സുലൈഖ മൻസിൽ എന്ന ചിത്രത്തിലെ ശ്രദ്ധേയപ്രകടനത്തിലൂടെ തിളങ്ങി നിൽക്കുകയാണ് നടി അനാർക്കലി മരിക്കാർ. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി സിനിമയിൽ എത്തുന്നത്. വളരെ കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിലും പ്രേക്ഷകശ്രദ്ധ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വിമാനം, മന്ദാരം, ഉയരെ, ജാനകി ജാനേ എന്നിവയാണ് അനാർക്കലി അഭിനയിച്ച മറ്റു സിനിമകൾ. ഉയരെ എന്ന സിനിമയിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. അഭിനയത്തിന് പുറമേ പാട്ടിലും ഡാൻസിലും ഒക്കെ അനാർക്കലി കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള വിഷയങ്ങൾ അനാർക്കലിയുടെ നിലപാടുകളും ശ്രദ്ധ നേടിയിട്ടുണ്ട്. തന്റെ പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചുമെല്ലാം തുറന്നു സംസാരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ബ്രേക്ക് അപ്പ് മറികടന്നതിനെ കുറിച്ചുള്ള അനാർക്കലിയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ഒരു അഭിമുഖത്തിലാണ് നടി ഇതേക്കുറിച്ച് പറഞ്ഞത്. ഉയരെ എന്ന സിനിമയിൽ അഭിനയിച്ച സമയത്ത് ഒരു ബ്രേക്ക് അപ്പ് കഴിഞ്ഞ് നിൽക്കുകയായിരുന്നു എന്ന് അനാർക്കലി പറയുന്നു. സങ്കടപ്പെട്ട് നടക്കുന്ന സമയമായിരുന്നു അത്. എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. ഉമ്മ ദുബായിലും ഞാൻ ബാപ്പയുടെ അടുത്തും. ഒട്ടും ഓക്കേ അല്ലാത്ത സമയത്ത് ആയിരുന്നു. കൗ സര്ഫിംഗ് എന്ന ഒരു ആപ്പ് ഉണ്ട്. നാട്ടിലേക്ക് വരുന്ന വിദേശികളെ വേണമെങ്കിൽ നമുക്ക് വീട്ടിൽ താമസിപ്പിക്കും. നമ്മൾ യാത്ര ചെയ്യുമ്പോൾ വേണമെങ്കിൽ അവരുടെ വീട്ടിൽ പോയി താമസിക്കാം അവരവരുടെ നാടെല്ലാം കാണിച്ചു തരും.
ആ സമയത്ത് ഏതെങ്കിലും വിദേശിയെ വീട്ടിൽ വിളിച്ചു കയറ്റിയാലോ അയാളുടെ കൂടെ നാട്ടിലൊക്കെ കറങ്ങിയാലോ എന്ന് ആലോചിക്കും. ബ്രേക്ക് അപ്പ് ആയി ഇരിക്കുകയാണല്ലോ എന്തുമാവാലോ. ജപ്പാൻ ഉള്ള ഒരാളെ വിളിച്ചാലോ എന്ന് ആലോചിക്കും പക്ഷേ വിളിച്ചിട്ടില്ല. ട്രാവലിംഗ് ഗ്രൂപ്പുകളിൽ ആക്റ്റീവ് ആകാനുള്ള അവസരവും അതിൽ ഉണ്ടായിരുന്നുവെന്നും അങ്ങനെ ഒരു ഗ്രൂപ്പിൽ കയറി. ഒരു ട്രിപ്പ് പ്ലാൻ ചെയ്തിരിക്കുന്നു അവർ ആരെല്ലാമാണെന്നോ എത്രപേരുണ്ടെന്നോ അറിയില്ലായിരുന്നു. ടീമിൽ പെണ്ണുങ്ങൾ ഉണ്ടോ എന്ന് പോലും അറിയില്ലായിരുന്നു. ഉമ്മയെ വിളിച്ചു ഞാൻ അറിയാതെ കുറെ പേരുടെ ഒപ്പം യാത്ര പോവുകയാണ് എന്ന് പറഞ്ഞു. ബ്രേക്ക് അപ്പ് ആയി സങ്കടപ്പെട്ടിരിക്കുകയാണ് ഉമ്മയ്ക്ക് അറിയാം. ഉമ്മ കേട്ടപ്പോൾ തന്നെ സമ്മതിച്ചു.
എൻറെ മകൾ ആണ് അങ്ങനെ പറഞ്ഞത് ഞാൻ സമ്മതിക്കില്ലായിരുന്നു പക്ഷേ എൻറെ ഉമ്മ സമ്മതിച്ചു. ഒരു ട്രാവലറിൽ ആയിരുന്നു യാത്രയെന്നും മുഴുവനാണുങ്ങളായിരുന്നു എന്ന് ചെറുപ്പക്കാർ ഉണ്ടായിരുന്നുവെന്നും 45 വയസ്സ് ഉള്ളവരായിരുന്നു പെട്ടെന്ന് തന്നെ അവരെല്ലാം കൂട്ടായി. അവരോടൊപ്പം അങ്ങനെ യാത്ര പോയെന്നും ഉയരെ അഭിനയിച്ച കുട്ടിയാണ് എന്ന് അവർക്ക് പിന്നെയാണ് മനസ്സിലായത്. ഒരു സ്ഥലത്തെത്തിയപ്പോൾ എല്ലാവരും കൂടെ ഉയരെ കാണാൻ തിയേറ്ററിൽ കയറി. ഞാൻ സ്ക്രീനിൽ വന്നപ്പോൾ അവർ പേപ്പർ ഒക്കെ കീറി എറിഞ്ഞു. എനിക്കൊരു പരിചയം ഇല്ലാത്തവര് എന്നെ സന്തോഷിപ്പിക്കുകയായിരുന്നു.
അങ്ങനെയാണ് ഞാൻ വിഷമം കുറെയേറെ മറികടന്നു എന്നും, ഇപ്പോൾ അത് ആലോചിക്കുമ്പോൾ ചിൽ ആണെന്നും അതിലെ ചിലരുമായി ഇപ്പോഴും സൗഹൃദം ഉണ്ടെന്നും പറഞ്ഞു. സൗഹൃദങ്ങളെക്കുറിച്ചും അനാർക്കലി സംസാരിക്കുന്നുണ്ട്. കുഞ്ഞിലെ ഇഷ്ടം പോലെ സുഹൃത്തുക്കളുണ്ടായിരുന്നു. ടീനേജ് ഒക്കെ ആയപ്പോൾ സുഹൃത്തുക്കൾ തീരിയില്ലാത്ത അവസ്ഥയായിരുന്നു. ആരുമില്ലാത്ത പോലെ ഇപ്പോൾ രണ്ടുമൂന്നു പേരുണ്ടെന്നും അവരാണ് മെയിൻ എന്നും രണ്ടുപേർ ഉണ്ടായിരുന്നു എന്ന് അനാർക്കലി പറയുന്നു.