ഇപ്പോൾ എവിടെ നോക്കിയാലും റേറ്റിംഗിലും സോഷ്യൽ മീഡിയയിലും ഒക്കെ ഒന്നാമതായി നിൽക്കുന്നത് ഫ്ലവേഴ്സ് ചാനലിലെ ടോപ് സിംഗർ തന്നെയാണ്. റിയാലിറ്റി ഷോകളിൽ എന്നും മാറ്റുകൂട്ടുന്ന പരിപാടിയായി ടോപ് സിംഗർ ഇന്ന് വളർന്നു കഴിഞ്ഞു. കുഞ്ഞു കുട്ടികളും അവരോടൊപ്പം കളിക്കുന്ന ജഡ്ജസും അവതാരികയും ഒക്കെയാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത. ഈയൊരു പരിപാടിയിലൂടെ മലയാളി പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായി മാറിയ ഒരു ഗായികയാണ് അനുരാധ. മലയാളി സിനിമ പ്രേക്ഷകർക്കും സൗത്ത് ഇന്ത്യൻ പ്രേഷകർക്കും ഒക്കെ സുപരിചിതയായ താരം ഫ്ലവേഴ്സ് ടോപ് സിംഗറിലൂടെയാണ് മിനി സ്ക്രീൻ പ്രേക്ഷകർക്ക് കൂടി സുപരിചിതയായി മാറിയത്.
തെന്നിന്ത്യയിൽ ജനപ്രിയ ഗായികയാണ് അനുരാധ. കറുപ്പ് താൻ എനക്ക് പുടിച്ച കളർ എന്ന പാട്ടിലൂടെ വൻ തരംഗം സൃഷ്ടിച്ച സിനിമകളിലും ഷോകളിലും ഒക്കെ തകർപ്പൻ പെർഫോമൻസ് മായി അനുരാധ വളർന്നു. റിയാലിറ്റി ഷോ ജഡ്ജ് ആയി പ്രേക്ഷകർക്ക് മുന്നിൽ എത്തിയതോടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ബോംബെ എന്ന സിനിമയിലെ പാട്ടിലൂടെയാണ് അനുരാധ പിന്നണി ഗാന രംഗത്തേക്ക് കടന്നുവരുന്നത്. മലയാളികൾക്കും അന്നുമുതൽ അനുരാധ സുപരിചിതയാണ്. പ്രശസ്ത പിന്നണിഗായികയായിരുന്ന രേണുകയുടെ മകളാണ് അനുരാധ. കർണാട്ടിക് സംഗീതജ്ഞനായ ശ്രീറാം ആണ് അനുരാധയുടെ ഭർത്താവ്. ലോകേഷ് ജയന്ത് എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്.
വിവാഹവും ഇവരുടെ പ്രണയവും ഇവരുടെ ദാമ്പത്യത്തെ കുറിച്ചും ഇപ്പോൾ അനുരാധ ഒരു ചാനൽലിന് നൽകിയ അഭിമുഖത്തിൽ പറയുന്നതാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഭർത്താവിനെ ആദ്യമായി പരിചയപ്പെട്ടതിനെ കുറിച്ചും പ്രണയത്തിലാകുന്നതിനെ കുറിച്ചുമാണ് അനുരാധ ഇപ്പോൾ ആരാധകരോട് സന്തോഷത്തോടെ സംസാരിക്കുന്നത്. ഞാൻ പിന്നണിഗായകയാണെന്ന് പകുതിപേർക്കുമറിയില്ല. നിങ്ങൾ ആ ജഡ്ജല്ലേ എന്നാണ് ചോദിക്കുന്നത്. ഞാൻ ഗായകയായിരുന്നു എന്ന് എനിക്ക് തന്നെ ഇടയ്ക്ക് സംശയം വരും. അനുരാധ തമാശയോടെ ഇങ്ങനെയാണ് പറയുന്നത്. മലയാളം തമിഴ് കലർന്ന സംസാരം ആയതുകൊണ്ട് തന്നെ ആളുകൾ എപ്പോഴും അത് ശ്രദ്ധിക്കാറുണ്ടെന്നും പറയുന്നു. അനുരാധയെ പരിചയപ്പെട്ടതിനെ കുറിച്ച് ഭർത്താവും സംസാരിക്കുന്നുണ്ട്.
യുഎസിലെ യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ഞാൻ പി എച്ച് ഡി ചെയ്യുമ്പോൾ അനുരാധ വേൾഡ് മ്യൂസിക്കൽ മാസ്റ്റേഴ്സ് ചെയ്യുകയായിരുന്നു. ഒരുമിച്ച് പ്രോജക്ടുകളും മറ്റും ഉണ്ടായിരുന്നു. അങ്ങനെയാണ് പരസ്പരം അറിയുന്നത്. ശ്രീറാം പരശുറാം ഇങ്ങനെയാണ് ഭാര്യയെ കുറിച്ച് സംസാരിച്ചത്. അന്ന് ഞങ്ങളെ സഹായിക്കാൻ വേണ്ടി അവിടെ ഒരു ഇന്ത്യൻ വിദ്യാർത്ഥിയെ നിയോഗിക്കും. എൻറെ ഇന്ത്യൻ സ്റ്റുഡൻറ് കോൺടാക്ട് ആയിരുന്നു അനുരാധ. പരിചയപ്പെട്ട മൂന്നുമാസത്തിനുള്ളിൽ അനുരാധ എന്നോട് ഇഷ്ടം പറഞ്ഞു എന്നും ശ്രീറാം വ്യക്തമാക്കി. അനുരാധ സിമ്പിളാണ് മനസ്സിൽ ഒന്ന് വിചാരിച്ചാൽ പെട്ടെന്ന് തന്നെ പറയും. പരിചയപ്പെട്ട മൂന്നാം മാസത്തിൽ ഞങ്ങൾ ഒരുമിച്ച് കച്ചേരി ചെയ്തിരിന്നു. ശ്രീറാമിനെ ഇഷ്ടപ്പെടാനുള്ള കാരണമെന്തെന്ന് അനുരാധയും വ്യക്തമാക്കി.
ഇദ്ദേഹത്തിൻറെ അച്ഛനും അമ്മയും എത്തിയപ്പോൾ ഞാൻ കാണാൻ പോയി. ഇവരുടെത് ഒരു സംഗീത കുടുംബമാണ്. ഞാൻ പോയപ്പോൾ ഇവർ ഒരുമിച്ച് രാഗം പാടുകയായിരുന്നു. ഞാൻ വന്നപ്പോൾ എന്നെയും അവർ അതിൽ ഉൾപ്പെടുത്തി. എൻറെ ഫസ്റ്റ് ഇംപ്രഷൻ അതായിരുന്നു. അവരാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാൻ കാരണമായി കരുതുന്നു. സുഹൃത്തായിട്ടായിരുന്നു കണ്ടത് പെട്ടെന്ന് ഇഷ്ടം തോന്നി പിന്നീട് സുഹൃത്തായി കാണാൻ കഴിയില്ല. എന്തിന് സമയം കളയുന്നു എന്ന് കരുതി ഇഷ്ടം വ്യക്തമാക്കി. കല്യാണം കഴിഞ്ഞ് കുട്ടികളായ ശേഷമാണ് ഞങ്ങളുടെ ജാതകം നോക്കിയത്. ഞങ്ങൾ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നു ജാതകത്തിൽ എന്താണെന്ന് നോക്കാം എന്ന് കരുതി. ജാതകത്തിൽ ഞങ്ങൾ പത്തിൽ 2 പൊരുത്തമെന്നും ശ്രീരാം പറയുന്നു.