ഇടതൂർന്ന നീണ്ട അഴകാർന്ന മുടി നാം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ മുടി സൂക്ഷിക്കുന്നത് വലിയ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. തലമുടിയുടെ കാര്യത്തിൽ ശ്രദ്ധ കുറയുമ്പോൾ മറ്റു പല പ്രശ്നങ്ങൾക്കും ഇത് വഴിയൊരുക്കും. ഇന്ന് നാം എല്ലാവരും അനുഭവപ്പെടുന്ന നിരവധി പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ, വരണ്ട മുടി, താരൻ, എണ്ണമയമുള്ള മുടി, കെട്ടുപിണഞ്ഞ മുടി അങ്ങനെ നിരവധി പ്രശ്നങ്ങൾ. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പല വഴികളും പരീക്ഷിക്കുന്നവരും ഉണ്ട്. മുടിയുടെ സംരക്ഷണത്തിനായി പലരും ആശ്രയിക്കുന്നത് അടുക്കളയെ ആണ്. അടുക്കളയിൽ നിന്നും ലഭിക്കുന്ന പല സാധനങ്ങളും കേശ സംരക്ഷണത്തിന് ഒരു പരിഹാരമാണ്.
അടുക്കളയിൽ പലഹാരവും മറ്റും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അരിപ്പൊടി കേസ് സംരക്ഷണത്തിന് എങ്ങനെ ഫലപ്രദമാണെന്ന് നോക്കാം. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി സമ്പന്നമാണ് അരിപ്പൊടിയിൽ. അതുകൊണ്ടുതന്നെ അമിതമായി ഉണ്ടാകുന്ന മുടികൊഴിച്ചിൽ, മുടിയുടെ വരൾച്ച, താരൻ എന്നീ പ്രശ്നങ്ങൾക്കെതിരെ പോരാടാൻ അരിപ്പൊടിക്ക് സാധിക്കും. എന്നാൽ അരിപ്പൊടി താനേ ഉപയോഗിച്ചിട്ട് കാര്യമില്ല അരിപ്പൊടിക്കൊപ്പം ചില ചേരുവകൾ കൂടി ചേർത്ത് ഉപയോഗിക്കേണ്ടതുണ്ട്. മുടിക്ക് ഏറെ ഫലപ്രദമായ മറ്റൊരു അടുക്കളവസ്തു ആണ് ഉലുവ. ഉലുവയും അരിപ്പൊടിയും ചേർന്ന മിശ്രിതം മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഒരു ഉത്തമ പരിഹാരമാണ്. രക്തചക്രമണം മെച്ചപ്പെടുത്തുന്നതിന് ഫലപ്രദമായ ഒന്നാണ് അരിപ്പൊടി.
അരിപ്പൊടിയിൽ അടങ്ങിയിരിക്കുന്ന അവനോ ആസിഡുകളും ധാതുക്കളും തലയോട്ടിയെ പോഷിപ്പിക്കുന്നതിന് സഹായിക്കും. ഇത് മുടികൊഴിച്ചിൽ ഇല്ലാതാക്കാനും തലയോട്ടിയിൽ ഉണ്ടാകുന്ന താരന്റെ വളർച്ച തടയാനും സഹായിക്കും. രണ്ട് ടീസ്പൂൺ ഉലുവ വെള്ളത്തിൽ കുതിർത്ത് മിക്സിയിൽ അരച്ചെടുത്തതിനു ശേഷം ഇതിലേക്ക് മൂന്ന് സ്കൂൾ അരിപ്പൊടി ചേർത്ത് നല്ല പേസ്റ്റ് പരുവമാക്കി മുടിയിൽ തേച്ച് 20 മിനിറ്റ് നേരം ഇരിക്കുക. ശേഷം മുടി കഴുകി കളയാവുന്നതാണ്. ഇതുപോലെ ആഴ്ചയിൽ രണ്ടു തവണ ചെയ്താൽ മുടിയിൽ ദൃശ്യമായ മാറ്റം കാണാൻ സാധിക്കും. കൂടുതലും മഞ്ഞുകാലത്താണ് മുടിക്ക് വരൾച്ച കൂടുതലായി ഉണ്ടാകാറുള്ളത്. ഇത്തരം വരൾച്ച മാറ്റിയെടുക്കാനായി അരിപ്പൊടി കൊണ്ടുള്ള പേസ്റ്റ് വളരെ ഫലപ്രദമാണ്.
അതിനായി ഒരു പാത്രത്തിൽ അല്പം അരിപ്പൊടിയെടുത്ത് അതിൽ അരച്ച ഏത്തപ്പഴം ചേർത്ത് കട്ടിയുള്ള ഒരു പേസ്റ്റ് തയ്യാറാക്കി എടുക്കണം. ഇത് മുടിയിൽ തേച്ചതിനുശേഷം 30 മിനിറ്റ് റസ്റ്റ് ചെയ്തതിനുശേഷം കഴുകി കളയാം. താരനിൽ നിന്നും മുടിയെ രക്ഷിക്കാനായി ഒരു ഫലപ്രദമായ മാർഗ്ഗമാണ് അരിപ്പൊടിയും കടലമാവും ചേർന്ന മിശ്രിതം. അരിപ്പൊടിയും കടലമാവും തുല്യ അളവിൽ എടുത്ത് അതിലേക്ക് കുറച്ച് ഇളം ചൂടുവെള്ളം ചേർത്ത് ഒരു പേസ്റ്റ് പരുവമാക്കി തലയോട്ടിയിൽ തേച്ചതിനുശേഷം നന്നായി മസാജ് ചെയ്യണം. 15 മിനിറ്റ് വരെ മസാജ് ചെയ്തശേഷം 20 മിനിറ്റ് ചെയ്തതിനുശേഷം മുടി ഷാംപൂ ഉപയോഗിച്ച് കഴുകി കളയണം. ഇത്തരത്തിൽ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ചെയ്താൽ തലയിലെ താരൻ ഇല്ലാതാക്കാൻ സാധിക്കും.