തെന്ത്യൻ സിനിമ ലോകത്തെ വിലപിടിപ്പുള്ള സൂപ്പർതാരമാണ് രാംചരൺ.എസ് എസ് രാജമൗലി ചിത്രം ആർആർആറിലൂടെ രാംചരൻ പാൻ ഇന്ത്യൻ സൂപ്പർതാരമായി വളർന്നിരുന്നു.നിരവധി അന്താരാഷ്ട്ര വേദികളിൽ ശ്രദ്ധേയമായ അംഗീകാരങ്ങൾ പിടിച്ചുപറ്റിയ ആർആർആർ അവസാനം ഗോൾഡൻ ഗ്ലോബ് അവാർഡിൽ മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയിരുന്നു.ഇത് ഇന്ത്യക്കും ഇന്ത്യൻ സിനിമ ലോകത്തിനും ഏറെ അഭിമാനം നൽകിയ മൂഹൂർത്തങ്ങളിൽ ഒന്നായിരുന്നു.
ഇപ്പോഴിതാ രാംചരണെ കുറിച്ചുള്ള മറ്റൊരു വാർത്തയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.ക്യാൻസർ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന തൻറെ കുട്ടി ആരാധകനെ കാണാൻ ആശുപത്രിയിലെത്തിയിരിക്കുകയാണ് രാംചരൺ.ഹൈദരാബാദിലെ സ്പർഷ് ആശുപത്രയിൽ എത്തിയാണ് രാം ചരൺ
രോഗബാധിതനായ ആരാധകനെ കണ്ടത്.മേക് എ വിഷ് ഫൗണ്ടേഷൻ വഴി ആണ് താരത്തെ കാണണമെന്ന ആഗ്രഹം കുട്ടി പ്രകടിപ്പിച്ചത്.
ഇതിനെ തുടർന്ന് ആശുപത്രിയിലെത്തിയ രാംചരൺ കുട്ടിക്കൊപ്പം സമയം ചെലവിടുകയും പിന്നീട് ഓട്ടോഗ്രാഫ് നൽകിയതിനുശേഷം ആണ് താരം ആശുപത്രി വിട്ടത് രാംചരണിന്റെ വരവ് ചികിത്സയ്ക്ക് ഗുണപ്രദമായ രീതിയിൽ കുട്ടിയിൽ പല മാറ്റങ്ങളും ഉണ്ടാക്കിയെന്നാണ് വിവരം.താരത്തിന്റെ പ്രവർത്തിയെ തുടർന്ന് കുട്ടിയുടെ ആരോഗ്യത്തിന് വേണ്ടിയുള്ള പ്രാർത്ഥനകളും അതേപോലെതന്നെ രാംചരണിന് ആശംസകളുമായി നിരവധി ആരാധകരാണ് രംഗത്ത് വരുന്നത്.
അതേസമയം തമിഴ് ഹിറ്റ് സംവിധായകൻ ശങ്കറിനൊപ്പം ആദ്യമായി ഒരുമിക്കുന്നതിന്റെ സന്തോഷത്തിലാണ് രാംചരണ്‍.നിലവിൽ ആര്‍സി 15 എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോജക്റ്റ് തെലുങ്ക് സിനിമയിലേക്കുള്ള ശങ്കറിന്റെ ചുവടുവെപ്പ് കൂടിയാണ്.നിലവിൽ പാൻ ഇന്ത്യൻ താരം എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന രാംചരണിന്റെ കരിയറിലെ മറ്റൊരു ഹിറ്റ് ആയിരിക്കും ചിത്രം എന്നാണ് ആരാധകരുടെ പ്രതീക്ഷ.കൂടാതെ സംവിധായകൻ ബുച്ചി ബാബുവിന് ഒപ്പമുള്ള ഒരു പ്രോജക്ടും അടുത്തിടെ താരത്തിന്റെതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.