്നതും പങ്കുവയ്ക്കുന്നതും എന്നാണ് പേളി പറയുന്നത്.ഒപ്പം തന്റെ മകൾ വലുതാവുമ്പോൾ അവൾക്ക് ഈ വീഡിയോ കാണുകയും ചെയ്യാം.ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന രീതിയിൽ നിരവധി ആരാധകരുള്ള താരമാണ് പേളി.പേളിയുടെ യൂട്യൂബ് ചാനലിന് ഏകദേശം 24 ലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് ആണ് ഉള്ളത്.തൻറെ കുടുംബത്തോടൊപ്പം ഉള്ള വിശേഷങ്ങളും, പാചകവും സിനിമ ഇൻറർവ്യൂകളും എല്ലാം ഈ ചാനലിൽ കാണാനാകും.
2020 ൽ പുറത്തിറങ്ങിയ ലുഡോ എന്ന ബോളിവുഡ് ചിത്രത്തിലൂടെ പേളി ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു.മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. ഏഷ്യാനെറ്റിലെ പ്രണയം എന്ന സീരിയലിലൂടെയാണ് ശ്രീനിഷ് അഭിനയരംഗത്ത് ശ്രദ്ധ നേടുന്നത്. നിരവധി സീരിയലുകളിൽ തിളങ്ങിനിന്ന ശ്രീനിഷ് 2018ൽ മലയാളം ബിഗ് ബോസിന്റെ ആദ്യ സീസണിൽ മൂന്നാം റണ്ണറപ്പ് ആയിരുന്നു.2019 മെയ് ലാണ് പേളിയും ശ്രീനിഷും വിവാഹിതരാകുന്നത്.മെയ്മാസം അഞ്ചാം തീയതി ക്രിസ്ത്യൻ ആചാരപ്രകാരവും, മെയ് മാസം എട്ടിന് ഹിന്ദു ആചാര പ്രകാരവും ചടങ്ങുകൾ നടന്നു.