ബിഗ് ബോസ് മലയാളത്തിന്റെ ഓരോ സീസണിലും ജനങ്ങൾക്കിടയിൽ ഹിറ്റാകുന്ന ചില കോമ്പോ ഉണ്ട്. സീസൺ ഫോറിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടത് റോബിൻ ദിൽഷാ കോമ്പോ ആയിരുന്നു. ദിൽ റോബ് എന്ന പേരിലാണ് പ്രേക്ഷകർക്കിടയിൽ ഇവരുടെ കോമ്പോ സെലിബ്രേറ്റ് ചെയ്യപ്പെട്ടത്. പ്രണയമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ഇരുവരുടെയും പെരുമാറ്റം. അതുപോലെ സീസൺ ഫൈവിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളൊരു കോംബോ ആണ് അഖിൽ മാരാർ ശോഭ വിശ്വനാഥ് കോമ്പോ. ടോം ആൻഡ് ജെറി കോമ്പിനേഷൻ പോലെയാണ് ഇവരുടെ വഴക്കുകൾ കാണുമ്പോൾ പ്രേക്ഷകർക്ക് തോന്നാറുള്ളത്. രണ്ടുപേർക്കും ഒരു കാര്യത്തിലും യോജിപ്പില്ല. പക്ഷേ സഹായങ്ങൾ ചെയ്യേണ്ട സമയത്ത് ഇരുവരും പരസ്പരം ചെയ്യാറുണ്ട്.
മുറിവേറ്റ അഖിലിന്റെ കാലിന് മരുന്ന് വെച്ച് കൊടുക്കുന്ന ശോഭയുടെയും വീഡിയോകൾ വൈറലായിരുന്നു. മോഹൻലാൽ തന്നെ ഇരുവരോടും ടോം ആൻഡ് ജെറി പോലെയാണല്ലോ ഇരുവരും എന്ന് ചോദിക്കുകയും ചെയ്തിരുന്നു. മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ സ്പെഷ്യൽ പെർഫോമൻസ് ചെയ്തപ്പോൾ തേന്മാവിൻ കൊമ്പത്ത് ചിത്രത്തിലെ മാണിക്യനും കാർത്തുമ്പിയുമായാണ് അഖിലും ശോഭയും അഭിനയിച്ചത്. മോഹൻലാൽ വളരെ ആസ്വദിച്ച് ഇരുവരുടെയും പെർഫോമൻസ് കാണുകയും ചെയ്തിരുന്നു. ശോഭയെ ദേഷ്യം പിടിപ്പിക്കാനായി നിരന്തരം ഓരോന്ന് കാണിക്കുകയും പറയുകയും ചെയ്യാറുണ്ട് അഖിൽ മാരാർ. ചിലപ്പോഴൊക്കെ ശോഭ ക്ഷമ നശിച്ചു കഴിയുമ്പോൾ വൈകാരികമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇതാ സെറീനക്കും അനുവിനും ഒപ്പം സംസാരിച്ചിരിക്കവേ അഖിൽ ശോഭയോട് പറഞ്ഞ ചില കാര്യങ്ങളാണ് വൈറൽ ആകുന്നത്.
ശോഭയ്ക്ക് കിട്ടാതെ പോയ ഭർത്താവാണ് താനെന്നാണ് അഖിൽ സെറീനയോടും അനുവിനോടും ശോഭയുടെ മുമ്പിൽ വച്ച് പറഞ്ഞത്. എന്തൊക്കെ പറഞ്ഞാലും ശോഭ ചേച്ചിക്ക് അഖിലേട്ടനോട് ഇഷ്ടമുണ്ടെന്ന് സെറീന പറയുന്നതും ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വൈറൽ വീഡിയോയിൽ കാണാം. ശോഭയ്ക്ക് കിട്ടാതെ പോയ ഭർത്താവാണ് ഞാൻ. ലക്ഷ്മിയോട് ഞാൻ പറഞ്ഞോളാം. നീ പോര് നീ വന്ന പാത്രം കഴുകുകയോ തുടക്കുകയോ ചെയ്തോളൂ. അതൊന്നും ലക്ഷ്മിക്ക് ഒരു പ്രശ്നവുമില്ല. രാത്രി അടുത്തേക്ക് വരാതിരുന്നാൽ മതി. പകൽ വരുന്നതിൽ ലക്ഷ്മിക്ക് കുഴപ്പമുണ്ടാകില്ല അഖിൽ ശോഭയോട് തമാശയായി പറഞ്ഞു. ഇതൊന്നും ഭാര്യ കേൾക്കേണ്ടെന്നും ചിലപ്പോൾ നീ തിരിച്ചു ചെല്ലുമ്പോൾ അവൾ അമ്മിക്കല്ല് ഷാർപ്പ് ചെയ്തു വെച്ചിട്ടുണ്ടാകും എന്നും അഖിലിനോട് ശോഭ മറുപടിയായി പറഞ്ഞു. ഇത്തരം ചില സമയങ്ങളിൽ മാത്രമാണ് ഇരുവരും ശത്രുതയില്ലാതെ സൗഹൃദത്തോടെ സംസാരിക്കുന്നത്.
ടാസ്ക് തുടങ്ങിയാൽ പിന്നെ അഖിലിനെ ഗെയിമിൽ നിന്ന് പുറത്താക്കണം തോൽപ്പിക്കാൻ എന്ന ലക്ഷ്യം മാത്രമേ ശോഭയ്ക്ക് ഉള്ളൂ. കഴിഞ്ഞദിവസം വയറ് സംബന്ധമായ അസുഖങ്ങളെ തുടർന്ന് അഖിലിനെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ബിഗ് ബോസ് അനൗൺസ് ചെയ്തപ്പോൾ അതുവഴി കൊല്ലത്തേക്ക് അഖിലിനെ പാക്ക് ചെയ്ത് അയക്കുമെന്ന് ശോഭ പറഞ്ഞത് വിമർശനത്തിന് കാരണമായിരുന്നു. അസുഖം വന്നൊരു വ്യക്തിയാണെന്ന് പോലും പരിഗണിക്കാതെ ശോഭ വളരെ ക്രൂരമായി സംസാരിച്ചു എന്നാണ് ശോഭയെ വിമർശിച്ച് പലരും കുറിച്ചത്. ശോഭയുടെ വിവാഹം നേരത്തെ കഴിഞ്ഞതാണ്. എന്നാൽ ഭർത്താവിൽ നിന്നുള്ള ശാരീരികവും മാനസികവുമായി ഉപദ്രവങ്ങളെ തുടർന്ന് ശോഭ വിവാഹമോചനം നേടുകയായിരുന്നു. ഇനിയൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നും പക്ഷേ കുഞ്ഞുങ്ങളെ വളർത്തണമെന്ന് ആഗ്രഹമുണ്ടെന്നും അടുത്തിടെ സഹമത്സരാർഥികളോട് സംസാരിക്കവെ ശോഭ പറഞ്ഞിരുന്നു. ലക്ഷ്മിയാണ് അഖിൽമാരാരുടെ ഭാര്യ രണ്ട് പെൺകുഞ്ഞുങ്ങളുമുണ്ട്.