ഇപ്പോൾ ഒരു പിറന്നാൾ ആഘോഷവും അതിൻറെ ഭാഗമായി മോഹൻലാൽ അടക്കമുള്ള താരങ്ങളെല്ലാം പൊട്ടിച്ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു ചിത്രവുമാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ രചന നാരായണൻകുട്ടിയുടെ പിറന്നാൾ ആഘോഷത്തിൻറെ ചിത്രങ്ങളാണ് വൈറലാകുന്നത്.മോഹന്‍ലാല്‍,ഇടവേള ബാബു, ശ്വേത മേനോന്,സിദ്ദിഖ്,ബാബുരാജ്,സുധീര്‍ കരമന തുടങ്ങിയ താരങ്ങളെയാണ് ചിത്രത്തിൽ നമുക്ക് കാണാനാവുന്നത്.
മോഹൻലാൽ കൊച്ചിയിലെ താരസംഘടനയായ അമ്മയുടെ ഓഫീസിൽ എത്തിയപ്പോഴാണ് പിറന്നാളാഘോഷം നടന്നത്.ഇതുകൂടാതെ പ്രിയദർശന്റെ സംവിധാനത്തിൽ ഷെയ്ൻ നിഗം നായകനായി എത്തിയ കൊറോണ പേപ്പേഴ്സ് എന്ന ചിത്രത്തിൻറെ വിജയാഘോഷത്തിലും മോഹൻലാൽ പങ്കെടുത്തിരുന്നു.ആ സിനിമയെപ്പറ്റി കേട്ടു.വളരെ നന്നായിട്ടുണ്ടെന്ന് അറിഞ്ഞു.വലിയ സന്തോഷം. അതിലുള്ള എല്ലാവര്ക്കും,അഭിനയിച്ച എല്ലാവര്ക്കും ആശംസകള്‍ പറയുന്നു.തീര്‍ച്ഛയായും പ്രിയദര്‍ശന്റെ ഒരു സിനിമ.ഇത്തരത്തിലായിരുന്നു മോഹൻലാൽ ഷെയ്ൻ നിഗത്തെ ചേർത്തുനിർത്തിക്കൊണ്ട് പറഞ്ഞത്.
തുടർന്ന് പ്രിയദർശന്റെ അഭാവത്തിൽ ഈ ചിത്രത്തിൻറെ വിജയം ഞാൻ ആഘോഷിക്കുന്നു എന്നു പറഞ്ഞ് ഷെയ്ൻ നിഗത്തിന് മോഹൻലാൽ കേക്ക് മുറിച്ച് കൊടുക്കുകയും ചെയ്തു.ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവയുടെ ബാനറിൽ ഷിബു ബേബി ജോൺ നിർമ്മിക്കുന്ന മലൈക്കോട്ടെ വാലിബൻ ആണ് മോഹൻലാലിൻറെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം.ചിത്രത്തിൽ ഒരു ഗുസ്തിക്കാരൻ ആയാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുക എന്നാണ് റിപ്പോർട്ടുകൾ.ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏപ്രിൽ 14ന് പുറത്തുവിടുമെന്ന് ഈസ്റ്റർ ദിനത്തിൽ മോഹൻലാൽ പ്രഖ്യാപിച്ചിരുന്നു.
നിരവധി വ്യത്യസ്തമായ കലാസൃഷ്ടികളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനായ ലിജോയ്ക്കൊപ്പം മോഹൻലാൽ എത്തുന്നു എന്ന വാർത്ത ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടുമാണ് പ്രേക്ഷകർ സ്വീകരിച്ചത്.മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി,മണികണ്ഠൻ ആചാരി,രാജീവ് പിള്ള,ഡാനിഷ്,ഹരിപ്രശാന്ത് വര്‍മ,സുചിത്ര നായര്‍ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ സംഗീതം പ്രശാന്ത് പിള്ളയാണ്.മെയ് മാസത്തിൽ ആരംഭിക്കുന്ന ചിത്രത്തിൻറെ രണ്ടാം ഷെഡ്യൂൾ ആരംഭിക്കുക.