നിരവധി ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയ നടനായി മാറിയ താരമാണ് സൈജു കുറുപ്പ്. ഹരിഹരന്റെ മയൂഖം എന്ന ചിത്രത്തിലൂടെയാണ് സൈജു നായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി വർഷങ്ങളിലായി ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടാനും അവരെ ചിരിപ്പിക്കാനും അദ്ദേഹത്തിനായി.വലിയൊരു ഇടവേളക്കുശേഷം വീണ്ടും നവാഗതനായ സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നായകനായി എത്തുകയാണ് സൈജു കുറുപ്പ്.ഒരു തികഞ്ഞ ഫൺ ഫാമിലി ഡ്രാമ എന്റർടെയ്നർ ആയിരിക്കും ചിത്രം.
തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിൽ സംവിധായകൻ ജിബു ജേക്കബും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ജഗദീഷ്,ജോണി ആന്റണി,കോട്ടയം നസീർ,ശ്രിന്ധ,ജോളി ചിറയത്ത്, ശരൺ രാജ്,ഷിജു മാടക്കര എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.ശ്രീജിത്ത് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ കലാസംവിധായകൻ വിനോദ് പട്ടണക്കാടൻ ആണ്.കോതമംഗലം കുട്ടമ്പുഴ ആണ് ചിത്രത്തിൻറെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷൻ.
ഒരു പ്രധാന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ഒരു കോമഡി ഫാമിലി പശ്ചാത്തലത്തിലാണ് ഒരുങ്ങുക. ചിത്രത്തിന് ഇനിയും പേര് നൽകിയിട്ടില്ല.കളിമണ്ണ്,മ്യാവു,എല്ലാം ശരിയാകും,മേ ഹൂം മുസ എന്നീ ചിത്രങ്ങൾക്ക് ശേഷം തോമസ് തിരുവല്ല നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.മലയാള സിനിമയിലെ സംഗീത രംഗത്ത് ഏറെ ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ഔസേപ്പച്ചൻ എം.ജി.ശ്രീകുമാർ സുജാത ടീമിൻ്റേത്.ഈ കോമ്പിനേഷൻ വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിൽ അഭിനയിച്ച ദർശനയാണ് ചിത്രത്തിലെ നായിക.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ വിനീത് ശ്രീനിവാസൻ,വൈക്കം വിജയലഷ്മി, ഫ്രാങ്കോ,അമൽ ആൻ്റണി,സിജോസണ്ണി എന്നിവരും മറ്റു ഗായകനായി എത്തുന്നുണ്ട്.ചിത്രത്തിൻറെ എഡിറ്റിംഗ് രതിൻ രാധാകൃഷ്ണൻ ആണ്.മേക്കപ്പ് മനോജ്,കിരൺ,കോസ്റ്റ്യും ഡിസൈൻ സുജിത് മട്ടന്നൂർ,നിശ്ചല ഛായാഗ്രഹണം അനീഷ് സുഗതൻ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ബോബി സത്യശീലൻ,പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ,പി.ആർ.ഒ വാഴൂർ ജോസ് എന്നിവരാണ് ചിത്രത്തിന്റെ മറ്റു പ്രധാന അണിയറ പ്രവർത്തകർ.