പൽനാട്ടി സൂര്യപ്രതാപ് സംവിധാനം ചെയ്തത് നിഖിൽ സിദ്ധാർത്ഥ അനുപമ പരമേശ്വരൻ എന്നിവർ പ്രധാനകഥാപാത്രങ്ങളിലായി ചിത്രമാണ് ’18 പേജസിൻറെ’ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. കാർത്തികേയ 2 എന്ന ബിഗ് ബജറ്റ് ചിത്രത്തിൻറെ വിജയത്തിന് ശേഷം നിഖില്‍ സിദ്ധാർത്ഥ അനുപമ പരമേശ്വരൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ് 18 പേജസിൽ.
ജി എ ടു പിക്ചേഴ്സ് സുകുമാർ റൈറ്റിംഗ്സ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡിസംബർ 23നാണ് തിയേറ്ററുകളിൽ എത്തുക.ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം എ വസന്താണ്. നവീൻ നൂലിയാണ് ചിത്രത്തിൻറെ എഡിറ്റിംഗ്. അനുപമ പരമേശ്വരൻ നായികയായി ഒരുപിടി ചിത്രങ്ങളാണ് റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്. മിക്ക ചിത്രങ്ങളും ക്രിസ്മസ് റിലീസായിട്ടാണ് തിയേറ്ററുകളിലെത്തുക.
ഘന്ത സതീഷ് ബാബുവിൻറെ സംവിധാനത്തിൽ ഒരുങ്ങുന്ന ബട്ടർഫ്ലൈ എന്ന ചിത്രം ഡിസംബർ 29ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നേരിട്ട് ഓടിടി റിലീസ് ചെയ്യും.ജനറേഷന് നെക്സ്റ്റ് മൂവിസിൻറെ ബാനറിൽ രവി പ്രകാശ് ബോദപതി,പ്രസാദ് തിരുവല്ലൂരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.നാരായണ ചിത്രത്തിൻറെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറും പാഞ്ചജന്യ പൊത്തരാജു ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്.
ആൻറണി ഭാഗ്യരാജ് സംവിധാനം ചെയ്ത് ജയം രവി നായകനാകുന്ന സൈറൺ എന്ന ചിത്രത്തിലും അനുപമ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജീ വി പ്രകാശ് കുമാറാണ് ചിത്രത്തിൻറെ സംഗീത സംവിധായകൻ.സെൽവകുമാര്‍ എസ് കെ ആണ് ചിത്രത്തിൻറെ ഛായാഗ്രഹകൻ.ആക്ഷനും ത്രില്ലറിനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന ഒരു റൊമാൻറിക് എന്റർടൈനർ ആയിരിക്കും 18 പേജസ് എന്നാണ് പ്രതീക്ഷിക്കുന്നത്.തിയേറ്ററുകളിൽ എത്താതെ നേരിട്ട് ഓടിടി പ്ലാറ്റ്ഫോമിൽ ആണ് ചിത്രം സ്ട്രീം ചെയ്യുക.