സ്ത്രീകൾക്ക് ചില മേഖലകൾ പറ്റില്ലായെന്നും ചിലതൊക്കെ അവരെക്കൊണ്ട് സാധിക്കില്ല എന്നും എഴുതിത്തള്ളിയ ഒരുപാട് കാര്യങ്ങൾ ഉണ്ട്. അത്തരത്തിൽഓരോ കാര്യങ്ങളും സ്ത്രീകളെ കൊണ്ട് സാധിക്കുമെന്ന് തിരുത്തി എഴുതുന്ന ഒരുപാട് വനിതകൾ നമുക്കെന്നും പ്രചോദനമായി മുന്നിലേക്ക് വരുന്നുണ്ട്. അത്തരത്തിലൊരു കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സ്ത്രീകൾക്ക് സൗന്ദര്യത്തോടെ നിൽക്കുന്ന മത്സരങ്ങൾ മാത്രമേ പങ്കെടുക്കാൻ ആവുകയുള്ളൂ എന്ന് പറയുന്ന ഒരു കാര്യം തിരുത്തേണ്ട സമയമായി. ജിമ്മിൽ ഉള്ള കാര്യങ്ങൾ ചെയ്യാനും എല്ലാം സ്ത്രീകൾക്കും സാധിക്കുമെന്ന് തെളിയിക്കാൻ നമ്മുടെ ഇടയിൽ നിന്നും ഒരു പെൺകരുത്ത് ഉയർന്നുവരികയാണ്. സോഷ്യൽ മീഡിയയിൽ താരമായ ആരതി കൃഷ്ണനെ കുറിച്ച് തന്നെയാണ് പറഞ്ഞുവരുന്നത്.
സാരിയുടുത്ത് ബോഡി ബിൽഡർ ആയി ആരതി ഇപ്പോൾ വൈറലാകുന്നു. ബൈക്ക് റൈഡിങ്ങിലും താൽപര്യമുള്ള ആരതി ബോഡി ബിൽഡിംഗ് മേഖലയിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. മിസ്സ് പത്തനംതിട്ട, മിസ് കേരള ഫിറ്റ്നസ് തുടങ്ങിയ നിരവധി കിരീടങ്ങളാണ് ഇപ്പോൾ ആരതി സ്വന്തമാക്കിയിട്ടുള്ളത്. ഫിറ്റ്നസ് ഫ്രീക്കുകളുടെ പ്രിയങ്കരിയായ ആരതി ഈയടുത്ത് മിനിസ്ക്രീനിൽ എത്തിയിരുന്നു. സ്റ്റാർ മാജിക്കിലൂടെ ആണ് ആരതി മിനിസ്ക്രീനിലേക്ക് എത്തുന്നത്. ആരതി ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ ഉണ്ടായേക്കാം എന്നുള്ള റിപ്പോർട്ടുകളും ചെറുതായി പുറത്തുവരുന്നുണ്ട്. ഇതിനോടകം തന്നെ താരത്തിന്റെ പല അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ജീവിതകഥ താരം തന്നെ തുറന്നു പറയുന്നത് ആരാധകൻ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. എട്ടാം ക്ലാസ് വരെ നല്ല പഠിപ്പിസ്റ്റ് കുട്ടി.
കൂട്ടുകാർ ഒന്നുമില്ല സ്കൂളിൽ പോവുക പഠിക്കുക തിരിച്ചു വീട്ടിൽ വരിക. ആരുമായും ഒന്ന് അടുത്ത് ഇടപെടാതെ ഒറ്റയ്ക്കിരിക്കുന്നതായിരുന്നു ആരതിക്ക് ഇഷ്ടം. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 88 ശതമാനം മാർക്ക് വാങ്ങി തട്ടിമുട്ടി പ്ലസ് ടു പാസ്സായി. കോളേജിൽ ബി എ ലിറ്ററേച്ചറിന് ചേരുന്ന കാലത്ത് ഒരു നല്ല സുഹൃത്തിനെ കിട്ടി. പ്രിയപ്പെട്ട ആ ടീച്ചറോട് ഇമോഷണലി വളരെ അറ്റാച്ച്ഡ് ആയി. ചില കാരണങ്ങൾ തുടർന്ന് ആ സൗഹൃദം അവസാനിച്ചതായി അന്നത്തെ ഡിപ്രഷൻ കാരണമെന്നും ആരതി ഇതിനെ കൂട്ടിച്ചേർക്കുന്നു. ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഓരോ ചിന്തകൾ കടന്നുവരും. സമ്മർദ്ദവും ശൂന്യതയും സഹിക്കാനാകാതെ ചായയിൽ ടോയ്ലറ്റ് ക്ലീനർ ചേർത്ത് കുടിച്ചു.
നിരവധി ഗുളികകൾ കഴിക്കുക, ഞരമ്പ് മുറിക്കുക ഇതൊക്കെതന്നെയും താരവും താരത്തിന്റെ ജീവിതത്തിൽ ചെയ്തിട്ടുണ്ട്. ചോര കണ്ട് തലകറങ്ങിയതല്ലാതെ ഒന്നും പറ്റിയില്ല. ഒറ്റയ്ക്കാണെന്ന ചിന്ത മറികടന്നാണ് ഉർവശി എന്ന പഗ്ഗിനെ വാങ്ങിയത്. ഇതോടെ ജീവിതം മാറിയെന്നാണ് ആരതി പറയുന്നത്. നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഒരു നായ വരും. നിങ്ങളുടെ ജീവിതം മാറും. ഇത് പലപ്പോഴും പല സിനിമകളിലും കേട്ട ഡയലോഗുകളാണ്. ഇതൊക്കെ യഥാർത്ഥ ജീവിതത്തിൽ നടക്കുന്നുണ്ടെന്ന് പല ജീവിതത്തിൽ നിന്നും നമുക്ക് മനസ്സിലാകുന്നു. ഉർവശിയോടുള്ള സ്നേഹം പിന്നീട് ഓരോന്നായി നായ് കുട്ടികളോടും കൂടിക്കൂടി വന്നു. അങ്ങനെ 10 പട്ടികൾ വരെ എത്തി. അവയെ ബ്രീഡിങ് ചെയ്ത് കിട്ടിയ കാശ് കൂട്ടിവെച്ച് ബൈക്ക് വാങ്ങിച്ചു.
തനിക്ക് ഉണ്ടായ ബൈക്ക് അപകടത്തെ കുറിച്ചും ആരതി ഇതിനിടയിൽ സംസാരിക്കുന്നുണ്ട്. വർക്കിന് പോയി തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്. വൺവേ തെറ്റിച്ച് വന്ന കാർ തെറിച്ചുപോയ ഞാൻ കാറിന് മുകളിൽ വീണ ശേഷം ഉരുണ്ട് താഴേക്ക് വീഴുകയായിരുന്നു. വീണപാടെ ചാടി എഴുന്നേറ്റപ്പോൾ കാലിനും നടുവിനും നല്ല വേദന അനുഭവപ്പെട്ടു. ശ്വാസം എടുക്കാനും പറ്റുന്നില്ലാത്ത പോലെ തോന്നി. ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർ പറഞ്ഞു നട്ടെല്ലിന് പരിക്കുണ്ട്. കാലുകൾ തളർന്നു പോകാൻ സാധ്യതയുണ്ട്. വേഗം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോകൂ എന്ന്. ഭാഗ്യത്തിന് സൂക്ഷ്മ നാഡിക്ക് പരിക്കുകൾ ഒന്നുമില്ലായിരുന്നു. പക്ഷേ നട്ടെല്ലിന് പരിക്ക് ഉണ്ടായിരുന്നതിനാൽ നടുവിന് ബെൽറ്റ് ഇട്ടു. കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ ആകാതെ മാസങ്ങളോളം കിടന്ന കിടക്കയിൽ തന്നെ കിടന്നു.
അപകടം പറ്റിയതോടെ അച്ഛൻ എന്നോട് മിണ്ടാതായി. വെറുതെ കിടന്നിട്ട് കാര്യമില്ല നടുവിന് ബലം കൂടാനുള്ള വ്യായാമം ചെയ്യണം എന്ന് ഡോക്ടർ നിർദ്ദേശിച്ചു. അങ്ങനെ പതിയെ എഴുന്നേൽക്കാനും നിൽക്കാനും നടക്കാനും ഒക്കെ തുടങ്ങി. എന്നാൽ രണ്ടു വർഷത്തേക്ക് കടുപ്പമുള്ള വ്യായാമം ഒന്നും ചെയ്യരുത് എന്നായിരുന്നു ഡോക്ടറുടെ നിർദ്ദേശം. പക്ഷേ ചെയ്യരുത് എന്ന് കേട്ടാൽ അത് ചെയ്യാൻ തോന്നുമെന്നാണെന്ന് ആരതി പറയുന്നു. അങ്ങനെ യൂട്യൂബ് നോക്കി ചില വ്യായാമങ്ങൾ പഠിച്ചു. ബോട്ടിലിൽ വെള്ളം നിറച്ച് തലയ്ക്കു മുകളിലൂടെ കറക്കിയെടുത്ത് കൈകളിലൂടെ വ്യായാമം ചെയ്യാൻ തുടങ്ങി.
അങ്ങനെ കടയിൽ തൂക്കം നോക്കുന്ന കട്ടി അടിച്ചുമാറ്റി. കിണറ്റിലെ കപ്പി സീലിംഗ് തൂക്കിയ ശേഷം ആ വെയിറ്റ് കെട്ടിത്തൂക്കി. അതായിരുന്നു ആരതിയുടെ ആദ്യത്തെ വെയിറ്റ് ട്രെയിനിങ് ഉപകരണം. പിന്നെ അഞ്ച് കിലോയുടെ 2 ഡംബൽസ് വാങ്ങി. അതിനുശേഷം ആരതി ജിമ്മിൽ ചേരുകയായിരുന്നു. പിന്നെയൊക്കെ ഇന്ന് കാണുന്ന ചരിത്രമായി മാറി. തന്റെ ശരീരം ഓരോ അണു ആയിത്തന്നെ ആരതി ശരിയാക്കി എടുക്കുകയായിരുന്നു. ഒരിക്കലും തന്റെ ജീവിതം ഇങ്ങനെ മാറിമറിയും എന്ന് കരുതിയില്ല എന്ന് ആരതി തന്നെ പറയുന്നു.