ലോക സിനിമയിൽ തന്നെ എക്കാലത്തെയും മികച്ച നടന്മാരുടെ പട്ടിക എടുത്താൽ അതിൽ ഇന്ത്യക്കും കേരളത്തിനും അഭിമാനമായി നിലകൊള്ളുന്ന മഹാനടനാണ് മോഹൻലാൽ.നിരവധി വർഷങ്ങളായി നിരവധി ചിത്രങ്ങളിലൂടെ കഥാപാത്രങ്ങളിലൂടെ മലയാളിയുടെ ജീവിതവുമായി ബന്ധപ്പെട്ട് അദ്ദേഹം നിറഞ്ഞുനിൽക്കുന്നു.അദ്ദേഹത്തിൻറെ അഭിനയ പാടവത്തെയും നാച്ചുറൽ ആക്ടിംങ്ങിനെയും പുകഴ്ത്തി സിനിമ മേഖലയിലെ നിരവധി പ്രമുഖരായ നടന്മാരും സംവിധായകനും ഒക്കെ എത്താറുണ്ട്.
ഇപ്പോഴിതാ മോഹൻലാലിനെ പറ്റി തമിഴിലെ പ്രശസ്ത സംവിധായകനും നടനുമായ സെൽവരാഘവൻ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.മുൻപ് മോഹൻലാലിൻറെ ഹിറ്റ് ചിത്രമായ ദൃശ്യം കണ്ട സെൽവരാഘവൻ അതിലെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇതിനെ മുൻനിർത്തി നാച്ചുറൽ ആക്ടിംങ്ങിനെ കുറിച്ച് താങ്കളുടെ കാഴ്ചപ്പാട് എന്താണെന്നാണ് അവതാരകൻ സെൽവരാഘവനോട് ചോദിച്ചത്.ദൃശ്യം സിനിമയില്‍ മോഹൻലാലിനെ നമുക്ക് കാണാൻ ആകില്ലെന്നും ആ കഥാപാത്രത്തെ മാത്രമേ കാണാൻ സാധിക്കൂ എന്നും സെൽവരാഘവൻ പറഞ്ഞു.
‘അഭിനയമാണെന്ന് മനസിലാവരുത്.ആ ചിന്ത പോലും കാണുന്ന ആളുകളില്‍ ഉണ്ടാകരുത്.ദൃശ്യം കാണുമ്പോള്‍ മോഹന്‍ലാലിനെ മറന്ന് ആ കഥാപാത്രത്തെ നമ്മൾ കാണും.കഥാപാത്രത്തിന്റെ മൈന്യൂട്ട് ഡീറ്റൈല്‍സ് വരെ കാണാനാകും. അദ്ദേഹം നാച്ചുറല്‍ ആക്ടറാണ്.അഭിനയമാണെന്ന് ആളുകള്‍ അറിയാതിരിക്കുന്നതാണ് ഒരു അഭിനേതാവിന്റെ വിജയം’.ഇത്തരത്തിൽ ആയിരുന്നു സെൽവരാഘവൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞത്.ഒരിക്കലും അഭിനയമാണെന്ന് തോന്നാത്ത രീതിയിൽ ആ കഥാപാത്രമായി ജീവിക്കുക എന്നതാണ് ഓരോ നടന്റെയും വിജയം എന്നും സെൽവരാഘവൻ പറയുന്നു.
കമലഹാസന്റെയും ധനുഷിന്റെയും അഭിനയത്തെ പറ്റിയും സെൽവരാഘവൻ പറയുന്നുണ്ട്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് അണിയിച്ചൊരുക്കിയ ദൃശ്യത്തിന്റെ രണ്ട് ഭാഗങ്ങളും വൻവിജയമാണ് നേടിയിരുന്നത്.ചിത്രത്തിൻറെ റീമേക്ക് പതിപ്പുകളും വൻ വിജയത്തിലേക്ക് എത്തിയിരുന്നു.ധനുഷിനെ നായകനാക്കി എത്തിയ നാനേ വരുവേൻ ആണ് സെൽവരാഘവൻ സംവിധാനം ചെയ്ത് അവസാനം തിയേറ്ററുകളിൽ എത്തിയ ചിത്രം.ഈ ചിത്രത്തിലെ അഭിനയവും കൂടാതെ സാനി കൈധം എന്ന ചിത്രത്തിലെ സെൽവരാഘവൻറെ അഭിനയവും വളരെ മികച്ച അഭിപ്രായങ്ങൾ നേടിയെടുത്തിരുന്നു.