മലയാളത്തിൽ ഒരുപാട് റിയാലിറ്റി ഷോകൾ ഉണ്ട്. ആ ഷോകളിലൂടെ തന്നെ നമുക്ക് ഒരുപാട് കലാകാരന്മാരെ ലഭിച്ചിട്ടുണ്ട്. ലഭിച്ച കലാകാരന്മാരുടെ കൂട്ടത്തിൽ ഒരു അവതാരികയെയും കൂടി നമുക്ക് ലഭിച്ചു. ഏഷ്യാനെറ്റ് വർഷങ്ങളോളം സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് ലഭിച്ച ഒരു അവതാരികയാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനി സോഷ്യൽ മീഡിയയിൽ സജീവമായതുകൊണ്ട് തന്നെ താരത്തിനെ കുറിച്ചുള്ള എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ അടക്കം വൈറൽ ആകാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരത്തിന്റെ പല രീതിയിലുള്ള കഥകളും താരം വെളിപ്പെടുത്തിയ കാര്യങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്.
അതിൽ ഇപ്പോൾ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത് ഒരു പഴയ കഥയുടെ ബാക്കിയാണ്. എല്ലാവർക്കും ജഗതിയും രഞ്ജിനിയുമായുള്ള വിമർശനം ഓർമ്മയുണ്ടായിരിക്കും. രഞ്ജിനിയുടെ കരിയറിൽ തന്നെ ഏറ്റവും വലിയ വിവാദമായിരുന്നു ജഗതി ശ്രീകുമാറും ആയിട്ടുള്ള വിമർശനം. അതുകൊണ്ടുതന്നെ രഞ്ജിനിയെ ആരും ആ ഒരു വിമർശനത്തിന്റെ പേരിൽ മറക്കില്ല. എന്നാൽ വർഷങ്ങൾക്കുശേഷം ജഗതി ശ്രീകുമാറിന് ഒരു അപകടം സംഭവിച്ചു. അത് രഞ്ജിനിയുടെ പ്രാക്ക് കൊണ്ടാണെന്ന് പലരും പറഞ്ഞിരുന്നതായി താരം തന്നെ വെളിപ്പെടുത്തുന്നു. വാക്കുകൾ ഇങ്ങനെ;
വേദിയിൽ വച്ച് പരസ്യമായി രഞ്ജിനിയെ വിമർശിക്കുകയായിരുന്നു ജഗതി ശ്രീകുമാർ ചെയ്തത്. ആ സംഭവത്തെക്കുറിച്ച് താരം സംസാരിക്കുമ്പോൾ അത് എല്ലാവരുടെ ഇടയിലും ചർച്ചയാവുകയാണ്. എനിക്ക് മാത്രമല്ല എല്ലാവർക്കും ഞങ്ങളുടെ കാര്യങ്ങൾ ഓർമ്മയുണ്ടാകും എല്ലാവരും പറയുന്നതുപോലെ ഞാനും അദ്ദേഹത്തിന്റെ വലിയ ആരാധികയാണ്. ഒരു കലാകാരൻ എന്ന നിലയിൽ അദ്ദേഹം മഹാനടനാണ്. പക്ഷേ ഞാനുമായുള്ള കാര്യത്തിൽ ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ വന്നതാണ്. അതുകൊണ്ടാണ് ഇന്ന് ഈ ചിത്രം ഇവിടെ തന്നെ കാണണമെന്ന് എനിക്കറിയാം. അത് തീർത്തും നിർഭാഗ്യകരമാണ്. രഞ്ജിനിയും ജഗതി ശ്രീകുമാറും തമ്മിലുള്ള ഒരു പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഈ ചോദ്യം ചോദിച്ചിരിക്കുന്നത്.
അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും ഉണ്ടായത് തീർത്തും അൺപ്രൊഫഷണൽ ആയ കാര്യമായിരുന്നു. പക്ഷേ ഞാൻ അതിനെ നന്നായി തന്നെ കൈകാര്യം ചെയ്തു എന്ന് തോന്നുന്നു. സാധാരണ പ്രതികരിക്കുന്നത് പോലെയല്ല അന്നൊരു ദിവസം പ്രതികരിച്ചത്. അതിൽ ഞാൻ അഭിമാനിക്കുന്നു. ഞാൻ എൻറെ തൊഴിലിനെ ബഹുമാനിക്കുന്നുണ്ട്. അതുകൊണ്ട് മാത്രമാണ് എനിക്കത് ഇങ്ങനെ നിർത്താമായിരുന്നു അല്ലെങ്കിൽ തിരിച്ചു പറയുകയോ ഇറങ്ങിപ്പോരുകയോ ചെയ്യാമായിരുന്നു. എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നത് അതാണ് എനിക്ക് അതിനുള്ള ഉത്തരവും കയ്യിലുണ്ട്. നടക്കുന്നതെന്നാണ് എനിക്കറിയാം ഇത്രയും കാര്യങ്ങൾ ചെയ്യുന്നതിനിടയിൽ ഡിലെ വരുന്നുണ്ടെങ്കിൽ അത് ടീമിൻറെ ഉത്തരവാദിത്തമാണെന്ന് എൻറെ ഉത്തരവാദിത്വമല്ല.
അദ്ദേഹം അസ്വസ്ഥനായിരുന്നു പക്ഷേ കിട്ടിയത് എന്നെയായിരുന്നു അതായിരിക്കും ഒരുപക്ഷേ കാരണം. പക്ഷേ അന്ന് നടന്നത് തീർത്തും ആവശ്യമായ ഒരു കാര്യമായിരുന്നു. എൻറെ പ്രൊഫഷനെ നിന്ദിക്കാത്ത വിധത്തിൽ എനിക്ക് അത് കൈകാര്യം ചെയ്യാനും സാധിച്ചു എന്നതിൽ ഞാൻ അഭിമാനിക്കുന്നു. അദ്ദേഹം കുറേസമയം സംസാരിച്ചിരുന്നു അതുകൊണ്ട് എനിക്ക് ആലോചിക്കാൻ സമയം കിട്ടി. അന്ന് രാത്രി മാത്രമല്ല കുറച്ച് ദിവസത്തേക്ക് എനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല.
പിന്നീട് ഞാനൊരു പത്രത്തിൽ എഴുതി ഞാൻ ഒരു കോളം എഴുതുന്നുണ്ടായിരുന്നു മിസ്റ്റർ മൂൺ എന്നാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്. അത് കഴിഞ്ഞ് ഞാൻ ഉറങ്ങി.ആളുകൾ രണ്ടു വശത്തും സംസാരിച്ചുകൊണ്ടിരുന്നു. എന്തൊരു കഷ്ടമാണ് ഞാൻ കർമ്മയിൽ വിശ്വസിക്കുന്നുണ്ട്. കുറെ വർഷങ്ങൾക്ക് ശേഷം ജഗതി ചേട്ടൻ വേദിയിലേക്ക് മടങ്ങിയെത്തിയപ്പോൾ ഞാൻ തന്നെയായിരുന്നു അവതാരിക. ഞാൻ തന്നെയാണ് അദ്ദേഹത്തെ തിരികെ സ്റ്റേജിലേക്ക് വിളിച്ചത്.