വ്യത്യസ്ത ആലാപന ശൈലിയോടുകൂടി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിമി ടോമി. സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ താരത്തിന്റെ വിശേഷങ്ങൾ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ബ്ലോഗിങ് രംഗത്തും യൂട്യൂബരംഗത്തും കൂടി താരം ചുവടുവെച്ചതിനുശേഷം എല്ലാ വിശേഷങ്ങളും മുടങ്ങാതെ ആരാധകരെ അറിയിക്കാറുണ്ട് എന്നതാണ് സത്യം. റിമി ടോമിയുടെ ആലാപനം തന്നെയാണ് റിമി ടോമി എന്നും വ്യത്യസ്തയുള്ള ആളായി മാറ്റിയത്. ഒരു സ്റ്റേജ് എങ്ങനെ കൈകാര്യം ചെയ്യണം എന്നും, ഒരു ഗായികയ്ക്ക് രണ്ടും പറ്റുമെന്നും തെളിയിച്ച ഒരു വ്യക്തി തന്നെയാണ് റിമി ടോമി.
ദാമ്പത്യ ജീവിതം അത്ര നല്ല സുഖകരമായി പോയിരുന്നില്ല എങ്കിലും തന്റെ ജീവിതം ഇപ്പോൾ വലിയൊരു ട്രാൻസ്ഫർമേഷനിലേക്ക് എത്തിച്ചിരിക്കുകയാണ് താരം. അത് നമുക്ക് തീർച്ചയായും താരത്തിന്റെ ജീവിതത്തിൽ കാണാൻ സാധിക്കുന്നു. ഇപ്പോൾ ഒരു വെളിപ്പെടുത്തലാണ് റിമി ടോമി നൽകിയിരിക്കുന്നത്. പപ്പ മരിച്ച ശേഷം മമ്മിയുടെ ജീവിതം ആകെ കണ്ണീരിൽ ആയിരുന്നു. സങ്കടം കണ്ടുനിൽക്കാൻ ആകാതെയാണ് റിമി ടോമി ഇങ്ങനെയൊക്കെ ചെയ്തത്. ശരിക്കും ഇതൊക്കെയാണ് മക്കൾ ചെയ്യേണ്ടത് എന്ന് തന്നെ പറയണം. അമ്മയുടെ ജീവിതം ഇപ്പോൾ വളരെ സന്തുഷ്ടമാണ്.
റിമിക്ക് എവിടുന്നാണ് എനർജി കിട്ടിയത് എന്ന് എല്ലാരും ചോദിക്കാറുണ്ട്. മമ്മിയുടെ കയ്യിൽ നിന്ന് തന്നെയാണ്. സഹോദരനും സഹോദരിയും പപ്പയെ പോലെയാണ്. അവരൊന്നും അധികം സംസാരിക്കില്ല. എന്നാൽ റിമിയും മമ്മിയും ഒരുപോലെയാണ്. അതുകൊണ്ട് റിമിയുടെ മമ്മിയോടുള്ള സ്നേഹവും ആരാധകർ എപ്പോഴും അറിയിക്കാറുണ്ട്. പൊതുവേ ഞങ്ങൾക്ക് ഏറെ ഇഷ്ടമുള്ള സീസൺ ആണ്. മമ്മി ശരിക്കും ഹാപ്പിയാണ് യാത്ര നന്നായി ആസ്വദിക്കുന്നുണ്ട്. ഒരുപാട് ദൂരേക്കൊന്നും പോകാൻ ഇഷ്ടമല്ലാത്ത ആളാണ് അമ്മയുടെ സൗകര്യം കൂടി നോക്കിയാണ് ഞാൻ ജയ്പൂർ തന്നെ തിരഞ്ഞെടുത്തത് എന്ന് ജയ്പൂർ യാത്രക്കിടെ റിമി ടോമി പറഞ്ഞു.
അമ്മയുടെയും മകളുടെയും പുത്തൻ വീഡിയോ ഇതിനോടകം പ്രേക്ഷകരുടെ മനം കവർന്നു. മമ്മിയുടെ സന്തോഷം കാണുമ്പോൾ എനിക്കും സന്തോഷായി എന്നും, റിമിയെ പോലെ തന്നെ മമ്മി എപ്പോഴും ജോളി ആണല്ലോ എന്നും, ചേച്ചിയും മമ്മിയും മാത്രമുള്ള വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് എന്നും, സാരിയിൽ മമ്മി അതിസുന്ദരി ആയിരിക്കുന്നു എന്നും നിരവധി പേരാണ് കമൻറ് ചെയ്തത്. ഇപ്പോഴും പോസിറ്റീവ് ആയിരിക്കുന്ന ആളാണ് മമ്മി. പപ്പ മരിച്ചതിനുശേഷം മമ്മി ആകെ ഡൗൺ ആയിരുന്നു. പിന്നീട് മമ്മിയെ പഴയ രീതിയിലേക്ക് ആക്കാൻ മൂന്നു മക്കളും നന്നായി പരിശ്രമിച്ചു.
മമ്മി സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആകുമ്പോൾ സന്തോഷം തോന്നി. ഈ പ്രായത്തിൽ ഇനി അമ്മയ്ക്ക് ഒന്നും ചെയ്യാനില്ല. അതുകൊണ്ടുതന്നെ അമ്മ ഇനി എൻജോയ് ചെയ്യട്ടെ എന്ന് ഞങ്ങൾ കരുതി. ഇപ്പോൾ മമ്മി ഒരുപാട് സന്തോഷത്തോടെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. മമ്മിയെ മമ്മിയുടെ ഇഷ്ടത്തിന് വിടുകയാണ് ഞങ്ങൾ. എന്നാണ് റിമി ടോമി വാചാലയായത്.