സിനിമ രംഗത്ത് വീണ്ടും സജീവമായി കൊണ്ടിരിക്കുകയാണ് നവ്യ നായർ. ഒരുത്തി എന്ന സിനിമയുടെ വിജയത്തിന് ശേഷം ജാനകി ജാനേ എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകർക്കു മുമ്പിൽ എത്തുകയാണ് നവ്യ. അന്നുമിന്നും നവ്യയുടെ അഭിമുഖങ്ങൾ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ നടിക്കെതിരെ ട്രോളുകളും വന്നിരുന്നു. ഒരു ചാനൽ ഷോയിൽ വെച്ച് ആന്തരിക അവയവങ്ങൾ കഴുകുന്നതായി കേട്ടിട്ടുണ്ടെന്ന് പറഞ്ഞതായിരുന്നു വൈറലായി മാറിയത്. എന്നാൽ ട്രോളുകളെയൊന്നും നവ്യ കാര്യമാക്കിയിട്ടില്ല. തമാശയോടെയാണ് ഇതിനോട് നടി പ്രതികരിച്ചത്. ഇപ്പോൾ ഇതാ ഒരു അഭിമുഖത്തിൽ നടൻ ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.
ആദ്യ സിനിമ ഇഷ്ടത്തിൽ അഭിനയിക്കുമ്പോൾ ദിലീപേട്ടന്റെ മുഖത്ത് നോക്കി ഐ ഡോണ്ട് വാണ്ട് ടു മിസ്സ് യു എന്ന് പറയുന്ന ഡയലോഗ് ഉണ്ട്. എനിക്കാണെങ്കിൽ ശരിക്കും ആ ഡയലോഗ് പറയുന്ന പോലെയൊക്കെ തോന്നും. അയ്യോ അങ്ങനെയൊന്നും അല്ലല്ലോ എന്ന്. അതുകഴിഞ്ഞ് ദിലീപേട്ടനു കവിളിൽ ഒരു ഉമ്മ കൊടുക്കുന്ന സീനുണ്ട്. 12 ടേക്കുകൾ പോയി. ഇവിടം വരെ വന്നു അപ്പോൾ തന്നെ തിരിച്ചുപോകും. മുഖത്തൊക്കെ വേറെ എക്സ്പ്രഷൻ. സ്നേഹത്തോടെ വന്നു ഉമ്മ കൊടുക്കുന്നതാണ് സീൻ. സ്നേഹമില്ലെന്ന് മാത്രമല്ല വെപ്രാളവും ടെൻഷൻ എന്നും നവ്യ പറയുന്നു. മലയാളത്തിൽ ദിലീപിനൊപ്പം ഒരുപിടി സിനിമകളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും ഹിറ്റാണ്.
പാണ്ടിപ്പട, കല്യാണരാമൻ, ഇഷ്ടം, ഗ്രാമഫോൺ എന്നിവയാണ് ദിലീപും നവ്യ നായരും നായികാ നായകന്മാരായ സിനിമകൾ. പാണ്ടിപ്പടയും കല്യാണരാമനും വൻ ജനപ്രീതി നേടി ഇഷ്ടത്തിലെ ഫോട്ടോഷൂട്ട് സമയത്ത് ഉണ്ടായ അനുഭവവും നവ്യ നേരത്തെ പങ്കുവെച്ചിരുന്നു. ആദ്യ ഫോട്ടോഷൂട്ടിന്റെ സമയത്ത് ദിലീപേട്ടന്റെ തോളത്ത് കൈ വയ്ക്കണം. ദിലീപേട്ടൻ്റേ തോളത്ത് കൈവച്ചപ്പോൾ തനിക്ക് നെഞ്ചിടിപ്പായിരുന്നു എന്നാണ് നവ്യ തുറന്നു പറയുന്നത്. ദിലീപേട്ടൻ ഇത് മനസ്സിലാക്കുകയും പേടിക്കേണ്ട ഒരു ഫോട്ടോ എടുക്കുന്നു നമ്മൾ തിരിച്ചു പോകുന്നു എന്ന് പറഞ്ഞതായും നവ്യ ഓർത്തു. ആദ്യ സിനിമ ഇഷ്ടത്തിന് ശേഷം വന്ന നന്ദനം എന്ന സിനിമയ്ക്ക് ശേഷമാണ് നവ്യയ്ക്ക് പ്രേക്ഷകർക്കിടയിൽ സ്വകാര്യത നൽകിയത്. ഷൈജു കുറിപ്പ് ആണ് നവ്യയുടെ പുതിയ ചിത്രത്തിലെ നായകൻ.
അനീഷ് ഉപാസന ആണ് സിനിമ സംവിധാനം ചെയ്തത്. രണ്ടാം വരവിൽ പഴയതുപോലെ തിരക്കുപിടിച്ച് നവ്യ സിനിമകൾ ചെയ്യുന്നില്ല. ഒരുത്തി എന്ന സിനിമ കഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണ് നടി പുതിയ സിനിമയിലൂടെ വീണ്ടും എത്തുന്നത്. അഭിനയത്തിനൊപ്പം നൃത്തത്തിനും നവ്യ പ്രാധാന്യം നൽകുന്നു. 2010ൽ വിവാഹം കഴിഞ്ഞശേഷമാണ് നടി അഭിനയരംഗത്ത് നിന്ന് മാറിയത്. ഭർത്താവിന് ഒപ്പം മുംബൈയിലേക്ക് താമസം മാറിയ നവ്യ കുറെനാൾ ലൈവ് ലൈറ്റിൽ നിന്ന് വിട്ടു നിന്നു.
മഞ്ജു വാര്യർക്ക് ശേഷം തിരിച്ചുവരവ് ഗംഭീരമാക്കാൻ കഴിഞ്ഞ നടി കൂടിയാണ് നവ്യ നായർ. തിരിച്ചു വരവിൽ മഞ്ജുവാര്യർക്ക് കിട്ടിയ സ്വീകാര്യതയാണ് തനിക്ക് പ്രചോദനമായതെന്ന് നവ്യ നായർ നേരത്തെ പറഞ്ഞിരുന്നു. തിരിച്ചുവരവിൽ പഴയ സ്വീകാര്യത ലഭിക്കുമോ എന്ന് ഭയമുണ്ടായിരുന്നതായും നടി വ്യക്തമാക്കി. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിലായിരുന്നു നവ്യ കരിയറിൽ തിളങ്ങിയത്.