സിനിമ സീരിയൽ ഇൻഡസ്ട്രികളിൽ ഗോസിപ്പുകൾ പതിവാണ്. അത് അതിൻറെ ഭാഗമായി കാണാൻ പലരും ശീലിച്ചു കഴിഞ്ഞു. എന്നാൽ അതിരുകടക്കുന്ന ഗോസിപ്പുകളിൽ പ്രതികരിക്കുക എന്നല്ലാതെ മറ്റു വഴികൾ ഒന്നുമില്ലാതെ ഇപ്പോൾ തനിക്കെതിരെ വന്ന ഒരു ഗോസിപ്പിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നടി മഞ്ജു പത്രോസ്. സിനിമകളിലൂടെയും സീരിയലിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മഞ്ചു പത്രോസ്. സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് മഞ്ജു മഞ്ജിമ എന്നാണ് മഞ്ജു തൻറെ സ്വപ്നഭവനത്തിന് നൽകിയിരിക്കുന്ന പേര്.
ബ്ലാക്കീസ് എന്ന തൻറെ യൂട്യൂബ് ചാനലിലൂടെ ഗൃഹപ്രവേശന ചിത്രങ്ങൾ കാണിച്ചിരുന്നു. മഞ്ജുവും സുമിയും കൂടി ചെയ്യുന്ന ബ്ലാക്ക് ഈസ് എന്ന യൂട്യൂബ് ചാനലിലൂടെ ആണ് ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെച്ചത്. സുമിയും മഞ്ജുവും തമ്മിലുള്ള സൗഹൃദമാണ് പലരും തെറ്റായി വ്യാഖ്യാനിക്കുന്നത്. സുമിയും മഞ്ജുവും ലെസ്ബിയൻസ് ആണെന്ന് തരത്തിൽ ചില യൂട്യൂബ് ചാനലുകൾ ഗോസിപ്പുകൾ പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം ഗോസിപ്പുകളിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ; ദയവുചെയ്ത് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുത്. സുമി എൻറെ ഏറ്റവും നല്ല സുഹൃത്താണ്.
ഞങ്ങൾ ലെസ്ബിയൻസ്. അല്ല സുമിക്ക് ഒരു കുടുംബമുണ്ട്. ഭർത്താവും രണ്ടു മക്കളും അമ്മായിയമ്മയും എല്ലാം ഉണ്ട്. അവർക്കൊപ്പം വളരെ സന്തോഷത്തോടെ ജീവിക്കുകയാണ് സുമി. അവളുടെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ഗോസിപ്പുകൾ അരുത്. ഞങ്ങൾ ഒരുമിച്ച് എല്ലാ താമസിക്കുന്നത് എന്നും ലെസ്ബിയൻസ് അല്ല എന്നും വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് വ്യക്തമായി അറിയാം. എന്നിരുന്നാലും ഒരു ക്ലിക്ക് ബൈറ്റിന് വേണ്ടി ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് മഞ്ജു പറയുന്നു. വാർത്തകൾ വളച്ചൊടിക്കുമ്പോൾ അത് കുടുംബത്തെ ബാധിക്കാതെ നോക്കണം. എന്നെക്കുറിച്ച് പല വാർത്തകളും വന്നിട്ടുണ്ട്.
ഇപ്പോൾ കേട്ട് കേട്ട് അതെനിക്ക് ശീലമായി. പക്ഷേ വീട്ടിലുള്ള അമ്മയ്ക്കും അമ്മച്ചിക്കും അതെല്ലാം വേദനയാണ്. അവർക്ക് ഞങ്ങളെ അറിയാം എന്നിരുന്നാലും ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ ഒരു വേദന ആണെന്ന് മഞ്ജു പറയുന്നു. മഞ്ജുവിന്റെ ഭർത്താവ് സുനിച്ചൻ വീഡിയോയിൽ ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വന്ന വാർത്തകൾക്കെതിരെ പിന്നീട് പോസ്റ്റ് പങ്കുവെച്ചിരുന്നു മഞ്ജു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന ഓൺലൈൻ മാധ്യമങ്ങളോട് ആണ് തന്റെ ചോദ്യം എന്ന് മഞ്ജു പോസ്റ്റിൽ പറഞ്ഞിരുന്നു. ഒരുപാട് നാളത്തെ വീട് എന്ന സ്വപ്നം താൻ സാക്ഷാത്കരിച്ചത് ചോര നീരാക്കി കഷ്ടപ്പെട്ടിട്ടാണ് അതുകൊണ്ടാണ് പോസ്റ്റ് പങ്കുവെക്കുന്നത്.
തന്നെ സ്നേഹിക്കുന്നവർക്കായി അല്ല മറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കായാണ്. കുറച്ചു പ്രശസ്തി കിട്ടിയപ്പോൾ മഞ്ജു ഭർത്താവിനെ ഉപേക്ഷിച്ചു എന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നത്. വെറുതെയല്ല ഭാര്യയിൽ ഭർത്താവിനോടൊപ്പം മത്സരാർത്ഥിയായി വന്നതാണ് ആദ്യമായി മഞ്ജുവിനെ ടെലിവിഷൻ പ്രേക്ഷകർക്ക് പരിചയമാവുന്നത്. പിന്നീട് അങ്ങോട്ട് നിരവധി സിനിമകളിൽ സഹനടിയായി മഞ്ജുവിന് അവസരങ്ങൾ ലഭിക്കുകയായിരുന്നു. പുതിയ വീടിൻറെ പാലുകാച്ച് കഴിഞ്ഞുവെങ്കിലും വീടിന്റെ വിശേഷങ്ങൾ വിശദമായി കാണിച്ചിരുന്നില്ല.
അതുകൊണ്ട് ഇപ്പോൾ ഇതാ തന്റെ വീട് വീടായത് എങ്ങനെ എന്ന് മഞ്ജു പത്രോസ് പുതിയ വീഡിയോയിലൂടെ പറഞ്ഞിരിക്കുകയാണ്. പാലുകാച്ചുന്ന വീഡിയോ പങ്കുവെച്ചപ്പോൾ വിശദമായി കാണിക്കാതിരുന്നത് കുറച്ചു പണികൾ കൂടി പൂർത്തിയാകാൻ ഉള്ളതുകൊണ്ടായിരുന്നു. എൻറെ വീട് എൻറെ മാത്രം അധ്വാനമല്ല എന്റെ സുഹൃത്തുക്കൾ എല്ലാം ചേർന്ന് ഒരുക്കി തന്ന ഒരു വീടാണെന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു പത്രോസ് വീഡിയോ ആരംഭിക്കുന്നത്. വീട്ടിൽ ആദ്യമുണ്ടാക്കി കൺസ്ട്രക്ഷൻ കിണറാണ്. കിണറാണ് ആദ്യം സ്ഥാനം കണ്ടത്. കിണർ കുഴിച്ച് വെള്ളം കണ്ട ശേഷമാണ് വീട് പണി തുടങ്ങിയത്.
എപ്പോഴും വീട്ടിലേക്ക് വെളിച്ചവും കാറ്റും കയറണം എന്നുള്ളത് കൊണ്ട് നിറയെ ജനാലകൾ വെച്ചിട്ടുണ്ട്. വീട് വെച്ചിട്ട് കുറെ നാളായി. എങ്കിലും തുടർച്ചയായി എനിക്ക് താമസിക്കാൻ പറ്റിയില്ലെന്നും മഞ്ജു പത്രോസ് പറഞ്ഞു. വർഷങ്ങളായി തന്റെ മകൻ ഹാളിലാണ് കിടന്നുറങ്ങിയിരുന്നത്. പുതിയ വീട് വെച്ചപ്പോൾ അവന് ഒരു മുറിയും ബെഡും എല്ലാം സ്വന്തമായി കിട്ടി എന്നതാണ് പുതിയ വീട് വെച്ചതിലെ തൻറെ ഏറ്റവും വലിയ സന്തോഷം എന്ന് മഞ്ജു പറയുന്നു. എന്റെ മോൻ അവൻറെ സ്വന്തം റൂമിൽ കിടന്നുറങ്ങുന്നു എന്നാണ് എൻറെ ഏറ്റവും വലിയ സന്തോഷം.