ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി നിരവധി ചിത്രങ്ങളാണ് ഇന്ത്യൻ സിനിമയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളത്.അടുത്തിടെ റാം ഔട്ട് ൻറെ സംവിധാനത്തിൽ രാമായണത്തെ ആസ്പദമാക്കി ആദിപുരുഷ് എന്ന ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങിയിരുന്നു.ചിത്രത്തിൽ രാമനായി പ്രഭാസും രാവണനായി സേഫ് അലി ഖാനും സീതയായി കൃതി സനോനുമായിരുന്നു എത്തുന്നത്.
ഇപ്പോൾ നിതീഷ് തിവാരിയുടെ സംവിധാനത്തിൽ ബിഗ് ബജറ്റ് രാമായണം വെബ് സീരീസ് അണിയറയിൽ ഒരുങ്ങുന്നു എന്നാണ് സൂചന. ചിത്രത്തിൽ ഹൃതിക് റോഷനും,രൺബീർ കപൂറും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.ചിത്രത്തിൽ സീതയായി എത്തുന്നത് ദീപിക പദുകോൺ ആണെന്ന് നേരത്തെ നേരത്തെ വാർത്തകൾ വന്നിരുന്നു.എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്ത തെന്നിന്ത്യൻ താരം സായി പല്ലവി ആയിരിക്കും ചിത്രത്തിൽ സീതയായി എത്തുക എന്നതാണ്.
സൂപ്പർ താരം അല്ലു അർജുന്റെ പിതാവും നിർമ്മാതാവുമായ അല്ലു അരവിന്ദാണ് ഈ ബിഗ് ബജറ്റ് രാമായണം വെബ് സീരീസ് നിർമ്മിക്കുന്നത്. ഇതിനായുള്ള പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചതായി അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.ആദ്യമായാണ് ഹൃതിക് റോഷനും രൺബീർ കപൂറും ഇതിഹാസ കഥാപാത്രങ്ങളായി വേഷമിടുന്നു എന്ന സവിശേഷതയും ഈ വെബ് സീരീസിനുണ്ട്.അടുത്തവർഷം ആയിരിക്കും സീരീസ് പുറത്തിറങ്ങുക.മുൻപ് രാമായണത്തെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത രാവൺ എന്ന ചിത്രത്തിൽ രാമായണം മാതൃകകൾ നമുക്ക് കാണാനാകും.
മലയാളം തമിഴ് തെലുങ്ക് കന്നഡ ഭാഷകളിലെ വിലയേറിയ താരമായ സായിപല്ലവിയുടെ കരിയറിലെ ഒരു പ്രധാന നാഴികക്കല്ല് ആയിരിക്കും സീതയായുള്ള ഈ ബോളിവുഡ് അരങ്ങേറ്റം.സീതയുടെ വീക്ഷണത്തിലുള്ള രാമ രാവണയുദ്ധം ആയിരിക്കും ഈ വെബ് സീരീസ് വെള്ളിത്തിരയിൽ എത്തിക്കുക. ഇന്ത്യൻ സിനിമയെ എക്കാലവും പ്രചോദിപ്പിച്ച ഒന്നാണ് ഇതിഹാസകാവ്യമായ രാമായണം. മലയാള ചിത്രം കാഞ്ചന സീത,തെലുങ്കു ചിത്രം രാമ രാജ്യം, അനിമേറ്റഡ് ചിത്രം ഹനുമാൻ എന്തിന് ബാഹുബലി ആർ ആർ ആർ ചിത്രങ്ങളിൽ പോലും രാമായണം റഫറൻസ് നമുക്ക് കാണാനാകും.