നിരവധി വർഷങ്ങളായി മലയാള ടെലിവിഷൻ രംഗത്തും മറ്റ് സ്റ്റേജ് ഷോകളിലുമായി അവതാരികയായി നിറഞ്ഞുനിൽക്കുന്ന താരമാണ് രഞ്ജിനി ഹരിദാസ്.മലയാളത്തിലെ എണ്ണം പറഞ്ഞ അവതാരികരിൽ മുൻനിരയിലാണ് രഞ്ജിനിയുടെ സ്ഥാനം.ഇതിനിടയിൽ മലയാള സിനിമയിൽ അഭിനയത്തിലും രഞ്ജിനി ഒരു കൈ നോക്കിയിരുന്നു.കൂടാതെ ഏറെ ആരാധകരുള്ള ടെലിവിഷൻ ഷോയായ ബിഗ് ബോസിന്റെ ആദ്യ സീസണിൽ താരം മത്സരാർത്ഥിയായി എത്തിയിരുന്നു.സാമൂഹിക മാധ്യമങ്ങളിൽ സജീവമായ രഞ്ജിനി ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും മറ്റും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഏറ്റവും പുതിയതായി രഞ്ജിനി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചില ഓർമ്മ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.ഏതാണ്ട് 18 വർഷങ്ങൾക്കു മുമ്പ് താൻ ഇംഗ്ലണ്ടിൽ വച്ച് പരിചയപ്പെട്ട ജെഡ് എന്ന സുഹൃത്തിൻറെ പഴയകാല ചിത്രങ്ങളും ഇപ്പോൾ ഏറ്റവും അവസാനമായി കണ്ടപ്പോൾ ഉള്ള ചിത്രങ്ങളുമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.’പതിനെട്ട് വർഷങ്ങൾക്കു മുൻപാണ് ഞാൻ ജെഡിനെ ആദ്യമായി കാണുന്നത്.പിന്നീട് 2012ൽ അവർ ഇന്ത്യൻ ട്രിപ്പിനായി എത്തിയപ്പോൾ വീണ്ടും കണ്ടു. പിന്നെ ഇതാ 2023ൽ ലണ്ടനിൽ വച്ച് കണ്ടപ്പോൾ പത്ത് വയസ്സുള്ള കുട്ടിയിൽ നിന്ന് അവൻ ഒരുപാട് വലുതായിരിക്കുന്നു.
കുടുംബ ജീവിതം നയിക്കുന്ന ഒരു ശാസ്ത്രജ്ഞനാണ് അവനിന്ന്’.ഇത്തരത്തിലായിരുന്നു ചിത്രങ്ങൾക്ക് രഞ്ജിനിയുടെ അടിക്കുറിപ്പ്.ചേച്ചിക്ക് അപ്പോഴും ഇപ്പോഴും ഒരു മാറ്റവും ഇല്ല,ചേച്ചിക്ക് വീണ്ടും പ്രായം കുറഞ്ഞിരിക്കുന്നു.എന്നിങ്ങനെയുള്ള കമന്റുകളാണ് സുഹൃത്തിന്റെയും രഞ്ജിനിയുടെയും പഴയകാല ചിത്രങ്ങളും ഇപ്പോൾ അവസാനം പങ്കുവെച്ച ചിത്രവുമായി താരതമ്യം ചെയ്ത് ആരാധകർ പങ്കുവെക്കുന്നത്.ആദ്യകാലത്ത് അവതാരിക എന്ന നിലയിൽ വളരെയധികം സജീവമായ രഞ്ജിനി ഇപ്പോൾ അത്രകണ്ട് ഈ മേഖലയിൽ സജീവമല്ല.അടുത്തിടെ താൻ മിഡ് ലൈഫ് ക്രൈസിസിലൂടെ കടന്നു പോവുകയാണെന്ന് രഞ്ജിനി വെളിപ്പെടുത്തിയിരുന്നു.
ജീവിതത്തില് എന്തെങ്കിലും ചെയ്യാനുളള താല്പര്യമോ ലക്ഷ്യമോ ഒന്നും എനിക്കിപ്പോഴില്ല. എനിക്ക് വീട്ടിലേക്ക് തിരിച്ചു വരണ്ട,എപ്പോഴും യാത്രകൾ ചെയ്യണം,അറിയുന്ന ആൾക്കാരെ കാണണ്ട,ഒറ്റയ്ക്കിരിക്കണം.അതെന്താണെന്ന് എനിക്ക് വിശദീകരിക്കാൻ കഴിയുന്നില്ല. ഇത്തരത്തിലൊക്കെയാണ് തനിക്ക് തോന്നുന്നതെന്ന് താരം ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിനെപ്പറ്റി താൻ റിസർച്ച് ചെയ്തതെന്നും ഒന്നുകിൽ തനിക്ക് ഡിപ്രഷൻ ആണെന്നും അല്ലെങ്കിൽ മിഡ് ലൈഫ് ക്രൈസിസ് ആണെന്നും കണ്ടെത്തി എന്നും രഞ്ജിനി പറയുന്നു.ജീവിതത്തിൽ താൻ ഒന്നും നേടിയിട്ടില്ല ആയിട്ടില്ല എന്നിങ്ങനെയുള്ള തോന്നലുകൾ ആണെന്നും രഞ്ജിനി തുറന്നു പറഞ്ഞിരുന്നു.