നിരവധി വർഷങ്ങളായി നിരവധി ചിത്രങ്ങളിലൂടെ കഥാപാത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന കലാകാരനാണ് സലിംകുമാർ. ഹാസ്യ കഥാപാത്രങ്ങളുടെയാണ് അദ്ദേഹം സിനിമയിലേക്ക് കടന്നുവരുന്നതും മലയാളികളുടെ മനസ്സിൽ ഇടം നേടുന്നതും.മലയാളികളുടെ ഹാസ്യ സങ്കൽപ്പങ്ങൾക്ക് അദ്ദേഹം തൻറെ കഥാപാത്രങ്ങളിലൂടെ പുതിയൊരു പുതിയൊരു രീതിയാണ് സമ്മാനിച്ചത്.കോമഡി കഥാപാത്രങ്ങൾക്ക് ഉപരി അഭിനയ മുഹൂർത്തങ്ങൾക്ക് പ്രാധാന്യം നൽകുന്ന കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്.
ആദാമിൻറെ മകൻ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സലിംകുമാർ മലയാള സിനിമയിലേക്ക് എത്തിച്ചിട്ടുണ്ട്.ഇപ്പോഴിതാ ലോക വനിതാ ദിനത്തോടനുബന്ധിച്ച് സലിംകുമാർ തൻറെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.ലോക വനിതാ ദിനത്തിൽ എല്ലാ സ്ത്രീകൾക്കും ആശംസകൾ നേരുന്നതിനോടൊപ്പം തൻറെ ജീവിതത്തിലെ രണ്ടു പ്രധാന വനിതകളെ അദ്ദേഹം തൻറെ കുറിപ്പിലൂടെ ആദരിക്കുകയാണ്.തന്റെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയ അമ്മയെയും ഭാര്യയെയും കുറിച്ചാണ് താരം കുറിപ്പിൽ എഴുതിയത്.
‘ജീവിതത്തിൽ ഞാൻ എന്റെ സങ്കടങ്ങൾ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നിൽ മാത്രമാണ്.അതിലൊന്ന് എനിക്കായി ജീവിച്ചു മരിച്ചു പോയ എന്റെ അമ്മയാണ്.മറ്റൊന്ന് എനിക്കായി മരിച്ചു ജീവിക്കുന്ന എന്റെ ഭാര്യയാണ്.മറ്റുള്ളവരുടെ മുൻപിൽ ഒന്ന് സങ്കടപ്പെടാൻ പോലും വിട്ടു കൊടുക്കാത്ത ഇവരാണ് എന്റെ ശക്തി.ഇന്നീ വനിതാ ദിനത്തിലോർക്കാൻ ഇവരല്ലാതെ മറ്റാര്.ഈ ദിനം എന്റെ അമ്മയുടേതാണ്,എന്റെ ഭാര്യയുടെയാണ്.സന്തോഷകരമായ വനിതാ ദിന ആശംസകൾ’.ഇത്തരത്തിലായിരുന്നു സലിംകുമാറിന്റെ ഹൃദയസ്പർശിയായ ഫേസ്ബുക്ക് പോസ്റ്റ്.
പഴയപോലെ അത്ര വലിയ രീതിയിൽ സിനിമാരംഗത്ത് സജീവം അല്ലെങ്കിലും ഇടയ്ക്കിടെ ചിത്രങ്ങളിലും ടെലിവിഷൻ പരിപാടികളിലും സലിംകുമാർ പ്രത്യക്ഷപ്പെടാറുണ്ട്.ജിബു ജേക്കബ് സംവിധാനം ചെയ്ത സുരേഷ് ഗോപി നായകനായി എത്തിയ മേ ഹൂം മൂസ എന്ന ചിത്രത്തിൽ ആയിരുന്നു അവസാനമായി സലീംകുമാർ അഭിനയിച്ചത്.ചിത്രത്തിൽ സലിംകുമാർ അവതരിപ്പിച്ച അഡ്വക്കേറ്റ് മനോഹരൻ എന്ന കഥാപാത്രം പതിവുപോലെതന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരുന്നു.പൂനം ബജ്വ,ഹരീഷ് കണാരൻ, സൈജു കുറുപ്പ്,സ്രിന്ധ,അശ്വിനി റെഡ്ഡി,മിഥുൻ രമേശ്,മേജര് രവി,സുധീര കരമന എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.