ഇന്ത്യൻ സിനിമ ലോകത്തിൻറെ സ്വന്തം കിംഗ് ഖാൻ ഷാരൂഖ് ഖാൻ ഒരു ചെറിയ ഇടവേളക്കുശേഷം തിരിച്ചെത്തുന്ന ചിത്രമാണ് പഠാൻ.പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിൻറെ ട്രെയിലർ ഇന്നായിരുന്നു റിലീസ് ചെയ്തത്.നിരവധി പ്രമുഖരും ആരാധകരും ആണ് ട്രെയിലർ പങ്കുവച്ച് ആശംസകൾ നേർന്നത്.ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.ട്രെയിലർ പങ്കുവെച്ച് ഷാരൂഖ് ഖാന് ആശംസകളുമായി പാൻ ഇന്ത്യൻ സ്റ്റാർ രാംചരണും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ രാംചരണിന്റെ ട്വീറ്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ.’ഷാരൂഖ് ഖാൻ സാർ എല്ലാവിധ ആശംസകളും,ഇതുവരെ ആക്ഷൻ രംഗങ്ങളിൽ കണ്ടിട്ടില്ലാത്ത രീതിയിൽ താങ്കളെ സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നു’. ഇത്തരത്തിൽ ആയിരുന്നു പഠാൻറെ ട്രെയിലർ പങ്കുവെച്ചുകൊണ്ട് രാംചരൺ ട്വീറ്റ് ചെയ്തത്. ഇപ്പോഴിതാ ഈ ട്വിറ്റിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് കിംഗ് ഖാൻ.’നന്ദി മെഗാ പവർ സ്റ്റാർ രാംചരൺ’ഇത്തരത്തിൽ ആയിരുന്നു ഷാരൂഖിന്റെ മറുപടി ആരംഭിച്ചത്.
‘താങ്കളുടെ ആർആർആർ ടീം ഓസ്കാറുമായി വരുമ്പോൾ എന്നെ ഒന്ന് തൊടാൻ അനുവദിക്കണം’ എന്നും ഷാരൂഖ് പറഞ്ഞു. അടുത്തിടെ എസ് എസ് രാജമൗലിയുടെ പാൻ ഇന്ത്യൻ ചിത്രമായ ആർആർആർ ഓസ്കാർ അവാർഡ് ഒറിജിനൽ സ്കോർ വിഭാഗത്തിൽ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിലെ ഏറെ പ്രശസ്തമായ’നാട്ടു നാട്ടു’എന്ന
എം എം കീരവാണി സംഗീതസംവിധാനം നിർവഹിച്ച ഗാനമാണ് ഓസ്കാർ അവാർഡ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്.രാഹുൽ,കാലഭൈരവ എന്നിവർ ചേർന്നാണ് ഈ ഹിറ്റ് ഗാനം ആലപിച്ചത്.
അതിനിടെ സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാൻ നിരവധി വിവാദങ്ങളിലൂടെയാണ് കടന്നുപോയാണ് റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിലെ ഗാനരംഗത്തിലെ വസ്ത്രധാരണ രീതിയുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളും സൈബർ ആക്രമങ്ങളും ആണ് ചിത്രത്തിനെതിരെ നടന്നത്.സെൻസർ ബോർഡ് ചിത്രത്തിലെ ചില സംഭാഷണങ്ങളും മറ്റും എഡിറ്റ് ചെയ്ത് നീക്കാൻ ആവശ്യപ്പെട്ടിരുന്നു.യുഎ സെൻസർ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ഹിന്ദിക്ക് പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും പഠാൻ റിലീസിന് എത്തുന്നുണ്ട്.