ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് മീനാക്ഷി രവീന്ദ്രൻ. നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. ഇപ്പോൾ അവതാരകയായി മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയാണ് താരം. ഉടൻ പണം എന്ന പരിപാടിയാണ് മീനാക്ഷി ഇപ്പോൾ അവതരിപ്പിക്കുന്നത്. ഇടയ്ക്ക് താരങ്ങളെ അഭിമുഖം ചെയ്തു മീനാക്ഷി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു.
മറിമായം എന്ന സമകാലിക ഹാസ്യാത്മക വിഷയങ്ങൾ പ്രതിപാദിക്കുന്ന പരമ്പരയിലും മീനാക്ഷി ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. ചില സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ നിമിഷ സജയൻ ഒരുമിച്ച് അഭിനയിച്ച മാലിക് എന്ന സിനിമയിലും മീനാക്ഷി അഭിനയിച്ചിരുന്നു. കൂടാതെ തട്ടും പുറത്ത് അച്യുതൻ, മൂൺ വാക്ക്, ഹൃദയം എന്നീ സിനിമകളിലും താരം അഭിനയിച്ചു. ഒരു എയർഹോസ്റ്റസ് കൂടി ആണ് മീനാക്ഷി. സോഷ്യൽ മീഡിയയിലും മീനാക്ഷി വളരെയധികം സജീവമാണ്. ഇൻസ്റ്റഗ്രാമിൽ 2 ലക്ഷത്തിലധികം ആളുകൾ മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്.
ഇപ്പോൾ ഇതാ താരം പങ്കുവെച്ച ഏറ്റവും പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. താരം പുതിയ കാർ വാങ്ങിച്ചിരിക്കുകയാണ്. ഈ കാറിൻറെ വിശേഷങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. എം ജി ഹെക്ടറിന്റെ ഫൈവ് സീറ്റ് വാഹനമാണ് മീനാക്ഷി സ്വന്തമാക്കിയിരിക്കുന്നത്. വ്യത്യസ്ത കളറുകളിൽ ഇറങ്ങുന്ന ഈ വാഹനം താരങ്ങളുടെ ആഡംബര കാറുകളിൽ ഉൾപ്പെടുന്നതാണ്.
ഈ വാഹനത്തിൻറെ കറുപ്പ് നിറത്തിലുള്ള വെറൈറ്റി ആണ് ഇപ്പോൾ മീനാക്ഷി സ്വന്തമാക്കിയിരിക്കുന്നത്. ഞങ്ങളുടെ ബ്രാൻഡ് ന്യൂ മെമ്പറിന് സ്വാഗതം എന്ന അടിക്കുറിപ്പോടെയാണ് താരം പുതിയ വാഹനത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളും ആശംസകളും ആയി വന്നുകൊണ്ടിരിക്കുന്നത്.