മലയാള സിനിമയിൽ നിന്നും കരിയർ ആരംഭിച്ചു പിന്നീട് സൂപ്പർ നായികയായി മാറിയ താര സുന്ദരിയാണ് സായി പല്ലവി. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലെ മലർമിസ് എന്ന കഥാപാത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച സായി പല്ലവി തിരക്കുള്ള ഒരു നടിയാണ്. അഭിനയിക്കുന്ന ചിത്രങ്ങൾക്കെല്ലാം കർശന നിബന്ധനകൾ വെച്ചിട്ടുള്ള നടി നിലപാടുകളുടെ പേരിലാണ് വാർത്തകൾ ഇടം നേടാറുള്ളത്. പ്രേമത്തിൽ അഭിനയിക്കുന്നതിനു മുൻപ് താൻ ഒരുപാട് അരക്ഷിതത്വങ്ങൾ ഉള്ള വ്യക്തിയായിരുന്നുവെന്ന് നടി സായി പല്ലവി പറയുന്നു. ശബ്ദം ലുക്ക് എന്നിവയെക്കുറിച്ചൊന്നും തീരെ ആത്മവിശ്വാസം ഇല്ലായിരുന്നു.
പ്രേമത്തിൽ അഭിനയിച്ചതോടെയാണ് മാറ്റം വന്നത്. പ്രേമത്തിന്റെ സംവിധായകൻ അൽഫോൺസ് പുത്രനാണ് തനിക്ക് ആത്മവിശ്വാസമേകിയതൊന്നും സായി പല്ലവി പറയുന്നു. പ്രേമം കണ്ട് പ്രേക്ഷകർ കൈയ്യടിക്കുന്നത് കണ്ടതോടെയാണ് ചിന്തകൾ മാറിയത്. പ്രേക്ഷകർ ശ്രദ്ധിക്കുന്നത് അഭിനയവും കഥാപാത്രവുമാണെന്നും സൗന്ദര്യമല്ലെന്നും വ്യക്തമായി. പ്രേമത്തിന്റെ ആദ്യ ഷോ കാണാൻ ഞാനും പോയിരുന്നു. ജോർജിയയിൽ ആയിരുന്നു ഞാൻ. എന്നെ സ്ക്രീനിൽ കാണിച്ചപ്പോൾ വലിയ കയ്യടി ഉണ്ടായി. എന്നെ കണ്ടിട്ടാണ് ആളുകൾ കൈയ്യടിക്കുന്നത് എന്ന് മനസ്സിലായപ്പോൾ ആശ്ചര്യം തോന്നി. അന്ന് എനിക്ക് മനസ്സിലായി ആളുകൾ സൗന്ദര്യത്തെ അല്ല ഇഷ്ടപ്പെടുന്നത്.
കഥാപാത്രവും നമ്മുടെ അഭിനയവും ആണ് അവർ ശ്രദ്ധിക്കുന്നത്. സംവിധായകൻ നമ്മളെ സിനിമയിലേക്ക് വിളിക്കുന്നത് നമ്മളിൽ പ്രതീക്ഷ ഉള്ളതുകൊണ്ടാണ്. പ്രേമം ഇറങ്ങിയശേഷം തന്റെ ആത്മവിശ്വാസം വർദ്ധിച്ചു എന്നും അതിനു കാരണം അൽഫോൺസ് പുത്രൻ ആണെന്നും സായി പല്ലവി പറഞ്ഞു. മേക്കപ്പ് ഇടാതിരിക്കുന്നതാണ് തനിക്ക് ആത്മവിശ്വാസം ചിലർക്ക് മേക്കപ്പ് ഇടുന്നതായിരിക്കും ആത്മവിശ്വാസം നൽകുന്നത്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണെന്നും സായിപല്ലവി പറയുന്നു. നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ ഹിന്ദി സിനിമകൾ ചെയ്യാൻ താല്പര്യം ഉണ്ട്. കഥാപാത്രങ്ങൾ നമ്മളെ തേടി വരികയാണ് ചെയ്യുന്നത്.
ഡാൻസ് സിനിമയിലേക്ക് വിളി വരുന്നത്. തനിക്ക് മാനേജർ ഇല്ല സംവിധായകരോടും നിർമ്മാതാക്കളോടും താൻ തന്നെയാണ് സംസാരിക്കുന്നത്. സ്വന്തം കാര്യങ്ങൾ സ്വയം മാനേജ് ചെയ്യാൻ പറ്റുന്നുണ്ടെന്നും സായി പല്ലവി പറഞ്ഞു. ഒരു ലേഡി സ്റ്റാർ ആയി സായി പല്ലവി മികച്ചു നിൽക്കുന്നു എന്നാണ് തെന്നിന്ത്യയിലെ ഒരു സംവിധായകൻ സായി പല്ലവിയെ കുറിച്ച് അഭിപ്രായപ്പെട്ടത്. വളരെ കുറഞ്ഞ കാലം കൊണ്ടാണ് ഇന്നത്തെ നിലയിലേക്ക് സായി പല്ലവി വളർന്നുവന്നത്. കോടികൾ തന്നാലും പരസ്യങ്ങളിൽ അഭിനയിക്കുന്നില്ല എന്നിങ്ങനെ നിരവധി നിലപാടുകളാണ് തുടക്കത്തിലെ നടി സ്വീകരിച്ചിരുന്നത്.
അഭിനയത്തിന് പുറമെ അതിശയിപ്പിക്കുന്ന നൃത്ത ചുവടുകളാണ് മറ്റുള്ളവരിൽ നിന്നും സായി പല്ലവിയെ വേറിട്ട് നിർത്തുന്നത്. തെലുങ്കിലെ മെഗാസ്റ്റാർ ആയ ചിരഞ്ജീവിയെ പോലുള്ള വലിയ താരങ്ങൾക്ക് പോലും സായിയുടെ കൂടെ നൃത്തം ചെയ്യാൻ ആഗ്രഹിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. വളരെ സെലക്ടീവ് ആയി സിനിമകൾ ചെയ്യുന്ന സായി പല്ലവി തെലുങ്ക് സിനിമകളിൽ ചെറിയൊരു ഇടവേള നൽകിയിരിക്കുകയാണ്. നിലവിൽ ഒന്നോ രണ്ടോ തമിഴ് ചിത്രങ്ങളിലൂടെയാണ് സായി പല്ലവി സജീവമായി നിൽക്കുന്നത്.