സിനിമയെക്കാൾ നടി മുക്തയുടെ സ്വകാര്യജീവിതമാണ് പ്രേക്ഷകർക്ക് ഇഷ്ടമെന്ന് തന്നെ പറയാം. യൂട്യൂബ് വീഡിയോകളിലൂടെ തൻറെ ജീവിതശൈലികൾ കാണിച്ച് നിരവധി ആരാധകരെയാണ് മുക്ത സമ്പാദിച്ചിട്ടുള്ളത്. റിമി ടോമിയുടെ നാത്തൂനാണ് മുക്ത എന്നത് പലർക്കും അറിയാവുന്ന കാര്യവുമാണ്. റിമി ടോമിയോടൊപ്പം മിക്കപ്പോഴും മുക്തയുടെ മകൾ കണ്മണിയെ കാണാറുണ്ട്. വളരെയധികം സ്നേഹത്തിലാണ് ഇവർ. റിമി ടോമി വിവാഹത്തിന് ശേഷം ഭർത്താവിനൊപ്പം സന്തോഷത്തോടെ കഴിയാൻ എന്ന ആഗ്രഹത്തോടെ പണിത വീടാണ് മുക്തയ്ക്ക് നൽകിയിരിക്കുന്നത്.
ആ വീട്ടിലാണ് റിമിയുടെ സഹോദരൻ റിങ്കു ടോമിയോടൊപ്പം മുക്ത കഴിയുന്നത്. ഇരുവരുടെയും സ്നേഹത്തോടെയുള്ള വീഡിയോകൾ പ്രേക്ഷകർ ഇരുകയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം റിമിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. റിമി ടോമി എങ്ങനെയുള്ള നാത്തൂൻ ആണെന്ന് ചോദിച്ചപ്പോഴാണ് മുക്ത ഇങ്ങനെ പറഞ്ഞത്. റിമിയെ പോലെ ഒരിക്കലും ആകരുത് എന്നാണ് താനാഗ്രഹിക്കുന്നതെന്നും മുക്ത പറഞ്ഞു. വളരെയധികം സെൻസിറ്റീവ് ആണ് റിമി. ചെറിയ കാര്യം മതി വളരെയധികം വിഷമിക്കും.
ദിവസങ്ങളോളം അത് ആലോചിച്ചു വിഷമിച്ചിരിക്കും. റിമി ചെയ്യുന്ന വർക്കിനെയും ദൈനംദിന ജീവിതത്തെയും അത് വല്ലാതെ ബാധിക്കും ചിലപ്പോൾ എല്ലാം അത് ഞങ്ങളെയും ബാധിക്കും. ഞാൻ ഇതിനെല്ലാം ഓപ്പോസിറ്റ് ആണ്. പെണ്ണുങ്ങളായാൽ കുറച്ചൊക്കെ ബോൾഡ് ആയിരിക്കണം ചെറിയ കാര്യങ്ങൾക്ക് ഒന്നും ഇങ്ങനെ കണ്ണീരൊഴുക്കിയിരിക്കുന്നത് എനിക്കിഷ്ടമല്ല ഞാൻ ഒരിക്കലും റിമിയെ പോലെ ആവില്ല എന്നും മുക്ത വ്യക്തമാക്കി. സിനിമയേക്കാൾ നടി മുക്തയുടെ ജീവിതമാണ് പ്രേക്ഷകർക്ക് ഇഷ്ടമെന്ന് തന്നെ പറയാം. ബാലതാരമായി ആണ് സിനിമയിലേക്ക് മുക്തയുടെ വരവ്.
ഒറ്റ നാണയം, അച്ഛൻ ഉറങ്ങാത്ത വീട്, ഗോൾ, നസ്രാണി, കാഞ്ചിപുരത്തെ കല്യാണം, അവൻ, ഹോളിഡേയ്സ്, ചാവേർപ്പട, ശിവപുരം, മാന്ത്രികൻ, ഇമ്മാനുവൽ, ജിഞ്ചർ, ആംഗ്രി ബേബീസ് ഇൻ ലവ്, ഓർമ്മയുണ്ടോ ഈ മുഖം, യൂ ട്യൂ ബ്രൂട്ടസ്, ചിറകൊടിഞ്ഞ കിനാവുകൾ, സുഖമായിരിക്കട്ടെ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. മലയാളത്തിൽ പുറമേ തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ മാത്രമല്ല സീരിയലുകളിലും താരം നിറസാന്നിധ്യമാണ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന നമ്മൾ എന്ന സീരിയലിലാണ് താരം ഇപ്പോൾ അഭിനയിച്ചു വരുന്നത്.