മലയാളികൾക്ക് സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാർ. ട്രാൻസ് വുമൺ ആയ രഞ്ജു സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ അതിജീവിച്ചാണ് രഞ്ജു ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്. കേരളത്തിലെ ട്രാൻസ് സമൂഹത്തിൽ തന്നെ അഭിമാനമായി മാറിയ പല പ്രമുഖ സെലിബ്രിട്ടികളുടെയും പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് ആണ്. ഇപ്പോഴിതാ താൻ കടന്നുവന്ന വഴികളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് രഞ്ജു. കുട്ടിക്കാലത്ത് ഒരു ചാപല്യമായിട്ടാണ് തന്നിലെ സ്ത്രീത്വത്തെ വീട്ടുകാർ കണ്ടിരുന്നത് എന്ന് രഞ്ജു പറയുന്നു. താൻ സ്ത്രീ സ്ത്രീ ആണെന്ന് പറയുമ്പോഴും കുട്ടിത്തം മാറാത്തതുകൊണ്ട് പറയുന്നതാണെന്ന് തോന്നലായിരുന്നു അച്ഛനും അമ്മയ്ക്കും.
ദിവസവും ഒരു അമ്പലത്തിൽ മുന്നിൽ കൂടിയായിരുന്നു സ്കൂളിൽ പോയിക്കൊണ്ടിരുന്നത്. അവിടെ കയറി മറ്റു കുട്ടികൾ തല്ല് കൊള്ളല്ലേ എന്ന് പ്രാർത്ഥിക്കുമ്പോൾ നാളെത്തന്നെ പെണ്ണാകണം എന്ന് താൻ പ്രാർത്ഥിച്ചിരുന്നു എന്നാണ് രഞ്ജു പറയുന്നത്. 40 കൾക്ക് ശേഷം പൂർണ സ്ത്രീയായി മാറിയപ്പോൾ ആ ക്ഷേത്രത്തിൽ പോയി ദേവിയെ കണ്ടതും രഞ്ജു ഓർക്കുന്നു. അമ്പലത്തിൽ ഒരു പരിപാടിക്ക് ഭദ്രദീപം തെളിയിക്കാനാണ് പോയത്. മറ്റൊരു സ്ത്രീക്കും കിട്ടാത്ത പ്രിവിലേജ് ആയിരുന്നു അത് എന്ന് രഞ്ജു പറയുന്നു. നാളെ രാവിലെ എഴുന്നേൽക്കുമ്പോൾ പെണ്ണാക്കി മാറ്റിയാൽ അമ്പലനടയിൽ എത്തിയേക്കാം എന്ന് പ്രാർത്ഥിച്ചാണ് ഉറങ്ങിയിരുന്നത്. നേരം വെളുക്കുമ്പോൾ ദേവി പെണ്ണ് ആക്കി മാറ്റും എന്ന് പ്രതീക്ഷയായിരുന്നു.
പിന്നീട് സ്ത്രീ ആയശേഷം അമ്മയുടെ മുന്നിലെത്തിച്ചപ്പോൾ ഒരുപാട് അഭിമാനം തോന്നിയെന്നും രഞ്ജു പറയുന്നു. പിന്നാലെ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും സംസാരിക്കുകയായിരുന്നു രഞ്ജു. കമ്മ്യൂണിറ്റി നേരിടുന്ന എല്ലാ പ്രശ്നങ്ങളും താൻ നേരിട്ടിട്ടുണ്ടെന്ന് രഞ്ജു പറയുന്നു. ഫിസിക്കലിയും മെന്റലിയും എല്ലാം നേരിട്ടിട്ടുണ്ട്. അപ്പോഴെല്ലാം താൻ സ്വയം മോട്ടിവേറ്റ് ചെയ്യുകയായിരുന്നു. ചെറുപ്പത്തിൽ തന്നെ തനിക്ക് സ്വയം മോട്ടിവേറ്റ് ചെയ്യാൻ കഴിഞ്ഞു. സ്കൂളിൽ എല്ലാ പരിപാടികളും പങ്കെടുത്തിരുന്നു. അഭിനയം സ്പോർട്സ് തുടങ്ങിയ എല്ലാ മേഖലകളിലും കൈവച്ചു. അന്നും കുത്ത് വാക്കുകളും ഏറെ കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിനൊന്നും മൈൻഡ് ചെയ്തില്ലെന്ന് രഞ്ജു പറയുന്നത്. അതേസമയം ബന്ധുക്കൾ തന്നെ സ്വീകരിച്ചത് കൊണ്ടാണ് തനിക്ക് കരിയറിൽ വളരാൻ കഴിഞ്ഞതെന്നാണ് രഞ്ജു വ്യക്തമാക്കി.
അതൊരുപക്ഷേ അമ്മയുടെ പ്രാർത്ഥനയുടെ ഫലമാകാം അല്ലെങ്കിൽ ഞങ്ങൾ ചെയ്ത പുണ്യത്തിന്റെ ഫലം. സർജറി പോലും താൻ താമസിച്ചാണ് ചെയ്തത്. ഒരിക്കലും തന്നെ ശരീരത്തെ ടൂൾ ആക്കി ജീവിച്ചിട്ടില്ല. കഴിവുകളാണ് ടൂൾ ആക്കിയത് എന്നും രഞ്ജു പറയുന്നുണ്ട്. പതിനഞ്ചാം വയസ്സിൽ ജോലി ചെയ്തു തുടങ്ങിയതാണ്. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേദിവസം മുതൽ ഇഷ്ടിക കളത്തിൽ ജോലിക്ക് പോയി തുടങ്ങി. കളിച്ചു നടക്കേണ്ട പ്രായത്തിലാണ് ഇഷ്ടിക ചമ്മക്കുന്ന ജോലിക്ക് പോകുന്നത്. അന്ന് കിട്ടുന്ന ഓരോ നാണയത്തുട്ടുകളും വില നൽകിയിരുന്നു.
അത് വീട്ടിൽ കൊടുക്കുമ്പോൾ ഉള്ള സന്തോഷം കണ്ടാണ് രഞ്ജു എന്ന മനുഷ്യ സ്ത്രീ പിറവിയെടുക്കുന്നത്. വിവിധ മേഖലകളിലൂടെ യാത്ര ചെയ്തു. പല സാഹചര്യങ്ങളും നേരിട്ടു. അറിയാതെ പലയിടങ്ങളിലേക്കും കയറി ചെല്ലേണ്ടി വന്നു. പക്ഷേ അവിടെ നിന്നെല്ലാം ഒരു ശക്തി പിറകിലേക്ക് വലിച്ചു. ഇന്നും ആ ശക്തി കൂടെയുണ്ട്. അതൊരു ഓവർ കോൺഫിഡൻസ് ആണെന്ന് പലരും പറഞ്ഞു. പക്ഷേ തന്നിൽ അങ്ങനെ ഒരു ശക്തിയുണ്ടെന്ന് രഞ്ജു പറയുന്നു. തനിക്കൊപ്പം ഉള്ള ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ഇപ്പോൾ ശ്രമിക്കുന്നത് എന്നും രഞ്ജു കൂട്ടിച്ചേർത്തു.