ജനപ്രിയ പരിപാടിയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. ഷോയുടെ അഞ്ചാം സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസിലൂടെ ആരാധകരെ നേടിയവരും പുതിയ താരങ്ങളായി മാറിയവരും ഒക്കെ നിരവധിയാണ്. അതേസമയം ഈ സീസൺ കണ്ട ഒരു പ്രത്യേകതയായിരുന്നു കോമണർ മത്സരാർത്ഥി എന്നത്. പ്രേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരാൾ ഇത്തവണ ബിഗ് ബോസിൽ ഉണ്ടായിരുന്നു. ഗോപികയായിരുന്നു സാധാരണക്കാരുടെ ഇടയിൽ നിന്നും ബിഗ് ബോസിലെത്തിയ താരം. സാധാരണക്കാരിയായി ബിഗ് ബോസിലേക്ക് കടന്നുചെന്ന ഗോപിക പുറത്തിറങ്ങിയത് താരമായിട്ടാണ്. മൂന്ന് ആഴ്ച മാത്രമേ ഗോപികയ്ക്ക് ബിഗ്ബോസിൽ തുടരാൻ സാധിച്ചിരുന്നുള്ളൂ.
എന്നാൽ ഈ സമയത്തിനുള്ളിൽ തന്നെ ആരാധകരെ നേടാൻ ഗോപികയ്ക്ക് സാധിച്ചിരുന്നു. ബിഗ് ബോസ് വീട്ടിലെ ശക്തരായ ഗെയിമർ മാരിൽ ഒരാളായിരുന്നു ഗോപിക. ഇപ്പോഴിതാ പുറത്തിറങ്ങിയശേഷം താൻ ഇൻറർവ്യൂവിന് വാങ്ങുന്നത് വലിയ തുകയാണ് എന്ന പ്രചാരണത്തിന് മറുപടി നൽകുകയാണ് ഗോപിക. ടിവി കേരളത്തിന് നൽകിയ അഭിമുഖത്തിലാണ് ഗോപിക മനസ്സ് തുറക്കുന്നത്. ബിഗ് ബോസിൽ പുറത്താക്കുന്ന ഒരു മത്സരാർത്ഥിയെ എക്സ്ക്ലൂസീവ് അഭിമുഖങ്ങൾക്കായി പെയ്മെൻറ് കൊടുത്ത് എടുക്കുന്ന രീതിയോട് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഗോപിക. നല്ല കാര്യമെന്നാണ് ഗോപികൻ നൽകുന്ന മറുപടി. ഒരു യൂട്യൂബ് ചാനൽ വന്നു നമ്മുടെ വീഡിയോ എടുത്തു പോകും അവർക്ക് നല്ല വ്യൂസ് കിട്ടും.
അവർക്ക് നല്ല പെയ്മെൻറ് കിട്ടും. അതേസമയം ആദ്യമായി ഷോയിൽ നിന്നും ഇറങ്ങുന്ന ആൾക്കാർക്ക് വലിയ പെയ്മെൻറ് ഒന്നും കിട്ടില്ല എന്നാണ് ഗോപിക ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ അവർക്ക് കാശു കിട്ടാനുള്ള അവസരം ലഭിക്കുന്നത് ഇത്തരം അഭിമുഖങ്ങളിലൂടെയും മറ്റുമായിരിക്കും എന്നാണ് ഗോപിക പറയുന്നത്. അങ്ങനെ കിട്ടുന്ന ചെറിയ രീതിയിലുള്ള ഇൻകം ആയിരിക്കും അവർക്ക് ആകെയുള്ളത്. ഞാനാണെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ട് എന്നും താരം പറയുന്നു. നമ്മൾ കാശ് ചെലവാക്കി കുറെ ദൂരം യാത്രചെയ്തുവന്ന് അഭിമുഖങ്ങൾ കൊടുക്കുമ്പോൾ അത് എടുക്കുന്ന ആളുകൾക്ക് കിട്ടുന്ന ലാഭം പോലെ നമുക്കും കിട്ടണ്ടേ എന്നാണ് ഗോപിക ചോദിക്കുന്ന ന്യായം.
ഒരു സെലിബ്രിറ്റി അഭിമുഖം കൊടുക്കുമ്പോൾ അവർക്ക് കിട്ടുന്ന പെയ്മെന്റിനെക്കാൾ അഭിമുഖം ഇടുന്ന ചാനലിന് നല്ല ഇൻകം കിട്ടുന്നുണ്ടല്ലോ അപ്പോൾ പെയ്മെൻറ് വാങ്ങുന്നതിൽ എന്താണ് തെറ്റ് എന്നും ഗോപിക ചോദിക്കുന്നു. അതേസമയം എന്നെ സപ്പോർട്ട് ചെയ്ത ആളുകൾക്ക് അഭിമുഖം കൊടുത്തപ്പോൾ പേയ്മെന്റ് വാങ്ങാതെയാണ് അത് കൊടുത്തതെന്നും ഗോപിക വ്യക്തമാക്കുന്നുണ്ട്. പിന്നീട് വന്ന് ചോദിക്കുന്ന ആളുകൾക്ക് അംഗീകരിക്കാൻ പറ്റുന്ന എമൗണ്ട് ചോദിക്കുന്നത് തെറ്റില്ലെന്നും താരം പറയുന്നു. ഒരു അഭിമുഖത്തിന് 20, 30 നും ഇടയിലുള്ള തുകയാണ് എനിക്ക് കിട്ടാറുള്ളതെന്നും താരം വെളിപ്പെടുത്തുന്നു. കൂടാതെ രണ്ടാമത്തെ ആഭിമുഖത്തിന് 20 താഴെയാണ് തനിക്ക് കിട്ടിയത് എന്നും ഗോപിക പറയുന്നു.
ബിഗ് ബോസിൽ നിന്നും കിട്ടിയ പ്രതിഫലത്തെ കുറിച്ചും ഗോപിക മനസ്സുതുറക്കുന്നുണ്ട്. ജോലിയിൽ നിന്നും കിട്ടുന്ന ശമ്പളത്തിന്റെ 18% ആണ് ഓരോ ദിവസവും ബിഗ് ബോസിലെ പ്രതിഫലം എന്നാണ് ഗോപിക പറയുന്നത്. അതേസമയം തന്റെ പുറത്താക്കലിനെ കുറിച്ചുള്ള വിവാദങ്ങളിലും ഗോപിക പ്രതികരിച്ചു. നേരത്തെ തന്നെ എവിക്റ്റ് ചെയ്തത് അൻഫെയർ ആണെന്ന് ഗോപിക പറഞ്ഞിരുന്നു. ഇതു വലിയ വിവാദമായിരുന്നു. ഇതിൽ വ്യക്തത വരുത്തുന്നുമുണ്ട് ഗോപിക. തന്റെ എലിമിനേഷൻ അൻഫെയർ ആണെന്ന് പറഞ്ഞപ്പോൾ താൻ ബിഗ് ബോസിനെയോ ചാനലിലെയോ തള്ളിപ്പറഞ്ഞില്ല എന്നാണ് ഗോപിക പറഞ്ഞത്. താൻ ഉൾപ്പെടുന്ന നോമിനേഷൻ പട്ടിക തന്നെ ആഴ്ചകളോളം നീട്ടിക്കൊണ്ടുപോയത് ശരിയായില്ലെന്നും അല്ലായിരുന്നുവെങ്കിൽ താൻ പുറത്താക്കില്ലായിരുന്നു എന്നുമാണ് ഗോപിക പറഞ്ഞത്. അതേസമയം ഷോയിൽ നിന്നും തനിക്ക് നേരിടേണ്ടിവന്ന ഒറ്റപ്പെടലുകളെ കുറിച്ചും ഗോപിക തുറന്നടിച്ചിരുന്നു.