ബോളിവുഡ് ടെലിവിഷൻ താരം ഉർഫി ജാവേദിന്റെ വസ്ത്രധാരണ രീതികളെ പറ്റി എന്നും വിവാദങ്ങൾ ഉയർന്നിരുന്നു.താരം ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ സഭ്യമായ രീതിയിൽ ഉള്ളതല്ല എന്ന ആരോപണങ്ങളും ശക്തമായിരുന്നു.ഇടയ്ക്കിടെ ട്രോളുകളും നെഗറ്റീവ് കമന്റുകളും ഉയരാറുണ്ടെങ്കിലും ഉർഫി ഇടയ്ക്കിടെ അൽപ്പമാത്രമായ വസ്ത്രങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്.അത് വീണ്ടും സോഷ്യൽ മീഡിയകളിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിവയ്ക്കാറുണ്ട്.
ഇപ്പോൾ താൻ എന്തുകൊണ്ടാണ് അൽപ വസ്ത്രങ്ങൾ ധരിക്കുന്നത് എന്നതിനുള്ള വിശദീകരണവുമായി ഒരു വീഡിയോയിലൂടെ രംഗത്ത് വന്നിരിക്കുകയാണ് ഉർഫി ജാവേദ്.തന്റെ കാലുകളിൽ അലർജി മൂലം കുമിളകൾ പോലെ കാണപ്പെട്ടത് ഉർഫി വീഡിയോയിലൂടെ കാണിക്കുന്നു. ഇത് താൻ തണുപ്പിനെ പ്രതിരോധിക്കുന്നതിനുള്ള ചില കമ്പിളി വസ്ത്രങ്ങൾ അണിഞ്ഞതിനാൽ ആണ് എന്നാണ് ഉർഫി പറയുന്നത്.എനിക്ക് വസ്ത്രങ്ങളോട് അക്ഷരാർത്ഥത്തിൽ അലർജിയാണ്’എന്നു പറഞ്ഞാണ് ഇൻസ്റ്റഗ്രാം വീഡിയോ ആരംഭിക്കുന്നത്.
‘ഞാൻ വസ്ത്രം കുറച്ച് ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസിലാകും,എനിക്ക് ഒരു ഗുരുതരമായ അവസ്ഥയുണ്ട്.ശരീരം മൂടുന്ന വസ്ത്രം ധരിച്ചാല്‍ എന്റെ ശരീരം പ്രതികരിക്കാൻ തുടങ്ങും.തെളിവ് ഇവിടെ തന്നെ ഞാന്‍ കാണിച്ചു.അത് കൊണ്ടാണ് ഞാന്‍ നഗ്നനയാകാൻ ഇഷ്ടപ്പെടുന്നത്. ഇത്തരത്തിലാണ് വീഡിയോയിൽ ഉർഫി പറയുന്നത്.അടുത്തിടെ നേരെ പലതരത്തിലുള്ള വിവാദ പരാമർശങ്ങളും വധഭീഷണികളും ഉയർന്നിരുന്നു.വാട്സാപ്പിലൂടെ ആണ് ഉർഫിക്ക് നേരെ വധഭീഷണി ഉയർന്നത്.
വധഭീഷണി ഉയർത്തിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഉർഫിക്ക് എതിരെ രാഷ്ട്രീയക്കാരും മറ്റും പോലീസ് പരാതികൾ നൽകുന്നത് പതിവായിരുന്നു.എന്നാൽ അതിനെതിരെ താരം ഇൻസ്റ്റാഗ്രാമിലൂടെയും മറ്റും മറുപടികളും നൽകാറുണ്ട്.നിങ്ങളും നിങ്ങളുടെ ബന്ധുക്കളും എത്രത്തോളം സ്വത്ത് സമ്പാദിക്കുന്നുണ്ടെന്ന് വെളിപ്പെടുത്താൻ തയ്യാറാകുമോ.നിങ്ങളുടെ പാർട്ടിയിലെ എത്രപേർക്കെതിരെ പീഡനക്കേസുകൾ ഉയരുന്നുണ്ട് മറ്റൊരു രാഷ്ട്രീയക്കാരന്റെ പരാതിയൊടെ എൻറെ പുതുവർഷം ആരംഭിക്കുന്നു. ഉർഫിയുടെ മറുപടി ഇത്തരത്തിലായിരുന്നു.