ജി മാർത്താണ്ഡൻറെ സംവിധാനത്തിൽ ഷൈൻ ടോം ചാക്കോ ബാലു വർഗീസ് എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തുന്ന ‘മഹാറാണിയുടെ’ഡബ്ബിങ് ജോലികൾ പുരോഗമിക്കുന്നു.നേരത്തെ ചിത്രത്തിൻറെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.ചിത്രത്തിൻറെ കഥ തിരക്കഥ സംഭാഷണം എന്നിവ തയ്യാറാകുന്നത് രതീഷ് രവിയാണ്.
എസ്.ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം ഗോവിന്ദ് വസന്തയാണ്.ഹരിശ്രീ അശോകന് ജോണി ആന്റണി,ജാഫര്‍ ഇടുക്കി,സുജിത് ബാലന്, കൈലാഷ്,ഗോകുലന്,അശ്വത് ലാല്‍,രഘുനാഥ് പാലേരി,ഗൗര ഗോപകുമാര്‍,നിഷ സാരംഗ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.ഡബ്ബിങ് പൂർത്തിയാക്കി ചിത്രം അടുത്ത് തന്നെ റിലീസിന് എത്തും എന്നാണ് ലഭിക്കുന്ന സൂചനകൾ.
ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍.എം ബാദുഷ സഹനിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സില്‍ക്കി സുജിത് ആണ്.മുരുകന് കാട്ടാക്കടയും,അന്‍വര്‍ അലിയും,രാജീവ് ആലുങ്കലും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ തയ്യാറാക്കുന്നത്. ലോകനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്.
കല സുജിത് രാഘവ്,പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്,മേക്കപ്പ് ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ,മനോജ് പന്തയിൽ.സൗണ്ട് മിക്സിങ് എം ആർ രാജാ കൃഷ്ണൻ. അസോസിയേറ്റ് ഡയറക്റ്റർ സാജു പൊറ്റയിൽക്കട, റോഷൻ അറക്കൽ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സക്കീർ ഹുസൈൻ,ഫിനാൻസ് കൺട്രോളർ- റോബിൻ അഗസ്റ്റിൻ,പി.ആർ.ഒ പി ശിവപ്രസാദ് എന്നിവരാണ് ചിത്രത്തിൻറെ മറ്റു അണിയറ പ്രവർത്തകർ.