എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ആർ ആർ ആർ ഈ വർഷത്തെ ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു.ചിത്രത്തിലെ രംഗങ്ങളും ഗാനങ്ങളും വലിയ രീതിയിലാണ് പ്രേക്ഷകർ ഏറ്റെടുത്തത്.ഇപ്പോൾ ഇന്ത്യൻ സിനിമ ഇൻഡസ്ട്രിക്ക് ഒരു അഭിമാന മുഹൂർത്തം സമ്മാനിച്ചിരിക്കുകയാണ് ആർ ആർ ആർ ലെ ‘നാട്ടു നാട്ടു’ എന്ന ഹിറ്റ് ഗാനം.95 ആമത് ഓസ്കാർ അവാർഡിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ഈ ഗാനം.ഒറിജിനൽ സ്കോർ വിഭാഗത്തിലാണ് നാട്ടു നാട്ടു ഗാനം ഇടം നേടിയത്.
ഈ വരുന്ന മാർച്ച് 12നാണ് ഓസ്കാർ അവാർഡ് നിശ ലോസ് ആഞ്ചലോസിൽ നടക്കുന്നത്.വളരെക്കാലത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ ഫീച്ചര്‍ ഫിലിം ഓസ്കാറിന്റെ ഏതെങ്കിലും ഒരു വിഭാഗത്തില്‍ അവസാന റൗണ്ടില്‍ എത്തുന്നത്. ഇപ്പോഴിതാ ഈ ഓസ്കാർ അവാർഡ് നിശയ്ക്ക് പങ്കെടുക്കാൻ ചിത്രത്തിലെ പ്രധാന താരങ്ങളിൽ ഒരാളായ രാംചരൺ അമേരിക്കയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഹൈദരാബാദിൽ നിന്ന് യുഎസിലേക്ക് വിമാനം കയറിയത്.യുഎസിൽ മറ്റു ചില പരിപാടികൾ കൂടി ഉള്ളതിനാലാണ് രാംചരൺ നേരത്തെ പുറപ്പെട്ടത്.
എന്നാൽ കറുത്ത വസ്ത്രം അണിഞ്ഞ് ചെരുപ്പ് ധരിക്കാതെയാണ് രാംചരൺ എയർപോർട്ടിൽ വന്നിറങ്ങിയത്.ഇത് എന്താണെന്ന പേരിൽ നിരവധി ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉടലെടുത്തിരുന്നു. എന്നാൽ അയ്യപ്പസ്വാമിയുടെ ഭക്തനായ രാംചരൺ ശബരിമലയ്ക്ക് പോകാൻ മാല ഇട്ടതിന്റെ ഭാഗമായാണ് കറുപ്പ് വസ്ത്രം അണിഞ്ഞ് പ്രത്യക്ഷപ്പെട്ടത്.മാല ഇട്ടതിന്റെ ഭാഗമായുള്ള വൃതാനുഷ്ഠാനം കാരണമാണ് അദ്ദേഹം ചെരുപ്പ് ധരിക്കാത്തത്.നേരത്തെ തന്നെ ആർആർആറിലെ എംഎം കീരവാണി സംഗീതസംവിധാനം നിർവഹിച്ച നാട്ടുനാട്ടു ഗാനം ഇന്ത്യയ്ക്ക് അഭിമാനമായി ഗോൾഡൻ ഗ്ലോബ് അവാർഡിൽ പുരസ്കാരം നേടിയിരുന്നു.
ചന്ദ്രബോസിന്റെ വരികൾക്ക് നാട്ടു നാട്ടു ഗാനത്തിന്റെ വരികൾ തയ്യാറാക്കിയത്.രാഹുല്‍ കാല ഭൈരവ എന്നിവർ ചേർന്നാണ് നാട്ടു നാട്ടു ഗാനം ആലപിച്ചിരിക്കുന്നത്.ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ ഈ ഗാനം ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു.ഗാനത്തിൻറെ ചടുലതയ്ക്ക് ഒപ്പം തന്നെ രാംചരണിന്റെയും ജൂനിയർ എൻടിആറിന്റെയും തകർപ്പൻ നൃത്ത പ്രകടനമാണ് ഗാനരംഗത്തിൽ കാണാനാവുക.സംവിധായകൻ എസ്എസ് രാജമൗലി,സംഗീത സംവിധായകൻ എംഎം കീരവാണി,ജൂനിയർ എൻടിആർ,രാം ചരൺ തുടങ്ങിയ സംഘമാണ് അവാർഡ് സ്വീകരിക്കാനായി എത്തിയത്.വൈകാതെ ഓസ്കാർ അവാർഡും ഇന്ത്യയിലേക്ക് ഗാനം എത്തിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.