മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദേവിക നമ്പ്യാർ. ജനുവരി 22ന് ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു നടി ദേവിക നമ്പ്യാരുടെയും സംഗീതസംവിധായകൻ വിജയ് മാധവിന്റെയും വിവാഹം. റിയാലിറ്റി ഷോയിൽ അവതാരികയായിട്ട് ദേവിക തിളങ്ങി നിന്ന സമയത്ത് ആയിരുന്നു വിവാഹം നടന്നത്. അന്ന് പ്രേക്ഷകരും ആരാധകരും വിവാഹം ആഘോഷമാക്കിയിരുന്നു. ബാലമണി എന്ന സീരിയലിലൂടെയാണ് ദേവിക മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം ആയത്. ഇതിലൂടെ തന്നെ ദേവികയുടെ യൂട്യൂബ് ചാനലും വളരുകയായിരുന്നു.
ഇവർക്ക് സ്വന്തമായി യൂട്യൂബ് ചാനലുണ്ട് വിജയ് മാധവും ദേവിക നമ്പ്യാരും ഇതിലൂടെയാണ് വിശേഷങ്ങളൊക്കെ സാധാരണ പങ്കുവയ്ക്കാനുള്ളത്. കുഞ്ഞ് അതിഥിയുടെ കാത്തിരിപ്പിന് എല്ലാവരും ചാനൽ തന്നെ നോക്കിയിരിക്കുകയാണ്. എന്നാൽ ഒരു സങ്കട വാർത്തയാണ് ഇപ്പോൾ അവർക്ക് പറയാനുള്ളത്. അടുത്തതായി ഇവർക്ക് ആരോ തൻറെ പേരിൽ ഫേക്ക് മെസ്സേജ് അയക്കുന്നുണ്ടെന്ന് പറയുകയാണ് വിജയ്. വീഡിയോകളുടെ താഴെയുള്ള കമന്റുകൾക്ക് എൻറെ പേരുമായി സാമ്യമുള്ള പേരിൽ കമന്റുകൾ വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
അത് ഫെയ്ക്ക് ആണെന്നാണ് വിജയ് ഇപ്പോൾ പറയുന്നത്. ആരും ചതിക്കപ്പെട്ട് പോവരുത് സൈബർ സെല്ലിൽ പരാതി നൽകുന്നുണ്ട്. ഇങ്ങനെ ഒരു പ്രശ്നം ഉള്ളതിനാൽ പുതിയ വീഡിയോകൾ പോസ്റ്റ് ചെയ്യാതെ ഇരിക്കുകയാണെന്നും വിജയ് പറയുന്നു. അല്ലെങ്കിൽ വീട്ടിലെ വിശേഷങ്ങളും പാചക വിശേഷങ്ങളുമായി എത്താനുള്ള ദേവികയും വിജയും ഇതുവരെ തന്നെ അവരുടെ വിശേഷങ്ങൾ പങ്കുവെച്ചിട്ട് കുറേയായി എന്ന് ആരാധകർ ശ്രദ്ധിച്ചിരിക്കുകയായിരുന്നു. സിൽവർ പ്ലേ ബട്ടൺ കിട്ടിയതിനുശേഷം രണ്ടുപേരും വീഡിയോയുമായി വന്നിട്ടില്ല എന്ന് കൂടുതലും ആരാധകരും കമൻറ് ചെയ്യുന്നുണ്ട്.
എന്നാൽ അതിനുള്ള ശരിയായ കാര്യം ഇതാണ് ഇപ്പോൾ ഇരുവരും പറഞ്ഞു എത്തിയിരിക്കുന്നത്. കുഞ്ഞ് അതിഥിയുടെ വരവിനായി കാത്തിരിക്കുന്ന സന്തോഷ നിമിഷങ്ങൾ എല്ലാം ഇവർ പങ്കുവയ്ക്കുന്നുമുണ്ട്. പാട്ടും പാചകവും വിശേഷങ്ങളുമായി ഇരുവരും യൂട്യൂബ് ചാനലിലൂടെ സജീവമാണ്. അതുകൊണ്ടുതന്നെ ഇവരുടെ കുഞ്ഞുവാവയ്ക്ക് വേണ്ടി ആരാധകരും കാത്തിരിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ തന്നെ ഓരോ കാര്യങ്ങളും ഇവർ ആരാധകരെ അറിയിക്കുന്നുണ്ട്. ഇപ്പോൾ സിൽവർ പ്ലേ ബട്ടൺ കൂടി കിട്ടിയപ്പോൾ അതിന് ഇരട്ടി സന്തോഷമായി എന്നും ഇവർ കൂട്ടിച്ചേർത്തു.
“ഒരു പ്രധാനപ്പെട്ട കാര്യം അറിയിക്കാനുണ്ട്. ഞങ്ങൾ പോസ്റ്റ് ചെയ്യുന്ന വീഡിയോയുടെ താഴെ എൻറെ പേരുമായി സാമ്യം വരുന്ന പേരുള്ള ഒരാൾ കമൻറ് ചെയ്യുന്നു. ഞങ്ങളുടെ സെയിം പ്രൊഫൈൽ പിക് വെച്ച് ആരൊക്കെയോ ആർക്കൊക്കെയോ മെസ്സേജ് ചെയ്യുന്നുണ്ട്. മറുപടി എന്നപോലെ. രണ്ടുദിവസമായി ഞാൻ ഇത് ശ്രദ്ധിക്കുന്നു. അതാണ് പുതിയ വീഡിയോകൾ ഒന്നും ഇടാത്തത്. എല്ലാവരും ഇത് ശ്രദ്ധിക്കണം”. ഇങ്ങനെയാണ് വിജയി പറഞ്ഞു തീർത്തത്.