ഇന്ന് പലരിലും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോൾ. എന്താണ് യഥാർത്ഥത്തിൽ കൊളസ്ട്രോൾ? രക്തത്തിലും ശരീര കലകളിലും കാണപ്പെടുന്ന മെഴുകുപോലെയുള്ള പദാർത്ഥത്തെയാണ് കൊളസ്ട്രോൾ എന്നറിയപ്പെടുന്നത്. ആകെ കൊളസ്ട്രോളിന്റെ 80 ശതമാനവും ശരീരത്തിൽ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ ബാക്കി 20 ശതമാനം മാത്രമാണ് ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നത്. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എച്ച് ഡി എൽ, എൽ ഡി എൽ എന്നിങ്ങനെ രണ്ട് തരത്തിലുള്ള കൊളസ്ട്രോളുകൾ ആണ് നമ്മുടെ ശരീരത്തിലുള്ളത്.
എച്ച് ഡി എൽ കൊളസ്ട്രോൾ നല്ല കൊളസ്ട്രോൾ എന്നാണ് പറയപ്പെടുന്നത്. എന്നാൽ എൽഡിഎൽ എന്നാ കൊളസ്ട്രോൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അഥവാ മോശം കൊളസ്ട്രോൾ എന്നാണ് പറയപ്പെടുന്നത്. കൊളസ്ട്രോൾ കൂടിയാൽ നാം എന്തൊക്കെ ശ്രദ്ധിക്കണം? ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് കൊളസ്ട്രോൾ വർദ്ധനവിന് ഏറ്റവും പ്രധാനമായ കാരണം. നാം കഴിക്കുന്ന ഭക്ഷണം ശ്രദ്ധിച്ചാൽ മതി കൊളസ്ട്രോൾ കുറയ്ക്കാനായി. ആദ്യം നാം ഒഴിവാക്കേണ്ട ആഹാരപദാർത്ഥങ്ങളാണ് പൂരിത കൊഴുപ്പുകൾ അടങ്ങിയ ആഹാരം. ചുവന്ന മാംസത്തിലാണ് കൂടുതലായും പൂരിത കൊഴുപ്പുകൾ ഉണ്ടാകുന്നത്.
അതുകൊണ്ടുതന്നെ ആഹാരത്തിൽ ചുവന്ന മാംസം ചേർക്കാതിരിക്കണം. പാൽ ഉൽപ്പന്നങ്ങളിലും പൂരിത കൊഴുപ്പുകൾ കൂടുതലായും കാണപ്പെടുന്നുണ്ട്. ശരീരത്തിൻറെ വണ്ണം കൂട്ടുന്നതിനും ശരീരത്തിലെ കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനും ട്രാൻസ്ഫാറ്റിന് വലിയ പങ്കുണ്ട്. ഒട്ടുമിക്ക പാക്കറ്റ് ഫുഡുകളിലും ട്രാൻസ്ഫാറ്റിന്റെ സാന്നിധ്യം ഉണ്ട്. അതുകൊണ്ടുതന്നെ അവയെല്ലാം ഒഴിവാക്കണം. എന്നാൽ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമാണ് എന്നറിയേണ്ടേ? നാരുകൾ അടങ്ങിയ ഭക്ഷണസാധനങ്ങൾ കഴിക്കുന്നതായിരിക്കും കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമം.
ഇത്തരത്തിൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ രക്തപ്രവാഹത്തിലേക്ക് കൊളസ്ട്രോൾ ആകിരണം ചെയ്യുന്നത് കുറയ്ക്കുവാൻ സഹായിക്കും. എല്ലാദിവസവും കൃത്യമായ രീതിയിൽ വ്യായാമം ചെയ്യുകയും ശാരീരിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്താൽ കൊളസ്ട്രോൾ മെച്ചപ്പെടുത്തുവാൻ സഹായിക്കും. അതുപോലെതന്നെ ജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ട ഒന്നാണ് പുകവലി. പുകവലി ഉപേക്ഷിക്കുന്നതിലൂടെ എച്ച്ഡിഎൽ കൊളസ്ട്രോൾ കുറയും.
പുകവലിക്കാത്തവർക്ക് എൽഡിഎൽ കൊളസ്ട്രോൾ കുറയുകയും എച്ച് ഡി എൽ കൊളസ്ട്രോൾ വർധിപ്പിക്കാനും സാധിക്കും. ധമനികളെ സംരക്ഷിക്കാൻ ഇതു മതി. B അമിതവണ്ണം ഉള്ളവരിൽ ചീത്ത കൊളസ്ട്രോൾ കൂടുകയും നല്ല കൊളസ്ട്രോളിനെ അവ ഇല്ലാതാക്കുകയും ചെയ്യും. അഞ്ചു മുതൽ 10 ശതമാനം ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കേണ്ടതുണ്ട്.