ഇന്ത്യയിൽ ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങളിൽ ആഗോളതല ശ്രദ്ധ നേടുകയും വൻ ഹിറ്റായി മാറുകയും ചെയ്ത ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത് രാംചരൺ ജൂനിയർ എൻടിആർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ എത്തിയ ആർആർആർ.ഇപ്പോഴിതാ മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ്സ് അവാർഡ് സ്വന്തമാക്കി ഇന്ത്യയ്ക്ക് അഭിമാനം നേട്ടം നൽകിയിരിക്കുകയാണ് ആർആർആർ ടീം.ചിത്രത്തിലെ എംഎം കീരവാണി സംഗീതസംവിധാനം നിർവഹിച്ച’നാട്ടു നാട്ടു’എന്ന ഗാനത്തിനാണ് അവാർഡ് ലഭിച്ചത്.
ചിത്രത്തിലെ ഈ ഗാനം നേരത്തെ ഓസ്കാർ അവാർഡിൽ ഒറിജിനൽ സ്കോർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്നു.ആർആർആർ മികച്ച ഗാനത്തിനുള്ള അവാർഡ് സ്വന്തമാക്കിയപ്പോൾ പക്ഷേ മികച്ച ഇംഗ്ലീഷ് ഇതര ഭാഷ ചിത്രത്തിനുള്ള അവാര്‍ഡ് ആര്‍ആര്‍ആര്‍ നേടിയില്ല.അര്‍ജന്റീന 1985 ആണ് ഈ നേട്ടം കൈവരിച്ചത്.സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത ദ ഫാബെൽമാൻസ് മികച്ച ചിത്രമായി തെരഞ്ഞെടുത്തപ്പോൾ സ്റ്റീവൻ സ്പിൽബർഗിന് തന്നെ മികച്ച സംവിധായകനുള്ള അവാർഡും നേടാനായി.
ചന്ദ്രബോസിന്റെ വരികൾക്ക് എം എം കീരവാണിയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.രാഹുല്‍ കാല ഭൈരവ എന്നിവർ ചേർന്നാണ് നാട്ടു നാട്ടു ഗാനം ആലപിച്ചിരിക്കുന്നത്.ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ ഈ ഗാനം ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു.ഗാനത്തിൻറെ ചടുലതയ്ക്ക് ഒപ്പം തന്നെ രാം ചരന്റെയും ജൂനിയർ എൻടിആറിന്റെയും തകർപ്പൻ നൃത്ത പ്രകടനമാണ് ഗാനരംഗത്തിൽ കാണാനാവുക.സംവിധായകൻ എസ്എസ് രാജമൗലി,സംഗീത സംവിധായകൻ എംഎം കീരവാണി,ജൂനിയർ എൻടിആർ,റാം ചരൺ തുടങ്ങിയ സംഘമാണ് അവാർഡ് സ്വീകരിക്കാനായി എത്തിയത്.
ഇന്ത്യക്കും ഇന്ത്യൻ സിനിമ ലോകത്തിനും ആഗോളതലത്തിൽ അഭിമാന നേട്ടമാണ് ആർആർആർ സമ്മാനിച്ചിരിക്കുന്നത്.’നാട്ടു നാട്ടു’ ഗാനം അടുത്തതായി ഓസ്കാർ അവാർഡ് നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.ഓസ്കാർ അവാർഡ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ ഗാനമായി മാറുകയാണ് നാട്ടു നാട്ടു.എംഎം കീരവാണിക്കും എസ് എസ് രാജമൗലിക്കും ആണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ ഈ നേട്ടത്തിന്റെ മുഴുവൻ ക്രെഡിറ്റും നൽകിയിരിക്കുന്നത്.ആഗോളതലത്തിൽ ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയുടെ പുത്തൻ മുഖമായി മാറുകയാണ് ഇതോടെ എസ് എസ് രാജമൗലിയും ആർആർആറും