ഒരുകാലത്ത് ഇന്ത്യയിലെ യുവാക്കളുടെ മാനം കവർന്ന മോഡലാണ് യമഹയുടെ ആർ എക്സ് 100.കിടുകിടാ ശബ്ദമാണ് ആർ എക്സ് 100 ൻറെ ഏറ്റവും വലിയ അടയാളം.എന്നാൽ ഗവൺമെൻറ് മലിനീകരണ നിയന്ത്രണ നിയമങ്ങൾ ശക്തമാക്കിയതോടെ 1996ൽ ആർഎക്സ് 100 ൻറെ നിർമ്മാണം യമഹ അവസാനിപ്പിക്കുകയായിരുന്നു.2 സ്ട്രോക്ക് എൻജിനുകൾ ആയിരുന്നു ആർ എക്സ് ഉപയോഗിച്ചിരുന്നത്.വിപണി വിട്ടെങ്കിലും ഇന്നും യുവാക്കളുടെ പ്രിയപ്പെട്ടവനാണ് ഈ വാഹനം. ഇപ്പോൾ ആർ എക്സ് 100 വീണ്ടും ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
യമഹ ഇന്ത്യ മേധാവി ഇഷിൻ ചിഹാന ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ആർ എക്സ് 100 തിരിച്ചെത്തും എന്നുള്ള സൂചനകൾ നൽകിയത്. ചെറിയ ഇരുചക്ര വാഹനങ്ങൾക്ക് ഇന്ത്യൻ വിപണിയിലുള്ള പ്രാധാന്യം മനസ്സിലാക്കിയാണ് യമഹ പണ്ട് ആർഎക്സ് 100നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.ആദ്യകാലത്ത് പൂർണ്ണമായും ഇറക്കുമതി ചെയ്ത യൂണിറ്റുകൾ ആയിരുന്നു ഇന്ത്യയിൽ വിറ്റിരുന്നത്.വിപണിയിൽ നിന്നും പിൻവാങ്ങി 26 വർഷം കഴിഞ്ഞെങ്കിലും ഇന്നും ആർ എക്സ് 100 മോഡലുകൾക്ക് ആവശ്യക്കാർ ഏറെയാണ്.
ചെറിയ ബൈക്ക് ആയിരുന്നെങ്കിലും വാഹനത്തിൻറെ പെർഫോമൻസ് മനം കവരുന്ന സൗണ്ട്,ഡിസൈൻ എന്നിവയായിരുന്നു ജനങ്ങളെ ആർ എക്സ് 100 ലേക്ക് ആകർഷിച്ചത്.ജനങ്ങളുടെ മനസ്സിൽ ഇന്നും ഏറെ സ്ഥാനമുള്ള ആർ എക്സ് 100 എന്ന ഐതിഹാസിക മോഡലിൻറെ പുതുതലമുറ മോഡൽ അവതരിപ്പിക്കുമ്പോൾ പഴയ മോഡലിനോട് നീതിപുലർത്തുന്ന ഡിസൈൻ ആയിരിക്കും വാഹനത്തിന് എന്നാണ് യമഹ മേധാവി പറഞ്ഞത്. കൂടാതെ 100 സിസി എൻജിനു പകരം കരുത്തുകൂടിയ എൻജിൻ ആയിരിക്കും പുതിയ മോഡലിൽ ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.
1986 ൻറെ തുടക്കത്തിലാണ് ഇന്ത്യയിൽ ആർഎക്സ് 100 മോഡലുകൾ അവതരിപ്പിച്ചു തുടങ്ങിയത്.98 സിസി എൻജിൻ 11 ബി എച്ച് പി പവർ ആയിരുന്നു നൽകിയിരുന്നത്.എസ്കോര്ട്സ് ലിമിറ്റഡുമായി സഹകരിച്ചായിരുന്നു ഇന്ത്യയിൽ ആദ്യമായി ആർ എക്സ് 100 മോഡലുകൾ പാർട്ട്സ് ഇറക്കുമതി ചെയ്ത് അസംബിൾ ചെയ്ത് വിറ്റിരുന്നത്. യമഹയ്ക്ക് ഇന്ത്യയിൽ ശക്തമായ ഒരു സ്ഥാനം നേടിക്കൊടുത്തത് ആർഎക്സ് 100 മോഡലുകൾ ആയിരുന്നു.ആധുനിക സ്റ്റൈലിങ്ങിന് ചേരുന്ന രീതിയിൽ എന്നാൽ വാഹനത്തിൻറെ പഴയ ഐക്കോണിക് ഡിസൈൻ ചോർന്നു പോകാതെ പുതിയൊരു മോഡൽ അവതരിപ്പിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും യമഹ മേധാവി പറഞ്ഞിരുന്നു.